by Midhun HP News | Oct 29, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് ദിവ്യയെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്.
പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഇതിന്റെ റെലവന്‍സ് മനസ്സിലായില്ല എന്ന് കമ്മീഷണര്‍ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

കോടതി ഉത്തരവില്‍ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടര്‍ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
by Midhun HP News | Oct 29, 2024 | Latest News, ദേശീയ വാർത്ത
ബുള്ളറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ചു.ഹണ്ടര്‍, പുത്തന്‍ ഹിമാലയന്‍, ഗറില്ല തുടങ്ങിയ പുതുതലമുറ മോട്ടോര്‍സൈക്കിളുകളുടെ നിരയിലേക്കാണ് പുതുപുത്തന്‍ 650 സിസി സ്‌ക്രാംബ്ലര്‍ ബൈക്ക് എത്തിയിരിക്കുന്നത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സ്‌ക്രാംബ്ലര്‍ സ്വഭാവത്തിന് അനുസൃതമായി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
സ്‌റ്റൈലിഷില്‍ ബിയര്‍ 650 ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതല്‍ മികച്ചതാണ്. കൂടാതെ പെയിന്റ് സ്‌കീമിനും ടയറുകള്‍ക്കൊപ്പം എക്സ്ഹോസ്റ്റ് സിസ്റ്റത്തിനും ധാരാളം അഡ്വാന്റേജ് ലഭിക്കുന്നു. സ്‌ക്രാംബ്ലര്‍ ശൈലിയിലുള്ള സീറ്റും സൈഡ് പാനലുകളിലെ നമ്പര്‍ ബോര്‍ഡും ആകര്‍ഷകമാണ്. ലൈറ്റുകള്‍ മുഴുവന്‍ എല്‍ഇഡിയാണ്, ടു-ഇന്‍-ടു-വണ്‍ എക്സ്ഹോസ്റ്റ്, വീതിയേറിയ വണ്‍പീസ് ഹാന്‍ഡില്‍ബാര്‍, വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയും എടുത്ത് പറയേണ്ടതാണ്. വീലുകളുടെ വലുപ്പം വ്യത്യസ്തമാണ്. ഈ സ്പോക്ക് വീലുകള്‍ക്ക് പുതിയ എംആര്‍എഫ് നൈലോറെക്സ് ഓഫ് റോഡ് ടയറുകള്‍ ലഭിക്കും. ട്യൂബ്ലെസ് സ്പോക്ക് വീലുകളില്ല.
ഷോട്ട്ഗണില്‍ കാണുന്നത് പോലെ ബിയര്‍ 650 ന് ഷോവ യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുന്നു, എന്നാല്‍ ഇന്റേണലുകള്‍ തികച്ചും വ്യത്യസ്തമാണ്. മൊത്തത്തിലുള്ള സസ്‌പെന്‍ഷന്‍ യാത്ര ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതലാണ്, ഇതിന്റെ ഫലമായി സീറ്റ് ഉയരം വര്‍ധിച്ചു. ബ്രേക്കുകള്‍ പോലെയുള്ള ബാക്കിയുള്ള ഭാഗങ്ങള്‍ ഇന്റര്‍സെപ്റ്ററില്‍ നിന്നുള്ളതാണ്, എന്നാല്‍ ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക് വലുപ്പം വലുതാണ്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസ് ഉണ്ട്, ഓഫ്-റോഡ് ആവശ്യങ്ങള്‍ക്കായി പിന്‍ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാം. ഈ സ്‌ക്രാംബ്ലറിന് ഇന്‍ബില്‍റ്റ് നാവിഗേഷന്‍ സംവിധാനമുള്ള ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീനും ലഭിക്കുന്നു.
ബിയര്‍ 650-ന് 47 ബിഎച്ച്പി പീക്ക് പവറും 57 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്ന അതേ 650 സി സി പാരലല്‍-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു, ഇത് ഇന്റര്‍സെപ്റ്റര്‍ 650 നേക്കാള്‍ ഏകദേശം 5 എന്‍എം കൂടുതലാണ്. ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. ഈ നിറങ്ങള്‍ ഓരോന്നിനും വ്യത്യസ്ത വിലയാണ്. നവംബര്‍ 5-ന് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Oct 29, 2024 | Latest News, കേരളം
കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വം ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.
by Midhun HP News | Oct 29, 2024 | Latest News, മരണം
ആറ്റിങ്ങൽ: കിഴുവിലം പറയത്തുകോണം സജന മൻസിലിൽ എം സാഫിറാ ബീവി (54) (എസ്.എം.സി ചെയർപേഴ്സൺ,ഗവ:യു.പി.എസ് കിഴുവിലം) അന്തരിച്ചു.
ഭർത്താവ്: എം സലാഹുദ്ദീൻ.
മക്കൾ: എസ് സഫീർ (ദുബായ്), എസ് സജന.
മരുമക്കൾ: എസ് ഷിബിന, എൽ മുഹമ്മദ് ഷാഫി.
by Midhun HP News | Oct 29, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.
പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതില്‍ പേരുകളും പദവികളും തെറ്റായി നല്‍കിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
നവീന്‍ബാബു കൈക്കൂലി വാങ്ങിയെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് പിപി ദിവ്യ ചെയ്തതെന്നു കുടുംബം കോടതിയില്‍ പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎമ്മിനെതിരെ ഒരു പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അവര്‍ക്ക് കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാമായിരുന്നു. അല്ലെങ്കില്‍ സംരംഭകനെ കൊണ്ട് പരാതി നല്‍കിക്കാമായിരുന്നു. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി.ദിവ്യ യോഗത്തിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. മാധ്യമപ്രവര്‍ത്തകനെ വിളിച്ച് യോഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ദിവ്യ പിന്നീട് ആവശ്യപ്പെട്ടു. ദിവ്യയുടെ വ്യക്തിഹത്യയാണ് നവീന്‍ബാബുവിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് പി പി ദിവ്യ ഒളിവിൽ തുടരുകയാണ്.
by Midhun HP News | Oct 29, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.
Recent Comments