റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമിയിലെ സൂര്യകൃഷ്ണ. അവനവൻചേരി ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ചരിത്രവിജയം ആവർത്തിച്ച് എ എം എൽ പി എസ്

ചരിത്രവിജയം ആവർത്തിച്ച് എ എം എൽ പി എസ്

പെരുംകുളം: ആറ്റിങ്ങൽ സബ് ജില്ല കലോത്സവത്തിൽ മികവ് തെളിയിച്ചു പെരുംകുളം എ എം എൽ പി എസ്. ഞെക്കാട് സ്കൂളിൽ വച്ചു നടന്ന സബ് ജില്ല കലോത്സവത്തിൽ തുടർച്ചയായി 19-ാം തവണയും അറബിക് കലോത്സവത്തിന് ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി. ജനറൽ വിഭാഗത്തിലും അറബിക് കലോത്സവത്തിലും മുഴുവൻ പോയിന്റും നേടിയാണ് ഓവറോൾ കിരീടം നേടിയത്. ജനറൽ വിഭാഗം 65ൽ 65 പോയിന്റും, അറബിക്കിൽ 45ൽ 45 പോയിന്റും നേടി.

പൊതു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവധിദിവസങ്ങളിലും ക്ലാസ്സ്‌ സമയം കഴിഞ്ഞും കൃത്യമായുള്ള പരിശീലനവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയും ആണ് ഈ മഹത്തായ വിജയം നേടാൻ കഴിഞ്ഞത്. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീണിന്റെ നേതൃത്വത്തിൽ ഷിജി, സൂര്യ, കാവേരി, അക്ബർഷ, മുംതാസ്, ബുഷ്‌റ, എന്നീ അധ്യാപകരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ചരിത്രവിജയം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ചരിത്രവിജയം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ

ആറ്റിങ്ങൽ: കല്ലമ്പലം ഞെക്കാട് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ, യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തി.

അറബിക് കലോത്സവത്തിൽ തുടർച്ചയായി പതിനാലാം തവണയാണ് ഓവറോൾ ഒന്നാം സ്ഥാനം നേടുന്നത്. യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കലോത്സവ വിജയികളെ അനുമോദിക്കാൻ സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻറ് സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, സീനിയർ അസിസ്റ്റൻറ് റസീന ബീഗം, കലോത്സവം കൺവീനർമാരായ നിസി, ലാലി, ജമീൽ, ഹൻസീർ, ജിബി, രേഷ്മ, സ്റ്റാഫ് സെക്രട്ടറി സജിത്ത്, അബ്ദു റാസിഖ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.

ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ തിരുവാതിരയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി എസ് എസ് വി ജി എച്ച് എസ്എസ് ചിറയിൻകീഴ്

ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ തിരുവാതിരയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി എസ് എസ് വി ജി എച്ച് എസ്എസ് ചിറയിൻകീഴ്

ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം തിരുവാതിരയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി എസ് എസ് വി ജി എച്ച് എസ്എസ് ചിറയിൻകീഴ് .

നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്

നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ9946953070 ബയോഡേറ്റ അയക്കുക.

‘സായിഗ്രാമം വിശ്വശാന്തി ഗ്രാമം’ പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ അമിത് നരംഗ് പ്രകാശം ചെയ്തു

‘സായിഗ്രാമം വിശ്വശാന്തി ഗ്രാമം’ പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ അമിത് നരംഗ് പ്രകാശം ചെയ്തു

കെ എൻ ആനന്ദകുമാർ രചിച്ച ‘സായിഗ്രാമം വിശ്വശാന്തി ഗ്രാമം’ പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയുടെ ഒമാൻ അംബാസിഡർ അമിത് നരംഗ് പ്രകാശം ചെയ്തു. ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പദ്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി പുസ്തകം ഒമാൻ അംബാസിഡറിൽ നിന്ന് സ്വീകരിച്ചു. 1996 ൽ കെ എൻ ആനന്ദകുമാർ സ്ഥാപിച്ച ശ്രീ സത്യ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഇന്ന് രാജ്യത്ത് 120 സ്ഥാപനങ്ങളും 200ൽ അധികം പദ്ധതികളും നടത്തിവരുന്നു.