by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
കണിയാപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘തസ്‌ഫിയ’ ആദർശ സമ്മേളനം സംഘടിപ്പിച്ചു.
പോത്തൻകോട് വാവറമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം വിസ്‌ഡം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാഫി അണ്ടൂർക്കോണം അധ്യക്ഷത വഹിച്ചു. മൗലവി ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം, മണ്ഡലം സെക്രട്ടറി ഹുസൈൻ കണിയാപുരം, വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം പ്രസിഡന്റ് നസീൽ കണിയാപുരം, കരിച്ചാറ നാദർഷ തുടങ്ങിയവർ പങ്കെടുത്തു. വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം സ്വാഗതവും ഷഹീർ പെരുമാതുറ നന്ദിയും പറഞ്ഞു.


by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
ഷോർട്ട് സർക്യൂട്ട് മൂലം ബസിൽ നിന്ന് പുക ഉയർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി. വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസ്സ് ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം. പെട്ടെന്നാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയർന്നത്. ഇരുപതിലധികം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറുമടക്കം പുറത്തേക്ക് മാറ്റി.
തുടർന്ന് ഡ്രൈവർ ഓടി സമീപത്തെ പെട്രോൾ പമ്പിൽ നിന്നും എസ്റ്റിംൻഗുഷർ ഉപയോഗിച്ച് അപകട സാധ്യത ഒഴിവാക്കി. വിവരം അറിഞ്ഞു വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഷോർട്ട് സർക്കൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.


by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് തിളക്കമാർന്ന വൻ വിജയത്തിൽ ആറ്റിങ്ങൽ വേണി സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം എ ഗ്രേഡോട് കൂടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, കഥാപ്രസംഗം, ലളിതഗാനം, കന്നഡ പദ്യം, തമിഴ് പദ്യം, ഗസൽ, തബല, മൃദംഗം എന്നിവയിൽ ആറ്റിങ്ങൽ വേണി സംഗീത വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഡയറ്റ് സ്കൂൾ, കൂന്തള്ളൂർ ഹൈസ്കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ കൂടി ആണിവർ.


by Midhun HP News | Oct 27, 2024 | Latest News, മരണം
ആറ്റിങ്ങൽ: കോരാണി നെല്ലുവിള മുക്ക് മായാലയത്തിൽ വാമദേവൻ നായർ (90) (റിട്ടയേർഡ് റീസർവ്വേ ഡിപ്പാർട്മെന്റ്) നിര്യാതനായി.
ഭാര്യ: സുശീലാമ്മ (റിട്ടയേർഡ് സെക്ഷൻ ഓഫീസർ റബ്ബർ ബോർഡ്)
മക്കൾ: ജയകുമാർ വി (റിട്ടയേർഡ് ദേവസ്വം ബോർഡ്), ജയശ്രീ വി എസ്, മായ വി എസ്
മരുമക്കൾ: ഗോപകുമാർ (റിട്ടയേർഡ് പോലീസ്), രോഹിണി, പ്രമോദ്. ജി (ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യ വകുപ്പ്)
സഞ്ചയനം: വെള്ളിയാഴ്ച 8 മണിയ്ക്ക്
by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം
ആറ്റിങ്ങലിൽ നടന്നു. ജീബു മോൻ നഗറിൽ (ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്ര ഓഡിറ്റോറിയം) രാവിലെ 9ന് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. സിനിമ
കഥാകൃത്തും നാടക രചയിതാവുമായ മുഹാദ് വെമ്പായം ഉദ്ഘാടനം നിർവഹിച്ചു. എപിപിസിയു സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ ജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം കെ മുകുന്ദൻ സ്വാഗതം ആശംസിച്ചു.

നാടക സംവിധായകൻ സുരേഷ് ദിവാകരൻ, ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ സി ജെ രാജേഷ് കുമാർ, സീരിയൽ നടനും നാടക സംവിധായകനുമായ അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 15 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സാന്റോ തളിപ്പറമ്പ പ്രസിഡന്റ്, സാജു ലാൽ ചങ്ങനാശ്ശേരി വൈസ് പ്രസിഡന്റ്, പ്രശാന്ത് നരിക്കല്ലിൽസെക്രട്ടറി, രഞ്ജിത്ത് വേദിക ജോയിൻ സെക്രട്ടറി,
പി എസ് സുരേന്ദ്രൻ ട്രഷറർ, പുലിപ്പാറ ജയകുമാർ കോഡിനേറ്റർ, എം കെ മുകുന്ദൻ എക്സിക്യൂട്ടീവ് അംഗം.
സമാപന സമ്മേളനം ആറ്റിങ്ങൽ നിയമസഭാംഗം ഒ എസ് അംബിക നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർപേഴ്സൺ എസ് കുമാരി, വാർഡ് കൗൺസിലർ എസ് സുഖിൽ, സിനിമ ടിവി മിമിക്രി താരം കൊല്ലം സിറാജ്, വേണുഗോപാൽ പാലക്കാട്, വേണു. സി. കിഴക്കനേല തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്-വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐഎം അഞ്ചുതങ്ങ് ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എ. ജയദേവൻ നഗറിൽ (കായിക്കര ആശാൻ സ്മാരകം) സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വി. ലൈജു ആർ.ജറാൽഡ് ലിജാബോസ്, വിജയ് വിമൽ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അഡ്വ. എസ് ലെനിൻ, എം പ്രദീപ്, ആർ രാജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ
സി. പയസ് എന്നിവർ സംസാരിച്ചു. വി ലൈജു, ആർ ജെറാൾഡ്, ബി. എൻ.സൈജുരാജ്, കെ ബാബു, ലിജാ ബോസ്, പി വിമൽരാജ്, സജി സുന്ദർ, വിഷ്ണു മോഹൻ, സി.തോബിയാസ്, സ്റ്റീഫൻ ലൂയിസ്, സോഫിയ, വിജയ് വിമല്‍, സെല്‍വന്‍, കിരൺ ജോസഫ് എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും എസ്.പ്രവീൺ ചന്ദ്രയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തെരഞ്ഞെടുത്തു.


Recent Comments