by Midhun HP News | Oct 25, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ശാസ്ത്രീയ സംഗീതത്തിലും വയലിൻ വെസ്റ്റേർണിലും വയലിൻ ഈസ്റ്റേർണിലും ഒന്നാം സ്ഥാനവും എഗ്രേഡും നേടി പല്ലവി ലക്ഷ്മി എ എസ്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
by Midhun HP News | Oct 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ജലസേചന വകുപ്പിൻ്റെ മൈലമൂട് സ്റ്റേഷനിൽ യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
by Midhun HP News | Oct 25, 2024 | Latest News, ജില്ലാ വാർത്ത
ശക്തമായ മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇന്ന് (വെള്ളി) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നു. കൊല്ലം പാലരുവി ഇക്കോ ടൂറിസവും താത്കാലികമായി അടച്ചു.
by Midhun HP News | Oct 25, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇളമ്പ സ്വദേശിനിയെയാണ് അയൽവാസിയായ യുവാവ്, വീടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. യുവാവ് മറ്റു കേസുകളിലെ പ്രതികൂടിയാണെന്ന് പോലീസ് പറയുന്നു.

by Midhun HP News | Oct 25, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കംപാഷനേറ്റ് അലവസന്‍സില്‍ പഴ്സനല്‍ മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കുമാണ് അലവന്‍സിന് അര്‍ഹത. 80നും 85നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം കംപാഷനേറ്റ് അലവന്‍സ് ലഭിക്കും. 85 മുതല്‍ 90 വയസുവരെയുള്ളവര്‍ക്ക് 30 ശതമാനവും, 90-95 വരെയുള്ളവര്‍ക്ക് 40 ശതമാനവും, 95-100 വരെയുള്ള 50 ശതമാനവും ആണ് ലഭിക്കുക. 100 വയസോ അതില്‍ കൂടുതലോ ഉള്ള സൂപ്പര്‍ സീനിയര്‍ പെന്‍ഷന്‍കാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 100 ശതമാനം കംപാഷനേറ്റ് അലവന്‍സിന് അര്‍ഹതയുണ്ട്.
വാര്‍ധക്യത്തില്‍ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായകമാകുന്നതിനാണ് അധിക പെന്‍ഷന്‍ അനുവദിക്കുന്നത്. അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും അവരുടെ ശരിയായ ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും വിവരം നല്‍കിയിട്ടുണ്ടെന്നു വിജ്ഞാപനത്തില്‍ പറയുന്നു.

by Midhun HP News | Oct 25, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പ്രഖ്യാപിച്ചു. അടുത്ത മാസം 11ന് ചുമതലയേല്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഖന്നയെ രാഷ്ട്രതി ദ്രൗപതി മുര്‍മുവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ പിന്‍ഗാമിയായി ഖന്നയെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അധികാരം വിനിയോഗിച്ച്, സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എക്‌സില്‍ കുറിച്ചു.
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് 2019ലാണ് ജസ്റ്റിസ് ഖന്ന സുപ്രീം കോടതിയിലേക്കെത്തിയത്. 2025 മെയ് 13 ന് അദ്ദേഹം വിരമിക്കും. സുപ്രീം കോടതിയുടെ ഭാഗമായി ജസ്റ്റിസ് ഖന്ന നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവനകള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച ബഞ്ചിന്റെ തലവനും ഖന്നയായിരുന്നു.
Recent Comments