by Midhun HP News | Oct 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘ദന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടുണ്ട്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
by Midhun HP News | Oct 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്സ് അദ്ധ്യാപക തസ്തികയിൽ ഒരു താത്കാലിക ഒഴിവ് ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കൾ (28. 10. 2024) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.

by Midhun HP News | Oct 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റെഡ് ക്രോസ് ഓഫീസിൽ സംഘടിപ്പിച്ച ജൂനിയർ റെഡ് ക്രോസ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി അഹമ്മദ് ഷിബിലിയും അസ്ര എൻ എസും.
ആറ്റിങ്ങൽ നവഭാരത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇവർ.

by Midhun HP News | Oct 24, 2024 | Latest News, ജില്ലാ വാർത്ത
വർക്കല വിദ്യാഭ്യാസ ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വർക്കല ബി.ആർ.സിയിൽ നടന്ന വാർത്താ വായനാമത്സരം ബി.പി.സി ദിനിൽ.ആർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജു അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകരായ ബാബുരാജീവ്.പി.ആർ(മാതൃഭൂമി ന്യൂസ്), സജിനായർ (കേരളകൗമുദി) എന്നിവർ മത്സരത്തിൽ ജഡ്‌ജ്‌സായി.
എച്ച്. എസ് വിഭാഗത്തിൽ മയൂഖ.ജെ.എസ് (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇടവ) ഒന്നാം സ്ഥാനവും നന്ദന.ആർ (ഗവ.എച്ച്.എസ്, ചെറുന്നിയൂർ) രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗത്തിൽ ഭദ്ര എസ് നായർ (ഗവ. മോഡൽ എച്ച.എസ്.എസ്, വർക്കല) ഒന്നാം സ്ഥാനവും ശിവാനി ശിവകുമാർ (ഗവ.എച്ച്.എസ്.എസ്, കാപ്പിൽ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മനോരമ ഇയർ ബുക്ക് സമ്മാനിച്ചു.

by Midhun HP News | Oct 24, 2024 | Latest News, കേരളം
കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി. 29 ന് കേസിൽ കോടതി വിധി പറയും. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
കൊച്ചി: അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീന്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു.
Recent Comments