ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒക്ടോബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

ഓർത്തോപീഡിക്സ‌് വിഭാഗത്തിലെ വിദഗ്ദ്ധരും പ്രശസ്‌തരുമായ ഡോ. വിഷ്‌ണു ഉണ്ണിത്താൻ, ഡോ. ഷെറിൻ ഷാജി, ഡോ. അഭിലാഷ് രാമൻ, ഡോ. രാഹുൽ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും, കൺസൾട്ടേഷനും 1500 രൂപ വരുന്ന അസ്ഥിബലക്ഷയ നിർണ്ണയ ടെസ്റ്റും (BMD), ഡയബറ്റിക് പെരിഫറൽ ന്യൂറോപതി നിർണ്ണയ (DPN) ടെസ്റ്റും സൗജന്യമായിരിക്കും.

മുട്ട്, ഇടുപ്പ്, തോൾ മാറ്റിവെയ്ക്കൽ, സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, ആർത്തോസ്കോപ്പി, ആർത്തോ പ്ലാസ്റ്റി, മുട്ട് തേയ്‌മാനത്തിനുള്ള PRP ചികിത്സ, ഓർത്തോ സംബന്ധമായ എല്ലാവിധ ശസ്ത്രക്രിയകൾക്കും കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജ് നൽകുന്നു. കൂടാതെ X-Ray 50%, C.T, M.R.I.Scan 20%, Lab Test 20%, Physiotherapy 50% ഇളവ് ലഭിക്കുന്നതാണ്. ഈ സേവനം ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് ലഭിക്കുന്നതാണ്. പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തുക.

Book Now: Ph: 9400050200

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കുന്നു എന്നാണ് വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് കഴിഞ്ഞ വര്‍ഷം പരിപാടി നടത്തിയിരുന്നത്. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയെല്ലാമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാല്‍, പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയധികം പണം ചെലഴിച്ച് എന്തിനാണ് ഇത്തരമൊരു പരിപാടി എന്നാണ് പ്രതിപക്ഷമുള്‍പ്പടെ ചോദിച്ചത്. പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനെയാണ് പരിപാടി നടത്തുന്നത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സര്‍ഷിപ്പ് വഴി എത്ര തുക കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; സംസ്ഥാനത്ത് നാല് ദിവസം മഴ തുടരും

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; സംസ്ഥാനത്ത് നാല് ദിവസം മഴ തുടരും

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് അതിശക്തമായ മഴ ലഭിക്കുക. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ

ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടരും.

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ എതിർപ്പറിയിച്ച പ്രതിഭാഗത്തോട്, ഒന്നര മണിക്കൂർ സംസാരിച്ചില്ലേ, ഇനി അൽപ്പം കേൾക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.

മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്.

പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല.

ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങൾ? ഉദ്യോഗസ്ഥർക്കെതിരെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങൾ പിന്നെ എന്തിനാണെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ഈ ഘട്ടത്തിലാണ് കോടതി ഉച്ചഭക്ഷണത്തിന് പിരി‌ഞ്ഞത്.

‘സിനിമാ നടനായത് അമ്മ വാങ്ങിയ കടം വീട്ടാന്‍’; തെന്നിന്ത്യൻ താരം സൂര്യ

‘സിനിമാ നടനായത് അമ്മ വാങ്ങിയ കടം വീട്ടാന്‍’; തെന്നിന്ത്യൻ താരം സൂര്യ

നടന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് സൂര്യ സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. എന്നാല്‍ നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളല്ല സൂര്യ. തുണിക്കടയില്‍ ജോലി ചെയ്തിരുന്ന സൂര്യയെ നടനാക്കുന്നത് വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ്.

തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയ്‌നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാനവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി.- പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.

അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് സൂര്യയോട് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്‌സിനെക്കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ലെന്നും സൂര്യ പറഞ്ഞു.കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിനു വേണ്ടിയാണ്. എന്റെ അമ്മ വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്.- താരം കൂട്ടിച്ചേര്‍ത്തു.

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ചുരുക്കം.

പാന്‍ കാര്‍ഡിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുന്ന അനേകം സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സൈബര്‍ ആക്രമണങ്ങളും വ്യാജ ലോണ്‍ ആപ്പുകളും തുടങ്ങി തട്ടിപ്പിന്റെ മേഖല അതീവ വിപുലമാണ്. ഇത്തരക്കാരെല്ലാം തന്നെ പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് നമുക്ക് പണിതരുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ നിരവധി വഴിയുണ്ട്. അവ താഴെ കുറിക്കുന്നു.

*സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക.
*പാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ https അല്ല ആരംഭിക്കുന്നത് എങ്കില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകള്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.

*ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

* ഇനി തട്ടിപ്പില്‍ വീണു എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടലില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.

ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ തട്ടിപ്പുകാരെ ഭയക്കാതെ കഴിയാം.