by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കീഴാറ്റിങ്ങൽ കിഴക്കേവിള വീട്ടിൽ മോഹനൻ പിള്ള സരളാദേവി ദമ്പതികളുടെ മകൻ അരുൺ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കീഴാറ്റിങ്ങൽ വിളയിൽ മൂലയിലുള്ള ഒരു കെട്ടിടത്തിൽ വെൽഡിംഗ് ജോലി നടക്കുന്നതിനിടയിലാണ് അരുണിന് ഷോക്കേറ്റത്.
തെറിച്ചു വീണ അരുണിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ വിഷ്ണു.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൂൾ ബാറിൻ്റെ മേശയിൽ നിന്ന് തുക തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിലെ മദീന കൂൾബാറിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ മോഷ്ടിച്ചത്. രാത്രി പത്ത് മണിയോടെ കടയുടമ റോഡരുകിലെ വേസ്റ്റ് ഡ്രമിൽ വേസ്റ്റ് കൊണ്ടിടുന്നതിനിടെ പുറത്ത് നിന്നയാൾ കടയിൽ കയറി പണവും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടമ മോഷ്ടാവിനെ പിൻ തുടർന്നെങ്കിലും ഇരുളിൽ ഓടി മറഞ്ഞു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ വിനോദസഞ്ചാര മേഖലയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. മുന്നേ ഇടിഞ്ഞ ഭാഗത്താണ് വീണ്ടും ചെറിയതോതിൽ കുന്നിടിച്ചിലുണ്ടായത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും ഹെലിപാട് മേഖലയിൽ വലിയ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് കുന്നിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ടൂറിസം പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബാരിക്കേടുകൾ സ്ഥാപിക്കുകയും കയർ കെട്ടി ആ ഭാഗത്തേക്ക് സഞ്ചാരികളെ കടക്കുന്നതിന് വിലക്കും ഏർപ്പെടുത്തി.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
വാമനപുരം നദിയുടെയും കരമന നദിയുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കുക.
വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലാംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേന്ദ്ര ജലകമ്മീഷന്റെ (CWC) വെള്ളൈക്കടവ് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിരോധിത മയക്കുമരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായി. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെ പൂവൻപാറ പാലത്തിനു സമീപം വച്ച് കഞ്ചാവ്, എം.ഡി.എം എ, മാരക മയക്ക് മരുന്നായ ഡയസി ഫാം തുടങ്ങിയ മയക്ക് മരുന്നിനത്തിൽപ്പെട്ട ഉൽപന്നങ്ങളുമായാണ് പ്രതി പൊലീസിൻ്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 2.65 ഗ്രാം എം.ഡി.എം.എ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ വിൽപനയ്ക്കായി കൈവശം വച്ചത് കണ്ടെത്തി. പ്രവീൺ എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിഷ്ണു, സജിത്ത്, എ. എസ്.ഐ രാധാകൃഷ്ണൻ, എസ്.സി. പി. ഒ മാരായ അരുൺ കുമാർ, പ്രശാന്ത്, ശരത് കുമാർ, പ്രശാന്ത കുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
by Midhun HP News | Oct 12, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മർദിച്ചത്.
തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മർദനമേറ്റ് അവശനിലയിൽ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Recent Comments