by Midhun HP News | Oct 11, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപെട്ടത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.
ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് കെ ടി സി ടി ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം എടക്കാൻ കഴിയാത്തതിനാൽ കൃത്രിമ ശ്വാസം നൽകി ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ചു.
അവിടെ ഡോക്ടർ പരിശോധിച്ച് ഐ സി യുവിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർമാർ സാധ്യമായതെല്ലാം ജീവൻ രക്ഷിക്കുവാൻ വേണ്ടി ചെയ്തെങ്കിലും ഇന്ന് വെളിപ്പിന് കുട്ടി മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്. കല്ലമ്പലം പോലീസ് കേസ് എടുത്തു അന്വഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു പോസ്റ്റുമോർട്ടും പരിശോധന നടത്തി കുട്ടിയുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
by Midhun HP News | Oct 11, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് അഞ്ചു കാട്ടുപന്നികള്‍ വീണത്. പന്നികളെ വടമിട്ടു കുരുക്കിയ ശേഷമാണ് വെടിവെച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് പന്നികള്‍ കിണറ്റില്‍ വീണത്.
ശബ്ദം കേട്ടാണ് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടു പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജീവനോടെ പുറത്തെടുത്ത് പുറത്തു വിടാനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ത്തു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും, പന്നികളെ കരയില്‍ കയറ്റി തുറന്നു വിട്ടാല്‍ വീണ്ടും അപകടമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് പന്നികളെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
by Midhun HP News | Oct 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മഹാരാഷ്ട്ര ഗവൺമെന്റ് കീഴിലുള്ള ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെയിൽ നിന്നും ആറ്റിങ്ങൽ സ്വദേശിക്ക് ഗോൾഡ് മെഡൽ. ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷനിൽ സൂര്യപ്രിയയിൽ സുരേഷ്- പ്രീത സുരേഷ് ദമ്പതികളുടെ മകളായ പി എസ് സൂര്യയാണ് മഹാരാഷ്ട്ര ഗവൺമെന്റിലെ ഡെക്കാൻ കോളേജിൽ എം എ ആർക്കോളോജിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടിയത്. ഗോൾഡ് മെഡൽ, പ്രശസ്ത ആർക്കിയോളജിസ്റ്റായ പ്രൊഫസർ എച്ച് ഡി സങ്കാലിയയുടെ പേരിൽ കോളേജ് ഏർപ്പെടുത്തിയിട്ടുള്ളതാണ്.



by Midhun HP News | Oct 11, 2024 | Latest News, കേരളം
കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ അടക്കം പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും.റേപ്പ് കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയം കോതനല്ലൂരില്‍ നിന്നുമാണ് പുത്തന്‍പാലം രാജേഷ് പിടിയിലായത്. പീഡനക്കേസില്‍ കേസില്‍ പ്രതിയാക്കപ്പെട്ട പുത്തന്‍പാലം രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നു.
by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: അധ്യാപിക ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകാൻ പേടി കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ അധ്യാപിക സീതാലക്ഷ്മിയെ സ്കൂൾ അധികൃതർ പുറത്താക്കി.
മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവർ. മൂന്നര വയസുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്ന് പറഞ്ഞ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരൽ കൊണ്ട് പലകുറി അടിക്കുകയായിരുന്നു.
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
by Midhun HP News | Oct 11, 2024 | Latest News, കേരളം
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.

മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 14- ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 – ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. ഏറ്റവും കൂടുതല്‍ അവധികള്‍ സെപ്റ്റംബറില്‍ ആണ്.
ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവര്‍ഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്.
2025 ലെ അവധി ദിവസങ്ങള്‍
ജനുവരി
മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായര്‍
ഫെബ്രുവരി
ശിവരാത്രി: ഫെബ്രുവരി – 26 – ബുധന്‍
മാര്‍ച്ച്
ഈദ്-ഉല്‍-ഫിത്തര്‍: മാര്‍ച്ച് – 31 – തിങ്കള്‍
ഏപ്രില്‍
ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആര്‍ അംബേദ്കര്‍ ജയന്തി,
പെസഹ വ്യാഴം- 17 – വ്യാഴം,
ദുഃഖ വെള്ളി- 18- ,
ഈസ്റ്റര്‍ – 20- ഞായര്‍
മേയ്
മേയ് ദിനം: 01 – വ്യാഴം
ജൂണ്‍
ബക്രീദ്: 06 – വെള്ളി
ജൂലൈ
മുഹറം: 06- ഞായര്‍
കര്‍ക്കടക വാവ്: 24 – വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബര്‍
ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായര്‍
ശ്രീകൃഷ്ണ ജയന്തി: 14 – ഞായര്‍
ശ്രീനാരായണഗുരു സമാധി: 21- ഞായര്‍
ഒക്ടോബര്‍
മഹാനവമി: 01 – ബുധന്‍
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കള്‍
ഡിസംബര്‍
ക്രിസ്മസ് : 25 – വ്യാഴം
നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍
ഫെബ്രുവരി 20ശിവരാത്രി, ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18- ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4- ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്
നിയന്ത്രിത അവധി
മൂന്ന് നിയന്ത്രിത അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.
Recent Comments