കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്; ശുചിമുറിയില്‍ കൂറ്റന്‍ അണലി

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്; ശുചിമുറിയില്‍ കൂറ്റന്‍ അണലി

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി. സെപ്റ്റംബര്‍ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊന്നിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ മറ്റൊരു പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ് രോഗികളുടെ പരാതി.

മെഡിക്കല്‍ കോളജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.

കിളിമാനൂർ കൊട്ടാരത്തിൽ രാജാ രവിവർമയ്ക്ക് സ്മരണാഞ്‌ജലി

കിളിമാനൂർ കൊട്ടാരത്തിൽ രാജാ രവിവർമയ്ക്ക് സ്മരണാഞ്‌ജലി

കിളിമാനൂർ: ലോക പ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമയുടെ 118-ാം ചരമവാർഷികം കിളിമാനൂർ പാലസ് ട്രസ്റ്റും, കേരള ചിത്രകലാ പരിഷത്തും ചേർന്ന് വിവിധ പരിപാടികളോടെ കിളിമാനൂർ കൊട്ടാരത്തിൽ ആചരിച്ചു. കൊട്ടാരത്തിലെ രവിവർമ ചിത്രശാലയിൽ മുതിർന്ന രാജകുടുംബാംഗം കെ.സി. വസുമതീഭായി ആദ്യദീപം തെളിയിച്ചു.

തുടർന്ന് രാജകുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കലാകാരൻമാർ എന്നിവർ ചേർന്ന് 118 ദീപങ്ങൾ തെളിയിച്ചു. രവിവർമ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പ് പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.സി.ദിവാകരവർമ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രരചനയും, സമൂഹചിത്രരചനയും നടന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം ലഭിച്ച, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രവിവർമ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചലനാവിഷ്ക്കാരമൊരുക്കിയ യുഹാബ് ഇസ്മായിലിനെ പാലസ് ട്രസ്റ്റ് ചടങ്ങിൽ ആദരിച്ചു.കിളിമാനൂർ പാലസ് ട്രസ്റ്റ് സെക്രട്ടറി കെ.ആർ.രാമവർമ, ചലച്ചിത്ര സംവിധായകനും നടനമായ ശങ്കർ രാമകൃഷ്ണൻ, അമൃതാനന്ദമയീ മഠം പ്രതിനിധി വേദാമൃതപുരി, ചിത്രകലാകാരന്മാരായ കിളിമാനൂർ ഷാജി, ഡോ.എസ്.ഹരികൃഷ്ണൻ, അനിൽ കാരൂർ, കിളിമാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, വാർഡംഗം എം.എൻ.ബീന എന്നിവർ പ്രസംഗിച്ചു.

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവതിക്ക് പരിക്ക്

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവതിക്ക് പരിക്ക്

ആറ്റിങ്ങൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് അപകടം. ആറ്റിങ്ങൽ അയിലം റോഡിൽ വേലാകോണത്ത് രാവിലെ 7.45 നാണ് അപകടം. ആറ്റിങ്ങൽ കൈപ്പറ്റ്മുക്ക് സ്വദേശി നസില ഓടിച്ച് വന്ന ഹോണ്ട ഡിയോ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. കൈപ്പറ്റ്മുക്കിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകും വഴി വേലാംകോണം ഗ്യാസ് എജൻസിക്ക് സമീപം ഉള്ള കയറ്റത്തിലാണ് അപകടം നടന്നത്. അപകടത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

സമത്വം റെസിഡൻസ് അസോസിയേഷൻ  വയോജനങ്ങൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

സമത്വം റെസിഡൻസ് അസോസിയേഷൻ വയോജനങ്ങൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

ചിറയിൻകീഴ് – പുകയിലത്തോപ്പ്, ആക്കോട്ടുവിള -സമത്വം റെസിഡൻസ് അസോസിയേഷൻ ഒക്ടോബർ 1-ലോക വയോജന ദിനവും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് അംഗങ്ങളായ 22 വയോജനങ്ങൾക്ക് അവരവരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരവ് നൽകി. എസ് ആർ എ പ്രസിഡന്റ്‌ ബിന്ദു ശശികുമാർ, സെക്രട്ടറി കെ എസ് അനിൽകുമാർ, ട്രഷറർ എസ് ശ്രീജിത്ത്‌, മെമ്പർ അബ്ദുൽ റഹിം, മായാസന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ?; അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്; കെ ടി ജലീലിനെതിരെ പി വി അന്‍വര്‍

മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ?; അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്; കെ ടി ജലീലിനെതിരെ പി വി അന്‍വര്‍

മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിനെതിരെ പിവി അന്‍വര്‍ എംഎല്‍എ. ഇവരൊക്കെ മറ്റാരുടെയോ കാലില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കൊക്കെ സ്വയം നില്‍ക്കാന്‍ ശേഷിയില്ലാത്തതിന്, ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ ശേഷിയില്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്. അവര്‍ക്കൊക്കെ അത്രയേ പറ്റുകയുള്ളൂവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരെ പറയില്ലെന്ന കെ ടി ജലീല്‍ പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പോള്‍ ആരെങ്കിലും വെടിവെക്കുമെന്ന് പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവനില്‍ പേടിയുണ്ടാകുമല്ലോ. ജീവനില്‍ പേടിയുള്ളവരെ നമുക്ക് തടുക്കാന്‍ കഴിയില്ലല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഉയര്‍ത്തിയ വിഷയത്തില്‍ ഒരു മനുഷ്യന്റെയും പിന്തുണ താന്‍ തേടിയിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ മുന്നിലാണ് വിഷയം അവതരിപ്പിച്ചതെന്നും അൻവർ വ്യക്തമാക്കി.

പി ആര്‍ വിഷയത്തില്‍ സിപിഎമ്മില്‍ പല അഭിപ്രായങ്ങളുണ്ട്. ഒരഭിപ്രായം പറയാനുള്ള നട്ടെല്ലുള്ള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാര്‍ട്ടി നേതൃത്വത്തിലില്ല എന്നതിന്റെ ദുരന്തമാണ് കേരളത്തില്‍ ഇന്ന് അനുഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് എഡിജിപി അജിത് കുമാറിനെയും പി ശശിയെയും ഭയമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെയും പേടിയാണ്. എനിക്കുശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തോയെന്ന് സിപിഎം നേതൃത്വമാണ് വിശദീകരിക്കേണ്ടത്.

മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കും. താന്‍ പറഞ്ഞതിന് ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് അബദ്ധം പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറയുന്നത്. ഇതൊക്കെ നാടകമാണ്. കേരളത്തില്‍ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന, സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഇതൊക്കെ മനസ്സിലാകുമെന്ന് പി വി അന്‍വര്‍ പറഞ്ഞു.

മലപ്പുറം വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. മുഖ്യമന്ത്രി പദവി ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ഒഴിയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകള്‍ വീണയ്‌ക്കോ നല്‍കണം. വീണയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടല്ലോ?. ബാക്കിയൊക്കെ സിപിഎം ഏറ്റെടുത്തോളും. ഈ പാര്‍ട്ടിക്ക് വീണയെ വിജയിപ്പിക്കാന്‍ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കണമെന്നും പി വി അന്‍വര്‍ പരിഹസിച്ചു.

ബ്ലെസി മികച്ച സംവിധായകന്‍, മമിത ജനപ്രിയ നടി; എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ബ്ലെസി മികച്ച സംവിധായകന്‍, മമിത ജനപ്രിയ നടി; എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊച്ചി: മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

വിവിധ വിഭാഗങ്ങളില്‍ ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു (ജനപ്രിയ നടി പ്രേമലു),രാഹുല്‍ സദാശിവന്‍ (മികച്ച ജനപ്രിയ സിനിമ ഭ്രമയുഗം), അരുണ്‍ നാരായണ്‍ (മികച്ച ചലച്ചിത്ര നിര്‍മാതാവ് ചാവേര്‍, തലവന്‍), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം), അല എസ് നയന(മന്ദാകിനി,ഗോളം), മാനുഷി ഖൈര്‍(അന്വേഷിപ്പിന്‍ കണ്ടെത്തും ), സുരഭി സുഭാഷ് (ആദച്ചായി), അജയ് ജോസഫ് (ആഴം) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി.

മറ്റുപുരസ്‌കാരങ്ങള്‍

കെ.ആര്‍ ഗോകുല്‍ പുതുമുഖ നടന്‍ (ആടുജീവിതം), നേഹ നസ്നീന്‍ പുതുമുഖ നടി (ഖല്‍ബ് ),ആനന്ദ് മധുസൂദനന്‍ തിരക്കഥ (വിശേഷം),നഹാസ് നാസ്സര്‍ നവാഗത സംവിധായകന്‍ (അഡിയോ അമിഗോസ് ), അജയന്‍ ചാലിശ്ശേരി കലാസംവിധാനം (മഞ്ഞുമ്മല്‍ ബോയ്സ് ), ഹരിതാ ബാലകൃഷ്ണന്‍ ഗായിക (രജനി),ഐസ ഹസ്സന്‍ ബാല നടി (തലവന്‍),സുദര്‍ശനന്‍ വര്‍ണ്ണം (പരസ്യകല), വി.വി ജോസ് (കഥാപ്രസംഗം), വി. ജെ മാത്യൂസ് വന്യംപറമ്പില്‍ (നോവല്‍), ശ്രീജ അനില്‍കുമാര്‍ (കവിത), ഗോപിനാഥ് പനങ്ങാട് (ഹാസ്യ സാഹിത്യം ),ഷാജി ഇടപ്പള്ളി (മാധ്യമരംഗം ), സി ഐ സി സി ജയചന്ദ്രന്‍ (സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഉഷ കണവിള്ളില്‍ (വിദ്യാഭ്യാസ പ്രവര്‍ത്തക),ഡോ. ദിവ്യ സുനില്‍ (ആയ്യൂര്‍വേദ ഡോക്ടര്‍),സല്‍ഹ ബീഗം (ജീവകാരുണ്യ പ്രവര്‍ത്തക), സത്കല വിജയന്‍ (ബഹുമുഖ പ്രതിഭ ), പി ആര്‍ അജാമളന്‍ (പ്രകൃതി സംരക്ഷകന്‍), ജെന്‍സില്‍ വര്‍ഗ്ഗീസ് (നവമാധ്യമ രംഗം),ഡെന്നി എസ്.കോളെങ്ങാടന്‍ (സംഘാടകന്‍ ), നിമിഷ രാമചന്ദ്രന്‍ (കവിതാ രചന), രാജേഷ് ബാബു ടി. വി (വാഹന വില്‍പ്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം ), ജോസഫ് എബ്രഹാം(യുവ വ്യവസായി), ടൈറ്റസ് ആറ്റിങ്ങല്‍ (ബഹുമുഖ പ്രതിഭ), അല്‍ഫിയ ജലീല്‍ (കഥ), ഗോവിന്ദന്‍ ദീപ്തി (ചിത്രകല), ജഗദീഷ് പാലയാട്ട് (പാരമ്പര്യ ചിത്രകല), സാബി ക്രിസ്റ്റി (വസ്ത്ര രൂപ കല്‍പ്പന),ടിന്റു ജോഷി (വസ്ത്ര രൂപ കല്‍പ്പന), സെബു വി. വി (ജൈവ കൃഷി), ശ്രുതി സോമന്‍ (മലയാള മങ്ക1200), ശ്രീജ നയന (ചമയ കല ), രാജീവ് സ്മാര്‍ട്ട് (നിശ്ചല ഛായാഗ്രാഹകന്‍), ശരത് പാലാട്ട് (നടന്‍),ആര്‍. കെ പള്ളത്ത് (സംവിധായകന്‍).

ജികെ പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ജസ്റ്റീസ് പിഎസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.ഇസ്മായില്‍ കൊട്ടാരപ്പാട്ട് സ്വാഗതവും, ജെജെ കുറ്റിക്കാട് നന്ദിയും പറഞ്ഞു.