ഗാന്ധി ജയന്തി ദിനമാഘോഷിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

ഗാന്ധി ജയന്തി ദിനമാഘോഷിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

ഗാന്ധി ജയന്തി ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. മാറ്റുമാരായ പ്രമീള, സിജി, മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു, തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ഗാന്ധിജി അനുസ്മരണം നടത്തി

ഗാന്ധിജി അനുസ്മരണം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം ബൂത്ത്‌ നമ്പർ 71(കാട്ടുമ്പുറം) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണം നടത്തി. ബൂത്ത്‌ പ്രസിഡന്റ് പി. ജി. പ്രദീപ്‌ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന ചെയ്ത് ഗാന്ധി അനുസ്മരണം നടത്തി. കോൺഗ്രസ്‌ നേതാക്കളായ ജതീഷ്. ജെ, അജിത് കുമാർ. ഡി. ജെ, ശശിധരൻ, രാജേഷ് സൗപർണ്ണിക, ജിഷ്ണു ഇടയാവണം, രാജേഷ് ചന്ദ്രൻ, സുനിൽ കടമ്പാട്ട് എന്നിവർ പങ്കെടുത്തു.

ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധീ സ്മരണ പുതുക്കി കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധീ സ്മരണ പുതുക്കി കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി അഞ്ചാം ജന്മവാർഷികവും, എ.ഐ സി.സി പ്രസിഡൻ്റായി ഗാന്ധിജി സ്ഥാനമേറ്റതിൻ്റെ നൂറാം വാർഷികവും വിപുലമായ പരിപാടികളോടെ ആചരിച്ചു.

മണ്ഡലത്തിലെ പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഗാന്ധിജി അസ്മരണ സമ്മേളനവും പതാക ഉയർത്തലും നടന്നു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന മണ്ഡലം തല അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബി. മനോഹരൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, എ.കെ ശോഭനദേവൻ, എം.കെ ഷാജഹാൻ, എം.ഷാബുജാൻ, എസ്. സുരേന്ദ്രൻ, ജനകലത, ബോസ്, എസ്.ജി അനിൽ കുമാർ, രാജൻ കൃഷ്ണപുരം, തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിന്‍കരയില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

നെയ്യാറ്റിന്‍കരയില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നു രാവിലെയാണ് വൃദ്ധയുടെ മൃതദേഹം നാട്ടുകാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധുക്കളുമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ, ആത്മഹത്യയാണോ, മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ 3 മരണം; മരിച്ചവരിൽ  മലയാളിയും

പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ 3 മരണം; മരിച്ചവരിൽ മലയാളിയും

പൂനെ: പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നു പേർ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ​ഗിരീഷ് പിള്ള.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്നത്. രാവിലെ 7.30ന് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണർ

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കി.