by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്സ് ഫോണില് കാണിച്ചാല് മതിയെന്ന് ഗതാഗത കമ്മീഷണര് സി എച്ച് നാഗരാജുവിന്റെ നിര്ദേശം. ലൈസന്സിന്റെ ഫോട്ടോ ഫോണില് സൂക്ഷിക്കാം.
പരിവാഹന് വെബ്സൈറ്റില് ലഭിക്കുന്ന ലൈസന്സ് ഡൗണ്ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം. ആര്സിയും ഭാവിയില് ഇത്തരത്തില് ഡൗണ്ലോഡ് ചെയ്യാന് കഴിയും. അതിനായി ചില നടപടികള് കൂടി പൂര്ത്തിയാക്കേണ്ടതുണ്ട്. ലൈസന്സ് പ്രിന്റിങ്ങിന് അപേക്ഷകരില് നിന്നു പണം വാങ്ങുന്നത് ഒഴിവാക്കുന്ന കാര്യത്തില് ധനവകുപ്പുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Oct 1, 2024 | Latest News, മരണം
ആറ്റിങ്ങൽ മാമം പദ്മവില്ലയിൽ പരേതരായ കെ. മുരളീധരൻ നായരുടെയും ബി. ലീലാവതി അമ്മയുടെയും മകൻ കൃഷ്ണ കുമാർ (കണ്ണൻ (58) അന്തരിച്ചു.
ഭാര്യ:മഞ്ജു
മകൻ: വൈശാഖൻ കെ എം (ഹരി)
by Midhun HP News | Oct 1, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് തുടര്ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ച സ്വര്ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്ന്ന് സ്വര്ണവില റെക്കോര്ഡിട്ടത്. മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില് സ്വര്ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്ണവില ഇടിയാന് തുടങ്ങിയത്.

by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ.
ഇതനുസരിച്ച് ഇടപാടുകൾ വൈകും. ഈ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനെങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.
by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള് പിരിക്കുന്ന പ്രൊഫഷണല് ടാക്സ് ( തൊഴില് നികുതി) പരിഷ്കരണം ചൊവ്വാഴ്ച മുതല് പ്രാബല്യത്തില്. ആറാം സംസ്ഥാന ധനകാര്യ കമീഷന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണം.ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കില് നിലവില് 120 രൂപയാണ് പ്രൊഫഷണല് ടാക്സ് ആയി ഈടാക്കിയിരുന്നത്. ഇത് 320 രൂപയായി ഉയര്ത്തിയാണ് പരിഷ്കരണം നടപ്പാക്കിയത്. സമാനമായ രീതിയില് 18,000- 29,999, 30,000- 44,999 ശമ്പള പരിധിയിലും വര്ധന വരുത്തിയിട്ടുണ്ട്.
ഓരോ സാമ്പത്തിക വര്ഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങള് നികുതി സ്വീകരിക്കുന്നത്. സര്ക്കാര് ഉദ്യോഗസ്ഥരില് നിന്നും അംഗീകൃത തൊഴിലാളികളില് നിന്നും സ്ഥാപനങ്ങളില് നിന്നുമാണ് നികുതി പിരിക്കുന്നത്. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവര്ക്ക് തൊഴില്നികുതിയില്ല.
ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങള്ക്ക് ഒരു വര്ഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്. വരുമാനം അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളില് 1997ലും നഗരസഭകളില് 2006ലുമാണ് നടപ്പാക്കിയത്. നികുതി സ്ലാബ് വര്ധിപ്പിക്കണമെന്ന് ധനകാര്യ കമീഷനുകള് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആന്ഡ് എജിയുടെ റിപ്പോര്ട്ടുകളിലും തനത് വരുമാന വര്ധനക്കായി നികുതി ഉയര്ത്തണമെന്ന് നിര്ദ്ദേശം വന്നു. തുടര്ന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത് റിപ്പോര്ട്ടിലെ ശുപാര്ശ അനുസരിച്ച് നികുതി പരിഷ്കരിച്ചത്.
ആറുമാസത്തെ ശമ്പളം 18,000- 29,999 പരിധിയില് വരുന്നവര്ക്ക് നിലവില് 180 രൂപയാണ് പ്രൊഫഷണല് ടാക്സ്. ഇത് 450 രൂപയാണ് ഉയര്ത്തിയത്. 30,000- 44,999 പരിധിയില് 300 രൂപയായിരുന്നു പ്രൊഫഷണല് ടാക്സ്. ഇത് 600 രൂപയായാണ് വര്ധിപ്പിച്ചത്. അതേസമയം 45,000-99,999 പരിധിയില് 750 രൂപയായി തുടരും. 1,00,000- 1,24,999 രൂപ വരെയുള്ള ശമ്പള പരിധിയിലും നികുതി വര്ധനയില്ല. ആയിരം രൂപയായി തന്നെ തുടരും.
by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകള്ക്ക് അവധി നല്കുമെന്ന് മന്ത്രി വി ശിവന്കുട്ടി. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന് ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല് അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഈ സാഹചര്യത്തില് 11ന് അവധി നല്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്ടിയു മന്ത്രിക്ക് നിവേദനം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Recent Comments