by Midhun HP News | Oct 1, 2024 | Latest News, കേരളം
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില് എടിഎം കവര്ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന് രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്കൂട്ടറില് എത്തിയ കള്ളന്റെ ദൃശ്യങ്ങള് സിസിടിവിയില് പതിഞ്ഞിട്ടുണ്ട്.
തൃശൂരിലെ എടിഎം കവര്ച്ചയുടെ ഞെട്ടല് വിട്ടുമാറും മുന്പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്ദ്ധരാത്രിയോടെയാണ് കള്ളന് എത്തിയത്. കവര്ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്ക്കകം അലാറം അടിച്ചതോടെ കള്ളന് പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.അലാറം അടിച്ചതോടെ കണ്ട്രോള് റൂമില് വിവരം ലഭിച്ചു. കണ്ട്രോള് റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില് വിവരം അറിയിച്ചത്.സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര് അടക്കം എത്തി തെളിവ് ശേഖരം നടത്തി.

by Midhun HP News | Oct 1, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്ധിപ്പിച്ചത്. അതേസമയം ഗാര്ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില് മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്ഹിയില് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില് 1692 രൂപയും കൊല്ക്കത്തയില് 1850 രൂപയും ചെന്നൈയില് 1903 രൂപയുമായാണ് വില ഉയര്ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. തുടര്ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്ധിപ്പിച്ചത്.
by Midhun HP News | Oct 1, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില് വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില് വെടിയേല്ക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം. കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല് കെയര് ആശുപത്രിയിലാണ് ഗോവിന്ദയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടില് നിന്നും യാത്ര പുറപ്പെടും മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം.
by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്സ് ഫോണില് കാണിച്ചാല് മതിയെന്ന് ഗതാഗത കമ്മീഷണര് സി എച്ച് നാഗരാജുവിന്റെ നിര്ദേശം. ലൈസന്സിന്റെ ഫോട്ടോ ഫോണില് സൂക്ഷിക്കാം.
പരിവാഹന് വെബ്സൈറ്റില് ലഭിക്കുന്ന ലൈസന്സ് ഡൗണ്ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം. ആര്സിയും ഭാവിയില് ഇത്തരത്തില് ഡൗണ്ലോഡ് ചെയ്യാന് കഴിയും. അതിനായി ചില നടപടികള് കൂടി പൂര്ത്തിയാക്കേണ്ടതുണ്ട്. ലൈസന്സ് പ്രിന്റിങ്ങിന് അപേക്ഷകരില് നിന്നു പണം വാങ്ങുന്നത് ഒഴിവാക്കുന്ന കാര്യത്തില് ധനവകുപ്പുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Oct 1, 2024 | Latest News, മരണം
ആറ്റിങ്ങൽ മാമം പദ്മവില്ലയിൽ പരേതരായ കെ. മുരളീധരൻ നായരുടെയും ബി. ലീലാവതി അമ്മയുടെയും മകൻ കൃഷ്ണ കുമാർ (കണ്ണൻ (58) അന്തരിച്ചു.
ഭാര്യ:മഞ്ജു
മകൻ: വൈശാഖൻ കെ എം (ഹരി)
by Midhun HP News | Oct 1, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് തുടര്ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ച സ്വര്ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്ന്ന് സ്വര്ണവില റെക്കോര്ഡിട്ടത്. മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില് സ്വര്ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്ണവില ഇടിയാന് തുടങ്ങിയത്.

Recent Comments