നിപ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോ​ഗ്യ പ്രവർത്തകർ

നിപ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോ​ഗ്യ പ്രവർത്തകർ

തിരുവനന്തപുരം:സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും.

മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15-നുമുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.

നേരിട്ടെത്താന്‍ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം.

ഓണത്തിരക്ക്: 23 വരെ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകള്‍ സര്‍വീസ് നടത്തും. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക സര്‍വീസുകളും നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവിലുള്ള സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡിലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളില്‍നിന്ന് അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വി വിജയകുമാർ (81) അന്തരിച്ചു

വി വിജയകുമാർ (81) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മണ്ണന്തല വീട്ടിൽ (എം.ഇ.എൽ.ആർ.എ:120) വി വിജയകുമാർ (81) അന്തരിച്ചു.

ഭാര്യ: എൻ സുശീല.
മക്കൾ: എസ് സന്ധ്യ, വി ഹരിദാസ്, വി വിജയദാസ്.
മരുമക്കൾ: ബി.വി പ്രസാദ്, വി വിജി, എൽ രമ്യ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.

സ്നേഹ സ്പർശവുമായി ഇന്ദിരഗാന്ധി വീക്ഷണം ഫോറം അബുദാബി

സ്നേഹ സ്പർശവുമായി ഇന്ദിരഗാന്ധി വീക്ഷണം ഫോറം അബുദാബി

ഇന്ദിരഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വസതിയിൽ ഓണം വിത്ത്‌ കാൻസർ പേഷൃയന്റ്സ്.

2016മുതൽ ഉമ്മൻ‌ചാണ്ടിയുടെ നിർദേശപ്രകാരം ക്യാൻസർ പേഷൃയന്റിന് തിരുവോണ നാളിൽ ജഗതി പുതുപ്പള്ളി ഹൗസിൽ സ്നേഹ സ്പർശവും ഓണസദ്യയും ഓണപുടവയും കൈത്താങ്ങും തുടർച്ചയായി ഒമ്പതാം വർഷവും നടന്നു. വീക്ഷണം ഫോറം കോർഡിനേറ്റർ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ കരീം സ്വാഗതം ആശംസിച്ചു. മുൻ കെ പി സി സി പ്രസിഡന്റും, മുൻ മന്ത്രിയുമായ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്‌തു. മുഖ്യ പ്രഭാഷണം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രിയ പത്നി മറിയാമ്മാ ഉമ്മൻ, മകൾ ഡോ.മറിയ ഉമ്മൻ, ചെറുമകൻ എഫിനോവ, ഇളമ്പ ഉണ്ണികൃഷ്ണൻ, സഞ്ജു, ശ്രീചന്ദ്. എസ്, അഷ്‌കർ നേമം, അഭിജിത് നെടുമങ്ങാട്‌ അശ്വിൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടു

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടു

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. രാത്രി 11 15 ന് മണിയോടെ വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടി ഇടിക്കുകയായിരുന്നു. ഇടവ തോട്ടു മുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദബോസ് (19)ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ യുവാക്കൾ മരിച്ചു.

യുവാക്കളുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരിക്കേറ്റ ഇടവ തോട്ടുംമുഖം സനോജ് (19) വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽയിലേക്കും മാറ്റി.

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു നിലവിൽ കണ്ടെത്തി.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്. ഇന്നുംഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ