by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
അവനവൻചേരി: ആറ്റിങ്ങൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഓണചങ്ങാതിയുടെ ഔപ ചാരികമായ ഉദ്ഘാടനം അവവനവഞ്ചേരി വിദ്യാലായത്തിലെ അഞ്ജനശ്രീകുമാർ ന്റെ വീട്ടിൽ ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ഗിരിജ
ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, ജി എച്ച് എസ് അവനവഞ്ചേരി പ്രധമധ്യാപകൻ നിമ്മി ജി എൽ, ആറ്റിങ്ങൽ ബിപിസി വിനു, ബി ആർ സി ട്രൈനെർ ബീനു വി. നാഥ്, അവനവഞ്ചേരി വിദ്യാലയത്തിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി. അമൃത എസ്,അവനവഞ്ചേരി അധ്യാപകരായ സാബു, അനിൽകുമാർ, കൃഷ്ണ, സ്കൂൾ സൈക്കോളജിസ്റ്റ് ആതിര,എസ് പി സി കുട്ടികൾ, മറ്റ് ബി ആർ സി പ്രവർത്തകർ കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്നു.
ഓണപാട്ടുകൾ പാടിയും, മനോഹരമായ അത്തമിട്ടും, പായസം വിളമ്പിയും പരിപാടി നടന്നു. അഞ്ജനക്കും ചേച്ചി അർച്ചനക്കും ഓണക്കോടിയും, ഓണ കിറ്റും, ഓണസമ്മാനങ്ങളും നൽകി. കുട്ടിക്കും കുടുംബത്തിനും വളരെ നല്ലൊരു അനുഭവമായിരുന്നു.ആറ്റിങ്ങൽ ബി ആർ സി പരിധിയിലെ ഭിന്നശേഷിക്കാരായ ഗൃഹാതിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയാത്ത 50 കുട്ടികൾക്ക് ആറ്റിങ്ങൽ ബി ആർ സി ഓണക്കിറ്റ് നൽകി.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിലെ ചോത്തൻകോട് ഐ സി ഡി എസ് ലെ അങ്കണവാടി ജീവനക്കാർ ഓഫീസിൻ്റെ മുൻപിൽ ധർണ നടത്തി. ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി (CITU) അഡ്വ സായി കുമാർ നിർവഹിച്ചു.
പ്രൊജക്റ്റ് സെക്രട്ടറി ശ്രീലത, പ്രസിഡൻ്റ് ശോഭന, ജില്ലാ സെക്രട്ടറി വൃന്ദാ റാണി, ബ്ളോക്ക് മെമ്പർ മലയിൽ കോണം സുനിൽ, പോത്തൻ കോട് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു. അങ്കണവാടി ജീവനക്കാർ ഓണമായിട്ടും അവർക്ക് ശമ്പളം കിട്ടാത്തതിൻ്റെ പേരിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ആറുമാസമായി ഇതെ അവസ്ഥ തുടരുകയാണ്. കൂടാതെ ജീവനക്കാരോട് മേലുദ്യോഗസ്ഥർ കാണിക്കുന്ന മാനസിക പീഡനവും അവഗണനയും മാസങ്ങളായി സഹിക്കുന്നു. പച്ചക്കറി ബില്ല്, വാട്ടർ ബില്ല്, കറണ്ട് ബില്ല് ഇവ പല പഞ്ചായത്തുകളിലും മാറി കിട്ടിയിട്ട് മാസങ്ങളോളമായെന്നും ജീവനക്കാർ പറയുന്നു.

by Midhun HP News | Sep 12, 2024 | Latest News, കേരളം
ന്യൂഡല്ഹി: അന്തരിച്ച സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല് വിദ്യാര്ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്ഹി എയിംസില് സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്ഹി എകെജി ഭവനില് പൊതുദര്ശനത്തിന് വെക്കും. എകെജി ഭവനില് നാളെ രാവിലെ ഒന്പത് മണിമുതല് ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്ശനം. തുടര്ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. 14നു വൈകുന്നേരം മൂന്നുമണിക്കു പാര്ട്ടിയുടെ നേതൃത്വത്തില് നടക്കുന്ന അന്തിമോപചാര ചടങ്ങുകള്ക്കുശേഷം മൃതദേഹം മെഡിക്കല് വിദ്യാര്ഥികളുടെ പഠനത്തിനായി വിട്ടുനല്കും.
ശ്വാസകോശ അണുബാധയെ തുടര്ന്നു ഡല്ഹി എയിംസില് ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരിയുടെ നിര്യാണത്തില് മുതിര്ന്ന നേതാക്കള് അനുശോചിച്ചു. ഇന്ത്യാമുന്നണിയെന്ന് മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളാണ് അന്തരിച്ച സീതാറാമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി പറഞ്ഞു.
സര്വേശ്വര സോമയാജലു യച്ചൂരിയുടെയും കല്പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല് സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്നിന്നു സിപിഎം ജനറല് സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല് സെക്രട്ടറിയാണ് യെച്ചൂരി.
by Midhun HP News | Sep 12, 2024 | Latest News, കേരളം
കല്പ്പറ്റ: വെള്ളാരംകുന്നില് വാഹനാപകടത്തില്പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള് മറ്റുള്ളവര്ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില് ഇരുകാലുകള്ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില് ചികിത്സയിലാണ്. ജെന്സന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും.
ബന്ധുക്കളാണ് പ്രതിശ്രുത വരന് ജെന്സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്സന് ജീവിതത്തിലേക്കു തിരിച്ചുവരാന് സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില് മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില് എത്തിച്ചു ശ്രുതിയെ ജെന്സനെ കാണിച്ചിരുന്നു. വാഹനാപകടത്തില് പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
പോസ്റ്റ്മോര്ട്ടത്തിനുശേഷം അമ്പലവയല് ആണ്ടൂര് ഗ്ലോറിസ് ഓഡിറ്റോറിയത്തില് പൊതുദര്ശനം നടത്തി. ആയിരങ്ങളാണ് ജെന്സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പലരും ജെന്സന്റെ വിയോഗം ഉള്ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ആണ്ടൂര് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്കൊല്ലഗല് ദേശീയപാതയില് വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരുക്കേറ്റ ജെന്സന് ഇന്നലെ രാത്രി ഒന്പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.ചൂരല്മല ഉരുള്പൊട്ടലില് ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന് സ്വര്ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില് കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്സനുണ്ടായിരുന്നു.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ അതിദരിദ്ര ലിസ്റ്റിലും ആശ്രയലിസ്റ്റിലും ഉൾപ്പെട്ടവർക്കും ജ്യോതിസ് സെൻട്രൽ സ്ക്കൂളിൻ്റെ സഹകരണതോടെ ഈ വർഷത്തെ ഓണകിറ്റിൻ്റെയും മാസം തോറും നഗരസഭ നൽകി വരുന്ന അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റിൻ്റെയും വിതരണോത്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി നഗരസഭ ഓഫീസിൽ വച്ച് നിർവ്വഹിച്ചു.
by Midhun HP News | Sep 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രതിശ്രുത വരനും നഷ്ടപ്പെട്ട വയനാട്ടിലെ ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകും. ശ്രുതി ഒറ്റയ്ക്കാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെൻസൺ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് മരിച്ചത്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൺ മാത്രമായിരുന്നു.

Recent Comments