by Midhun HP News | Aug 14, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.
by Midhun HP News | Aug 14, 2024 | Latest News, കേരളം
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി തിരച്ചിൽ തുടങ്ങി. കൂടുതൽ മത്സ്യത്തൊഴിലാളികൾ ദൗത്യത്തിന്റെ ഭാഗമാകും. തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ദൗത്യ മേഖലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ‍് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്.
വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്.
by Midhun HP News | Aug 14, 2024 | Latest News, ജില്ലാ വാർത്ത
പാലക്കാട് : പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്. തൂത്തുക്കുടിയിലേക്കുള്ള സർവീസിന്റെ ഫ്ലാഗ് ഓഫ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
എറണാകുളം – ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന സർവീസ് പിന്നീട് ചെങ്കോട്ടയിലേക്കും രണ്ടു വർഷം മുമ്പ് തിരുനൽവേലിയിലേക്കും നീട്ടുകയായിരുന്നു.
തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെ നിന്നും തിരുനെൽവേലിയിലേക്ക് പാലരുവി നീട്ടണമെന്ന ആവശ്യത്തെത്തുടർന്നാണ് സർവീസ് നീട്ടിയത്. തൂത്തുക്കുടിയിൽ നിന്നു കൂടുതൽ ചരക്കുകളും ലഭിക്കുമെന്നതിനാൽ വരുമാന വർധനയും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്.
by Midhun HP News | Aug 14, 2024 | Latest News, കേരളം
അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ചത്.
by Midhun HP News | Aug 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. നാളെ വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ഒഴികെ ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
by Midhun HP News | Aug 13, 2024 | Latest News, കേരളം
നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനം.
കുട്ടി പൂർണ വളർച്ച എത്തിയത് എന്ന് ഫോറൻസിക് വിഭാഗം. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കുട്ടിയെ കൈമാറിയത് മരണശേഷമെന്നാണ് നിഗമനം. പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് തോമസിന് കുട്ടിയെ നൽകുന്നത്. പ്രസവം നടന്നത് 7 ന് പുലർച്ചെ 1.30 നും കുട്ടിയെ കൈമാറിയത് 8 ന് പുലർച്ചെയുമാണെന്നാണ് കണ്ടെത്തൽ. അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും ആണ്.

Recent Comments