by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കോര്പറേഷന് – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകള്‍ വഴിയുള്ള ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പുതിയ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ ആണ് പുതിയ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.
കൊടുങ്ങാനൂരില്‍ നിന്നും കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത മേയര്‍ ആദ്യയാത്രയിലും പങ്കാളിയായി. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട ല കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളിലൂടെയാണ് നിലവില്‍ ബസ് സര്‍വീസ് പരിഗണിക്കുന്നത്. സര്‍വീസ് ആവശ്യപ്പെട്ട് 29 കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് പരിഗണിക്കുന്നതെന്നും മേയര്‍ അറിയിച്ചു.
വിവി രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായാണ് ഇലക്ട്രിക് ബസുകളെ നഗരത്തിലേക്ക് തിരിച്ച് വിളിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
by Midhun HP News | Feb 7, 2026 | Latest News, കേരളം
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ ഇലവനില്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ലെന്നു വിവരം. ഇന്നലെ താരം പരിശീലനത്തിനു ഇറങ്ങിയില്ല. ബുംറയ്ക്ക് പനി ആയതാണ് അന്തിമ ഇലവനിലെ സ്ഥാനം ചോദ്യം ചിഹ്നത്തിലാക്കിയത്.
ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് യുഎസ്എയുമായാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതല്‍ മുംബൈയില്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ഇന്ത്യയെ സംബന്ധിച്ച് യുഎസ്എ ശക്തരായ എതിരാളികള്‍ അല്ല. അതിനാല്‍ തന്നെ ബുംറയ്ക്ക് ആവശ്യത്തിനു വിശ്രമം അനുവദിച്ച് നിര്‍ണായക മത്സരങ്ങള്‍ക്ക് ഇറക്കാന്‍ തീരുമാനിച്ചാല്‍ താരം ബഞ്ചിലിരിക്കും. പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനില്‍ ഇടം പിടിക്കും. ഹര്‍ഷിത് റാണയ്ക്കു പരിക്കേറ്റതോടെയാണ് മുഹമ്മദ് സിറാജ് ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പകരക്കാരനായി ഇടം പിടിച്ചത്.
മുഹമ്മദ് സിറാജ് വന്നാല്‍ അര്‍ഷ്ദീപിനൊപ്പം ഹര്‍ദിക് പാണ്ഡ്യയായിരിക്കും ന്യൂ ബോള്‍ എറിയുക. ആദ്യ ബൗളിങ് ചെയ്ഞ്ചായിട്ടായിരിക്കും മുഹമ്മദ് സിറാജ് പന്തെറിയാന്‍ എത്തുക.
by Midhun HP News | Feb 7, 2026 | Latest News, കേരളം
ചെന്നൈ രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര് ചെന്നൈയില്‍ പിടിയിലായി. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ്സിനിമ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു
അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.
നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന് എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
by Midhun HP News | Feb 7, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്കി വിളിച്ചുവരുത്തി എസ്ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.
കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്ഐടിയുടെ നിര്‍ണായക നീക്കം. ഉണ്ണികൃഷ്ണന് പോറ്റിയ്ക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ? എന്നിവ അറിയുന്നതിന് വേണ്ടിയാണ് അടൂര്‍പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്.
പുറത്തുവന്ന ഫോട്ടോകളില്‍ വ്യക്തത തേടിയാണ് എസ്ഐടി അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ബംഗളൂരുവില്‍ വച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയുമായുള്ള അടൂര്‍ പ്രകാശിന്റെ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിലെല്ലാം വ്യക്തത തേടാനുള്ള ശ്രമത്തിലാണ് എസ്ഐടി. അതേസമയം മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലും ശബരിമലയിലെ സ്പോണ്സര് എന്ന നിലയിലും മാത്രമാണ് ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.
by Midhun HP News | Feb 7, 2026 | Latest News, മരണം
വക്കം നിലക്കാമുക്ക് അനന്തശ്രീയിൽ എൻ ചന്ദ്രബാബു (75) (റിട്ടയേഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ) നിര്യാതനായി.
ഭാര്യ: ജയശ്രീ കെ ജി
മക്കൾ: ഡോ .ധന്യ സി, ധിപിൻ സി
മരുമക്കൾ: ഷൈൻ ശിവദാസൻ, ഡോ. മഞ്ജു മുരളി
by Midhun HP News | Feb 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.
Recent Comments