പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ണമോഷണം? 78 ഗ്രാം സ്വര്‍ണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ണമോഷണം? 78 ഗ്രാം സ്വര്‍ണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയതായി റിപ്പോർട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരം അടങ്ങിയ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തി. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ല. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് രേഖ. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ ഡി പരിശോധന

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ ഡി പരിശോധന

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.

സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

എല്‍നിനോ പ്രതിഭാസം, ഇത്തവണ കാലവര്‍ഷം ദുര്‍ബലമാകും?, ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പ്

എല്‍നിനോ പ്രതിഭാസം, ഇത്തവണ കാലവര്‍ഷം ദുര്‍ബലമാകും?, ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. എല്‍നിനോ പ്രതിഭാസം കാലവര്‍ഷത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമായതിനാല്‍, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നേരത്തെ ഈ മാസം 26 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ ആദ്യവാരത്തോടെ മാത്രമേ എത്തുകയുള്ളൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കണ്ണൂര്‍-കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്നു (27/05/2026) രാത്രി 11.30 വരെ 0.9 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പ്ലസ് ടു സയൻസിൽ ഉന്നത വിജയം നേടി ശ്വേത

പ്ലസ് ടു സയൻസിൽ ഉന്നത വിജയം നേടി ശ്വേത

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് ബാച്ചിലെ ശ്വേതാ. എസ് 1200 ൽ 1199 മാർക്ക് നേടി. ചിറയിൻകീഴ് മുടപുരം കൊച്ചാലുംമൂട് ശാന്തഭവനത്തിൽ പാരലൽ കോളേജ് അധ്യാപകനായ ഷാജിയുടെയും ഷാനിയോ ഷാജിയുടെയും മകളാണ് ശ്വേത.

ആറ്റിങ്ങൽ ഗവഃ മോഡൽ ബോയ്സ്ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 93.29% വിജയം

ആറ്റിങ്ങൽ ഗവഃ മോഡൽ ബോയ്സ്ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 93.29% വിജയം

ആറ്റിങ്ങൽ ഗവഃ മോഡൽ ബോയ്സ്ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 93.29% വിജയം. 85 പേർക്ക് ഫുൾ A+. 7 പേർക്ക് 5A+. ഗംഗ ജി പ്രസന്നനു ബയോളജിയിൽ

സയൻസ് ഫുൾ A+ 49

കൊമേഴ്സ് ഫുൾ A + 28

ഹുമാനിറ്റിസ് ഫുൾ A + 8

ഏറ്റവും കൂടിയ മാർക്കുകൾ

സയൻസ് :- മിഥുൻ. B 1192 / 1200

കൊമേഴ്‌സ്:- മാളവിക എ 1195 / 1200

( സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക്)

ഹുമാനിറ്റീസ്: 1 തീർത്ഥ . S രതീഷ്
2, ദയ V. A
3 മിലേവ J.S
മാർക്ക് 1191 / 1200

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 73.90% വിജയം

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 73.90% വിജയം

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 73.90% വിജയം. 30 പേർക്ക് ഫുൾ A+. 7 പേർക്ക് 5A+. ഗംഗ ജി പ്രസന്നനു ബയോളജിയിൽ

ബയോ സയൻസ് 91.18%

കമ്പ്യൂട്ടർ സയൻസ് 70.37%

കോമേഴ്‌സ് 66.14%