by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയെയും രക്ഷിതാവിനെയും ഡോക്ടർ മർദ്ദിച്ചതായി ആക്ഷേപം. ബുധനാഴ്ച പകൽ ഒന്നോടെ ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ നിജാമുദ്ദീൻ്റെ നാലര വയസുകാരിയായ മകൾക്ക് രാവിലെ മുതൽ കടുത്ത ചെവി വേദന അനുഭവപ്പട്ടിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തത് കൊണ്ട് ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തി.
ഒ.പി ടിക്കറ്റ് എടുത്ത് ഇ.എൻ.ടി ഡോക്ടറുടെ പരിശോധന മുറിക്ക് മുന്നിൽ എത്തി. ഡോക്ടർക്ക് മുന്നിൽ മറ്റ് രോഗികൾ ഇല്ലാതെ ഇരുന്നതിനാൽ നജാമുദ്ദിൻ മകളെ ഡോക്ടറുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുകയായിരുന്നു. ഡോക്ടറുടെ തൊട്ടടുത്ത സ്റ്റൂളിൽ കയറി ഇരുന്ന നാലര വയസുകാരിയോട് ഡോക്ടർ കയർക്കുകയും, കുട്ടിയെ തള്ളി താഴെയിടുകയും ചെയ്തതായും ചോദ്യം ചെയ്ത പിതാവിനെ ഡോക്ടർ മർദ്ദിച്ചതായും ആണ് ആക്ഷേപം.
ആശുപത്രിയിൽ മറ്റ് രോഗികൾക്ക് കൂട്ടിരിക്കാൻ എത്തിയ വനിതകളാണ് ഈ കുടുംബത്തെ ഡോക്ടറിൽ നിന്നും രക്ഷിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് എത്തി. കുട്ടിക്ക് ചികിത്സ നൽകിയശേഷം കുട്ടിയെയും രക്ഷിതാക്കളെയും ഡോക്ടറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തി. പരാതിയില്ലെന്ന് ഇരുവരിൽ നിന്നും എഴുതി വാങ്ങിപ്പിച്ച ശേഷം പോലീസ് വിട്ടയച്ചു. ആക്രമണ സംഭവം ആശുപത്രി സൂപ്രണ്ടും, ഇ.എൻ.ടി ഡോക്ടറും നിഷേധിച്ചു.
by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DB 500865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DL 276837 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DD 628529 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 500865
DC 500865
DD 500865
DE 500865
DF 500865
DG 500865
DH 500865
DJ 500865
DK 500865
DL 500865
DM 500865
4th Prize Rs.5,000/-
0141 0185 2685 3707 4373 4379 4967 5834 5854 6434 7070 7539 7785 8127 8341 8700 9678 9868 9942
5th Prize Rs.2,000/-
0555 2221 5628 6075 7075 9896
6th Prize Rs.1,000/-
0055 0324 0688 0803 1421 1977 2084 2299 2336 2947 3172 3484 3978 4483 4606 5572 6356 6628 6925 7023 7293 7461 8296 8331 9667
7th Prize Rs.500/-
5107 3673 6944 2252 1027 4305 8992 3560 3409 4945 8843 2682 7590 6164 6861 5987 0274 6566
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന്റെ പേരില് സപ്ലൈകോ ജീവനക്കാർക്കെതിരെ നടപടി. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു.
ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു. സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് , പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.


by Midhun HP News | Feb 25, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.
കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. കൈയേറ്റത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ മന്ത്രി ഫോണില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തുണ്ട്. മന്ത്രിയെ സമരക്കാര്‍ മര്‍ദിച്ചുവെന്ന് എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാര്‍ ആരോഗ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇത് അപലപനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു.


by Midhun HP News | Feb 25, 2026 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നടക്കുന്ന കര്‍ഷക യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് പോകും. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1:30 ന് കല്‍പ്പറ്റ എംപി ഓഫീസില്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനായുള്ള (ആര്‍ആര്‍ടി) നൂതന ഉപകരണങ്ങള്‍ കൈമാറും.
വെള്ളിയാഴ്ച രാവിലെ കാളികാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് കൈതപ്പൊയില്‍ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടും. ചിപ്പിലിത്തോടിലെ നിര്‍ദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും.
തുടര്‍ന്ന് ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദര്‍ശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ കൂമന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാത്. വര്‍ക്കല എംഎല്‍എ കൂടിയായ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ വരും.
വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി രാജുവാണ് വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തവണ കോവളത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസ നാടാര്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.


Recent Comments