by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ ഫോറസ്റ്റിന്റെ അനുമതിയില്ലാതെ കൊണ്ടുപോവുകയായിരുന്ന 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി. കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു തടി. ഡ്രൈവറെയും വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെയും ജി എസ് ടി വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ജിഎസ്‌ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. ഒരു ഫർണിച്ചർ ഫാക്‌ടറിയിലേക്കുള്ള തടികളാണ് എന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത്.
by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
ചടയമംഗലം പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന അപകടത്തിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ ആലപ്പുഴ താമരകുളം സ്വദേശിയായ ബഷീർ മരണപ്പെട്ടു. ടിപ്പറിന്റെ പിൻ ടയർ ശരീരത്തിൽ കൂടി കയറിയിറങ്ങി തല്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കടയ്ക്കൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. എസ്‌ഐടി അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു രാജീവരുടെ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന ഒറ്റവാക്കില്‍ ആയിരുന്നു കണ്ഠരര് രാജീവര് പ്രതികരിച്ചത്. കുടുക്കിയതാണോ എന്ന് ചോദ്യത്തിന് അതെ എന്നും അദ്ദേഹം മറുപടി നല്‍കി.
അറസ്റ്റിലായ തന്ത്രിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി രാജീവരെ കൊല്ലത്തേക്ക് കൊണ്ടുപോയി. കൊല്ലം വിജിലൻസ് കോടതിയിലാണ് രാജീവരെ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റ് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെയായായിരുന്നു അറസ്റ്റ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന എസ്ഐടി കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് കരുതിയുള്ള നടപടി എന്ന സംശയമാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിനെ പറ്റി ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച 9 ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്‍ക്കും നീതി വേണം, നമ്പി നാരായണന്‍ നിരവധി പേര്‍ കള്ളക്കേസില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്‍പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് കണ്ഠരര് രാജീവര് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമതിയോടെ ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്.
എസ്‌ഐടി അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുള്ളവർ തന്നെയാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലും പ്രതികളായിട്ടുള്ളത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK-35 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RK 525735 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RF 516633 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RM 602810 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
RA 525735
RB 525735
RC 525735
RD 525735
RE 525735
RF 525735
RG 525735
RH 525735
RJ 525735
RL 525735
RM 525735
Recent Comments