by Midhun HP News | Feb 25, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.
കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. കൈയേറ്റത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ മന്ത്രി ഫോണില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തുണ്ട്. മന്ത്രിയെ സമരക്കാര്‍ മര്‍ദിച്ചുവെന്ന് എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാര്‍ ആരോഗ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇത് അപലപനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു.


by Midhun HP News | Feb 25, 2026 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നടക്കുന്ന കര്‍ഷക യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് പോകും. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1:30 ന് കല്‍പ്പറ്റ എംപി ഓഫീസില്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനായുള്ള (ആര്‍ആര്‍ടി) നൂതന ഉപകരണങ്ങള്‍ കൈമാറും.
വെള്ളിയാഴ്ച രാവിലെ കാളികാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് കൈതപ്പൊയില്‍ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടും. ചിപ്പിലിത്തോടിലെ നിര്‍ദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും.
തുടര്‍ന്ന് ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദര്‍ശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ കൂമന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാത്. വര്‍ക്കല എംഎല്‍എ കൂടിയായ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ വരും.
വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി രാജുവാണ് വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തവണ കോവളത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസ നാടാര്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.


by Midhun HP News | Feb 25, 2026 | Latest News, കേരളം
കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെവി ഷാജി പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളിലാണ് പിടിയിലായത്.
സംഭവത്തില്‍ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മര്‍ദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്നും തന്റെ കുടുംബം തകര്‍ക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കി.
സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റെയില്‍വേപാലത്തിനടുത്തേക്ക് നടന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞു. ഇതില്‍ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലില്‍ തലയിടിച്ച് ചോരവാര്‍ന്നു തുടങ്ങിയതോടെ സുധ കരയാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ഷാജി സുധയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് സുധയുടെ ശരീരം റെയില്‍വേ പാളത്തില്‍ കൊണ്ടുപോയി ഇട്ടത്.
എന്നാല്‍ ട്രെയിന്‍ ഓടാത്ത പാളമായിരുന്നു ഇതെന്നതിനാല്‍ കൊലപാതകമാണെന്നു പൊലീസിന് വ്യക്തമായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുന്‍ ജീവനക്കാരിയായ അശ്വതി വഴിയാണു മകള്‍ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഷാജി നടന്നുവരുന്നതും ഷര്‍ട്ടില്‍ രക്തംപറ്റിയതും സിസിടിവിയില്‍ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്.


by Midhun HP News | Feb 25, 2026 | Latest News, കേരളം
ന്യൂഡൽഹി: ഇന്ത്യയുടെ 14കാരന്‍ ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ലഭിച്ചു. ഐപിഎൽ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം “സ്ട്രൈക്കർ ഓഫ് ദി സീസൺ” പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ്
ടാറ്റ മോട്ടോഴ്‌സിന്റെ ‘കർവ്’ മോഡൽ കാർ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നൽകിയത്.
കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറിയ താരം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തുകളിൽ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോർഡ് മറികടക്കുകയും ചെയ്തു.
അടുത്തിടെ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടർ-19 ലോകകപ്പിൽ 439 റൺസ് നേടിയ താരം ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകൾ കാരണം അത് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു.
by Midhun HP News | Feb 25, 2026 | Latest News, കേരളം
യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പൊതു വൈ- ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്ന് വരാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. യാത്രയ്ക്കിടെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമാകാമെന്ന് നോക്കാം.
1. സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഔദ്യോഗിക പേരുകള്‍ക്ക് സമാനമായ വൈ-ഫൈ പേരുകള്‍ സൃഷ്ടിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഔദ്യോഗിക പേരാണ് എന്ന് തോന്നിപ്പോകാം. നെറ്റ്വര്‍ക്കിന്റെ പേരിന് പകരം അതിന്റെ പെരുമാറ്റം നിരീക്ഷിക്കുക എന്നതാണ് വ്യാജന്മാരെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ഒരു ഔദ്യോഗിക നെറ്റ്വര്‍ക്ക് അനാവശ്യ അനുമതികള്‍ ആവശ്യപ്പെടുകയോ, പരിചിതമല്ലാത്ത ലോഗിന്‍ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുകയോ, അസാധാരണമാംവിധം സാവധാനത്തില്‍ ലോഡ് ചെയ്യുകയോ ചെയ്യില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ വ്യാജനാണ് എന്ന് ഉറപ്പിക്കാന്‍ സാധിക്കും.
2. ഫോണോ ലാപ്ടോപ്പോ മുമ്പ് കണക്ട് ചെയ്ത നെറ്റ്വര്‍ക്കുകളിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ താല്‍പ്പര്യം കൂടുതല്‍ കാണിച്ചെന്ന് വരാം. ആ നെറ്റ്വര്‍ക്കുകള്‍ മറ്റാരെങ്കിലും കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. ഓട്ടോ-ജോയിന്‍ ഫീച്ചര്‍ ഓഫാക്കുന്നത് ഫോണോ ലാപ്‌ടോപ്പോ പരിചിതമായ നെറ്റ്വര്‍ക്കിന്റെ വ്യാജന്‍ പതിപ്പിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ട്രെയിനുകളില്‍ കയറുമ്പോഴോ വിമാനത്താവളത്തില്‍ വച്ചോ പലപ്പോഴും സംഭവിക്കുന്ന ഓട്ടോ ജോയിന്‍ തടയാന്‍ ഇത് സഹായിക്കും.
3. ഉപയോഗിക്കാത്തപ്പോഴും പല ആപ്പുകളും ഇന്റര്‍നെറ്റുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഏത് നെറ്റ്വര്‍ക്കിലായാലും നിശബ്ദമായി ഡാറ്റ കൈമാറുന്നു സാഹചര്യം ഉണ്ടാവാറുണ്ട്. ഡാറ്റ-നിയന്ത്രണ അല്ലെങ്കില്‍ പ്രൈവസി ഫയര്‍വാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അത്തരം കമ്മ്യൂണിക്കേഷന്‍ തടയാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, മനഃപൂര്‍വ്വം തുറക്കുന്ന ആപ്പുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയുള്ളൂ. വിശ്വസനീയമല്ലാത്ത നെറ്റ്വര്‍ക്കിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഇത് സഹായകമാകും.
Recent Comments