by Midhun HP News | Dec 30, 2025 | Latest News, കേരളം
ശാസ്താംകോട്ട: സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ ടോറസ് ലോറി ഇടിയ്ക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ സുലജ മരണമടഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ.
ഭർത്താവ്: ശ്രീകുമാർ
മക്കൾ: ആദിത്യൻ ,ആര്യ
by Midhun HP News | Dec 30, 2025 | Latest News, കേരളം
കൊല്ലം: ‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളു’മെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കള്‍ അല്ലെ’ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ‘ഏതായാലും ശവംതീനികള്‍ അല്ല’ എന്നായിരുന്നു മറുപടി.
കേസില്‍ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് പത്മകുമാര്‍ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് സിംഹവാലൻ കുരങ്ങ് ചാടി പോയി. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു.കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു.ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ച് വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. അതേസമയം മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിൽ എത്താത്തതിന്റെ നിരാശയും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെയാണ് മമ്മൂട്ടിയുടെ തന്നെ ഈ വർഷമെത്തിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഒടിടിയിൽ സ്ട്രീമിങ്ങിനെത്തിയത്. രണ്ട് പടങ്ങൾക്ക് ശേഷം ഇക്കയുടെ പടം പെട്ടന്ന് തന്നെ ഒടിടിയിൽ എത്തിയിരിക്കുന്നു, പക്ഷേ ബസൂക്ക ഇപ്പോഴും വന്നിട്ടില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. ‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധാന അരങ്ങേറ്റമാണ് കളങ്കാവല്‍.
ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മില്‍ പോരു മുറുകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയത്. കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ രാജേഷ് ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സർക്കുലർ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ ഇ-ബസുകളാണ് കെഎസ്ആർടിസി ഇഷ്ടാനുസരണം പുറത്തേക്ക് നീട്ടിയത്. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല.
ഇ- ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണം. കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്.
എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. മേയറുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാകില്ല. കോര്‍പ്പറേഷന്‍ പറയുന്ന പോലെ നഗരസഭ പരിധിക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ചാല്‍, കോര്‍പ്പറേഷന്‍ പരിധിയുടെ അതിര്‍ത്തി വരുന്നയിടത്ത് ബസ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ല എന്നും കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടത്തില്‍ ഓടിക്കാനാകില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നുണ്ട്.



by Midhun HP News | Dec 30, 2025 | Latest News, ദേശീയ വാർത്ത
റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയില്‍. തൊണ്ടിമുതല്‍ നഷ്ടമായതിനെത്തുടര്‍ന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. റാഞ്ചിയില്‍ നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മദ്യം എലി നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.
2002 ജനുവരിയിലാണ് എന്‍എച്ച്-20യില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് വലിയൊരു മയക്കുമരുന്ന് ശേഖരം കൊണ്ടുപോവുകയായിരുന്ന വെളുത്ത ബൊലേറോ പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതും മൂന്ന് പേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) എന്നയാളാണ് പിടിയിലായത്.
വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പുകള്‍ ചാര്‍ത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല.
പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവയെക്കുറിച്ചുള്ള സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളാണുണ്ടായിരുന്നത്. ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചപ്പോഴാണ് പ്രോസിക്യൂഷന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എലികള്‍ നശിപ്പിച്ചതായി പൊലീസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധയാണെന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.



പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ തെളിവില്ലാത്തതിനാലും തൊണ്ടിമുതല്‍ നശിച്ചതിനാലും ഇന്ദ്രജിത് റായിയെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുള്ളതാണ്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലുംല സമാനമായ സംഭവം ഉണ്ടായി. സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
Recent Comments