by Midhun HP News | Dec 30, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2240 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഒരുലക്ഷത്തില്‍ താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 99,880 രൂപയാണ്.
ആനുപാതികമായി ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 12,485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് 11 ദിവസം വില ഒരു ലക്ഷത്തില്‍ കുതിച്ച ശേഷം വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം. മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽനിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം. നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് നിവിന്‍ പോളി ചിത്രം സര്‍വ്വം മായ കാഴ്ചവെക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഇതിനോടകം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും സര്‍വ്വം മായ പിന്നിട്ടു.
നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. സിനിമയുടെ ആത്മാവായ ഡെലൂലുവായെത്തിയാണ് റിയ കയ്യടി നേടുന്നത്. നിവിനും റിയയും തമ്മിലുള്ള കോമ്പിനേഷനാണ് സര്‍വ്വം മായയുടെ മുഖ്യാകര്‍ഷണം.
സര്‍വ്വം മായയിലെ തന്റെ ആദ്യത്തെ ദിവസത്തെക്കുറിച്ചുള്ള റിയ ഷിബുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഷൂട്ട് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ സെറ്റില്‍ വിളിച്ചിരുത്തിയെന്നാണ് റിയ പറയുന്നത്. അഖില്‍ സത്യന്റെ അച്ഛന്‍ സത്യന്‍ അന്തിക്കാട് നേരത്തെ മനസിനക്കരയില്‍ അഭിനയിക്കുമ്പോള്‍ നയന്‍താരയെ കംഫര്‍ട്ടബിള്‍ ആക്കാനും ഇതേ രീതിയാണ് സ്വീകരിച്ചതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ പറയുന്നത്.
”പ്രേതം മനുഷ്യരെ കണ്ട് പേടിക്കുന്ന സീനായിരുന്നു ആദ്യ ഷൂട്ട് ചെയ്തത്. പൂജ ചെയ്യുമ്പോള്‍ ഡെലൂല സൈഡിലിരുന്ന് നോക്കുന്ന ഷോട്ടായിരുന്നു ആദ്യം. അഖില്‍ ചേട്ടന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ആ ചിരിയില്‍ കണ്‍വിന്‍സ് ആയെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി” താരം പറയുന്നു.
”അഖില്‍ ചേട്ടന്‍ ഷൂട്ട് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ എന്നോട് അവിടെ ചെന്നിരിക്കാന്‍ പറഞ്ഞു. ഞാന്‍ ദിവസവും അവിടെ പോയി വെറുതെയിരിക്കും. ആള്‍ക്കാരെയും ക്യാമറയേയും കാണുമ്പോള്‍ ടെന്‍ഷനാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെ കുറച്ച് ദിവസം അങ്ങനെ വിളിച്ചിരുന്നു. ഇത് ഞാന്‍ ചെയ്യുന്നതിന് മുമ്പ് ആരാണ് ചെയ്തിട്ടുള്ളതെന്ന് അറിയാമോ? സത്യന്‍ സര്‍. എന്റെ അച്ഛനാ എന്ന് പറഞ്ഞു. നയന്‍താരയുടെ അരങ്ങേറ്റ സിനിമയില്‍ പത്ത് ദിവസം സെറ്റില്‍ വിളിച്ചിരുത്തി കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമാണ് ഷൂ്ട്ട് ആരംഭിച്ചത്. നയന്‍താരയുടെ ഡോക്യുമെന്ററില്‍ അത് പറയുകയും ചെയ്യുന്നുണ്ട്” എന്നും റിയ പറയുന്നു.
അതേസമയം അഞ്ച് ദിവസം കൊണ്ട് അമ്പത് കോടി കടന്നിരിക്കുകയാണ് സര്‍വ്വം മായ. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നിവിന്റെ തൊട്ട് മുമ്പത്തെ വിജയ ചിത്രം. അഖില്‍ സത്യന്‍ ഒരുക്കിയ സിനിമയില്‍ അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.



by Midhun HP News | Dec 30, 2025 | Latest News
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു.
by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 31ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐറ്റി ചോദ്യം ചെയ്തു.
ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്‌ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അറിവ്.



Recent Comments