ആവശ്യക്കാര്‍ ഏറെ, കല്യാണങ്ങള്‍ക്ക് ‘ആനവണ്ടി ട്രെന്‍ഡ്’; ബുക്കിങ് ഇരട്ടിയായി

ആവശ്യക്കാര്‍ ഏറെ, കല്യാണങ്ങള്‍ക്ക് ‘ആനവണ്ടി ട്രെന്‍ഡ്’; ബുക്കിങ് ഇരട്ടിയായി

തിരുവനന്തപുരം: വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച വിവാഹ ആവശ്യങ്ങള്‍ക്ക് ആനവണ്ടിയുടെ ബുക്കിങ് ഇരട്ടിയായതാതാണ് കണക്കുകള്‍. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകള്‍ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയത്.

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.

ബസുകളില്‍ ഓഡിനറിയോടാണ് പൊതുജനങ്ങള്‍ക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളില്‍ സര്‍വീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകളും വാടകയ്ക്ക് നല്‍കുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപ മുതല്‍ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക നല്‍കേണ്ട ഇടത്താണ് കെഎസ്ആര്‍ടിസി ഈ തുക വാങ്ങുന്നത്.

തീരുമാനങ്ങളെടുക്കാൻ മുജ്‌തബ അശക്തൻ?, ഇറാനിൽ സൈന്യം ഭരണനിയന്ത്രണം ഏറ്റെടുത്തു, റിപ്പോർട്ട്

തീരുമാനങ്ങളെടുക്കാൻ മുജ്‌തബ അശക്തൻ?, ഇറാനിൽ സൈന്യം ഭരണനിയന്ത്രണം ഏറ്റെടുത്തു, റിപ്പോർട്ട്

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

1979 ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും പരമോന്നത നേതാവാണ് എടുത്തിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം സൈനിക കമാൻഡർമാരിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയി സൈനിക ജനറൽമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ വളരെ വലിയ കാലതാമസം വരുത്തുന്നുവെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഐ .എച്ച്. ആർ. ഡി. എംപ്ലോയീസ് യൂണിയൻറെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നു

ഐ .എച്ച്. ആർ. ഡി. എംപ്ലോയീസ് യൂണിയൻറെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നു

ഐ. എച്ച്.ആർ.ഡി. ഡയറക്ടർ ഇൻ ചാർജിൻ്റെ ജീവനക്കാർക്കെതിരായ ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ .എച്ച്. ആർ. ഡി. എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ചാക്കയിലെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നടന്ന ഉപരോധ സമരം CPI (M) ജില്ലാ കമ്മറ്റി അംഗം അഡ്വ: എസ്. പി. ദീപക് ഉദ്ഘാടനം ചെയ്തു.

ജീവനക്കാർക്കെതിരായ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുന്ന ഡയറക്ടർ ഇൻ- ചാർജിന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് അഡ്വ: എസ്.പി. ദീപക് പറഞ്ഞു. വിവിധ സർവ്വീസ് സംഘടനാ യൂണിയൻ നേതാക്കളായ വിനു, മുജീബ്, അനു, മൻസൂർ എംപ്ലോയീസ് യൂണിയൻ നേതാക്കളായ കെ. ബിജു മോൻ , റ്റി. എൻ. പ്രേംകുമാർ , ബേസിൽ ഗോമസ് ,എൽ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ഐ.എൻ റ്റി.യു.സി. യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

ഐ.എൻ റ്റി.യു.സി. യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

ഐ. എൻ.റ്റി.യു.സി. നേതൃത്വത്തിൽ ഉള്ള ദേശീയ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ശംഖും മുഖം യൂണിറ്റിലെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ച യോഗം ഐ.എൻ. റ്റി.യു.സി. ജില്ലാസെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ആർ.എസ്.വിനോദ് മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മോഹൻദാസ്, രാജേഷ് കുമാർ, ജ്യോതിലാൽ, ലെറ്റീഷ്യ, ഹേമ പത്രോസ്, ബേബി, വീണ, കവിത, സുശീല, കാർത്തിക, നവാസ്, വേണു, തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിനെ അം​ഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

കനാലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവർ ഇന്നലെ മരിച്ചിരുന്നു. കൊടുംചൂട് സഹിക്കാനാവാതെ കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കൂവപ്പടി ചെറുകുന്നം കെഎംസി കോളജിലെ ആറ് വിദ്യാര്‍ത്ഥികളാണ് കുളിക്കാനായി എത്തിയത്.ഇവര്‍ പഠിക്കുന്ന കോളജിന് അടുത്തുകൂടെയാണ് പെരിയാര്‍വാലി കനാല്‍ കടന്നു പോകുന്നത്. ഹര്‍ത്താലായതിനാല്‍ കോളജിന് അവധിയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ആറു വിദ്യാർത്ഥികൾ എത്തിയെങ്കിലും മൂന്ന് പേരാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടത്.