ക്രിസ്തുമസ് കാഴ്ചകളൊരുക്കി ട്രിവാന്‍ഡ്രം ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

ക്രിസ്തുമസ് കാഴ്ചകളൊരുക്കി ട്രിവാന്‍ഡ്രം ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

തിരുവനന്തപുരം: ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. . വിശ്വാസത്തെ മുന്നില്‍ നിര്‍ത്തി മാനവികതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പര പൂരകങ്ങളായ സമാധാനവും സ്നേഹവും സാഹോദര്യവും പുരോഗതിയും സമൂഹത്തില്‍ വളര്‍ത്തണം.

മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് കാണുന്ന സാമൂഹിക പശ്ചാത്തലത്തില്‍ എല്ലാവരുടെയും ഐക്യത്തിലൂന്നി ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് വിശാല അര്‍ത്ഥത്തിലുളളതാണെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലിസ് മെത്രപ്പോലീത്ത ചടങ്ങില്‍ അദ്ധ്യക്ഷനായി. ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകരുന്ന നഗരമായി തിരുവനന്തപുരം രൂപാന്തരപ്പെടുന്നുവെന്ന് മെത്രപ്പോലീത്ത പറഞ്ഞു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ഡോ. സിറില്‍ മാര്‍ ബസേലിയോസ് മെത്രപ്പോലീത്ത ചടങ്ങില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.

ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൌലവി, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സാല്‍വേഷന്‍ ആര്‍മി ലഫ്റ്റനന്റ് കേണന്‍ ജേക്കബ് ജെ ഐ.എ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.

ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, വൈസ് ചെയര്‍മാന്‍ റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, ട്രഷറര്‍ റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍, ഡോ. ഡാനിയല്‍ ജോണ്‍സണ്‍, പ്രമീള.എല്‍, പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിച്ചു. തുടർന്ന് ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക് ബാൻഡ് കാണികളെ ആവേശത്തിലാ‍ക്കി.

അയ്യായിരം നക്ഷത്രവിളക്കുകളും ദീപാലങ്കാരവും കൊണ്ട് വര്‍ണ്ണാഭമാണ് ഫെസ്റ്റ് നഗരി. 130 അടി ഉയരത്തിലുളള കൂറ്റന്‍ ക്രിസ്മസ് ട്രീയാണ് ഫെസ്റ്റിലെ താരം. ഇരുപതടി ഉയരമുളള സാന്റാ, മഞ്ഞിന്‍ താഴ്വരയിലെ പുല്‍ക്കൂടുകള്‍ എന്നിവ വേറിട്ട കാഴ്ചകളാണ്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ബേർഡ്‌സ് പാർക്ക്, വ്യാപാര സ്റ്റാളുകൾ, ഗെയിമുകൾ എന്നിവയും ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്‌സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുമെന്ന് സംഘാടകരായ റവ. ഡോ. ജെ. ജയരാജ് , ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

സ്വന്തം വീട് ഒന്നാം സമ്മാനം, കടം വീട്ടാനും ഭാര്യയുടെ ചികിത്സച്ചെലവിനും സമ്മാന കൂപ്പണ്‍ അച്ചടിച്ചു, പ്രവാസി അറസ്റ്റില്‍

സ്വന്തം വീട് ഒന്നാം സമ്മാനം, കടം വീട്ടാനും ഭാര്യയുടെ ചികിത്സച്ചെലവിനും സമ്മാന കൂപ്പണ്‍ അച്ചടിച്ചു, പ്രവാസി അറസ്റ്റില്‍

കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തായിരുന്നു സമ്മാന കൂപ്പണ്‍ അടിച്ചത്. കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് ഇടപെടല്‍.

ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സ നടത്താനുമായാണ് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പില്‍ വച്ചത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്.

നറുക്കെടുപ്പിന് കൂപ്പണ്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നി പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

‘സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം’; ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

‘സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം’; ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

ആറ്റിങ്ങൽ: സർക്കാർ കോൺട്രാക്ടർമാർക്കു വേണ്ടി അടിയന്തിര പ്രാധാന്യത്തോടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും കരാർ ബില്ലുകൾ മാറി കിട്ടുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡൻ്റ് എ.നഹാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എ.മനാഫ്, മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് സോമശേഖരൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, വർക്കല താലൂക്ക് പ്രസിഡൻ്റ് നാദിർഷ, മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. മുൻ ജില്ലാ കമ്മിറ്റി ഓഡിറ്റർ എം.ആർ.ഷാനവാസ് സ്വാഗതവും ആർ.എസ്.വിനോദ് മണി കൃതജ്ഞതയും പറഞ്ഞു.

താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.നഹാസ് (പ്രസിഡൻ്റ്), ആർ.എസ്.വിനോദ് മണി (ജനറൽ സെക്രട്ടറി), തുളസീധരൻ നായർ (ട്രഷറർ), ശശിധരൻ നായർ, മണിക്കുട്ടൻ, തുളസീധരൻ (വൈസ് പ്രസിഡൻ്റ്) ഇൻസാർ, രാജ്കുമാർ, താജുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

‘സ്നേഹത്തിന്റെ അവദൂതൻ’; ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ഹിറ്റ്

‘സ്നേഹത്തിന്റെ അവദൂതൻ’; ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ഹിറ്റ്

എ കെ നൗഷാദ്, ജികെ ഹരീഷ് മണി, സിനിമോള്‍ കൂട്ടുകെട്ട് ഹിറ്റ്. നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹയാത്തിൽ ഔലിയ തങ്ങളെ കുറിച്ച് എ. കെ. നൗഷാദ് എഴുതി, നിർമ്മിച്ചു സംവിധാനം ചെയ്ത സ്നേഹത്തിന്റെ അവദൂതൻ ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ഹിറ്റ്.

സംഗീതം നൽകിയത് ജികെ ഹരീഷ് മണി. ആലപിച്ചത് ഐഡിയ സ്റ്റാർ സിംഗർ സിനിമോൾ. ക്യാമറയും എഡിറ്റിംഗും റാഫി മുഹമ്മദ്. അനിൽ വെന്നിക്കോട് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ഇതിന്റെ അണിയറ ശില്പികളെ ആണ്ടുനേർച്ചയോട് അനുബന്ധിച്ച് ഡിസംബർ 25ന് ആദരിക്കുകയും ചെയ്യും.

വീഡിയോ കാണാം:

https://youtu.be/xQGm0JPwwq4?si=9gz8KQZUn9lJ_Q7Q

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
ആർ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ആറ്റിങ്ങൽ മണ്ഡലം ചെയർമാൻ റ്റി. പി. അംബിരാജ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളായി നിന്ന 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ചു. താഴെത്തട്ടില്‍ വനിതാ ശാക്തീകരണ ദൗത്യത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാന്നിധ്യത്തെയാണ് ഫലം കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17,082 കുടുംബശ്രീ പ്രവര്‍ത്തകരാണ് മത്സരിച്ചത്. എല്ലാ ജില്ലകളിലും വിജയികള്‍ ഉണ്ട്. കമ്മ്യൂണിറ്റി വികസനത്തിലും തദ്ദേശ ഭരണത്തിലും സഹകരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ജനപിന്തുണയാണ് ഫലം വ്യക്തമാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വിജയിച്ചത് കോഴിക്കോട് (709) ആണ്. മലപ്പുറം (697), തൃശൂര്‍ (652), പാലക്കാട് (648), ആലപ്പുഴ (643) എന്നിങ്ങനെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ച തൊട്ടുപിന്നിലുള്ള ജില്ലകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ കടന്നുവരവ് വികേന്ദ്രീകൃത ഭരണത്തെ ശക്തിപ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ മിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.