by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
അജു കൊച്ചാലുംമൂട്ടിന്റെ തോൽവി അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി. കിഴുവിലും പഞ്ചായത്തിലെ നൈനാംകോണം പത്താം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അജു കൊച്ചാലുംമൂട്ടിന്റെ തോൽവിയുടെ അന്വേഷണം ആവശ്യപ്പെട്ട് വാർഡ് കമ്മിറ്റി ഡിസിസിയിൽ പരാതി നൽകുമെന്നും തോൽവിയിൽ കോൺഗ്രസിന്റെ മുതിർന്ന ചില നേതാക്കൾക്ക് പങ്കുണ്ടെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിക്കുന്നു.
കോൺഗ്രസിന് സ്വാധീനമുള്ള ഒന്നാം ബൂത്തിലാണ് അജു കൊച്ചാലുംമൂടിന് വോട്ടുകൾ ചോർന്നതെന്നും കുറച്ചു കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് ചെയ്തു എന്നും ഒന്നാം ബൂത്തിലെ ചില നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കുവാൻ ഇറങ്ങിയില്ല എന്നും വോട്ടുകൾ ചോർത്തി എന്നും വാർഡ് കോൺഗ്രസ് പ്രസിഡന്റ് പറയുന്നു. കിഴുവിലം പഞ്ചായത്തിലെ തോൽവി യൂത്ത് കോൺഗ്രസുകാർക്ക് ഇടയിലും അമർഷം ശക്തമാകുന്നു.
കുറ്റക്കാർക്കെതിരെയും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നൂറോളം പ്രവർത്തകർ രാജിവയ്ക്കും എന്നും അവർ പറയുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ആകുമെന്ന ഭയത്താൽ ചില നേതാക്കൾ പരാജയപ്പെടുത്തുവാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതായും പ്രവർത്തകർ ആരോപിക്കുന്നു. വാർഡിലെ സിപിഎമ്മിന്റെ രണ്ടാം ബൂത്തിൽ 14 വോട്ട് അജു കൊച്ചാലമൂട് ലീഡ് ചെയ്തു.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
2026 ജനുവരി മുതൽ ആധാർ നിയമങ്ങളിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ആധാർ കാർഡും പാൻ കാർഡും ഏറ്റവും അത്യാവശ്യ രേഖകളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ മാറ്റങ്ങൾ അറിയാതെ പോകരുത്.
സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കിൽ , 2026 ജനുവരി ഒന്നുമുതൽ രണ്ട് രേഖകളും നിർജ്ജീവമാകും.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക.
ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകൾക്ക് താഴെ ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും. അവിടെ നിങ്ങളുടെ പാൻ നമ്പർ , ആധാർ നമ്പർ , നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നൽകേണ്ടതുണ്ട് .
ഇതിനുശേഷം , നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയായായി നൽകിയ ശേഷം കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ഇവ പൂർത്തിയാക്കാൻ സാധിക്കും. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താൽ 1,000 പിഴ ഈടാക്കും.
ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം . ഇതിനായി നിങ്ങളുടെ ഫോണിൽ ” UIDPAN” എന്ന് ടൈപ്പ് ചെയ്യുക . ഇതിനുശേഷം , ഒരു സ്പെയ്സ് നൽകി നിങ്ങളുടെ ആധാർ നമ്പർ നൽകുക , തുടർന്ന് നിങ്ങളുടെ പാൻ നമ്പർ നൽകുക . ഉദാഹരണത്തിന് , “UIDPAN < 12-അക്ക ആധാർ> < 10 – അക്ക PAN > ” എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക . തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്പറുകളും ലിങ്കിംഗ് പ്രക്രിയയിൽ നൽകും. ഇതിൽ സംശയങ്ങൾ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകൾ സന്ദർശിക്കേണ്ടതാണ്.
നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.
ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം. നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക. View Link Aadhaar Status ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് മറുപടിയായി ഇതിൽ ഏതെങ്കിലും സന്ദേശം ലഭിക്കും. ‘നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു’,
‘നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകൽപ്പിച്ചിട്ടില്ല.’, ‘ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല.’
നിർബന്ധിത ലിങ്കിംഗിൽ നിന്ന് പ്രവാസി ഇന്ത്യക്കാർ (NRI), ഇന്ത്യൻ പൗരന്മാരല്ലാത്ത വ്യക്തികൾ, മുൻ വർഷത്തിൽ ഏത് സമയത്തും 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ, ആസാം, മേഘാലയ, ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.



by Midhun HP News | Dec 15, 2025 | Latest News, കേരളം
പാരിപ്പള്ളി: അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43),മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരുവരും തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കാണുന്നത്.
ഇവർ അറിയിച്ചതിനെതുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും ഇരുവരുടെയും ഫോണുകൾ പരോശോധിച്ചതിൽ നിന്നും സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പാരിപ്പള്ളി എസ്.ഐ നിരഞ്ജന പറഞ്ഞു.
ഇവർ രണ്ടുപേരും തനിച്ചായിരുന്നു വീട്ടിൽ. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്. ഏക സഹോദരൻ പ്രജിത്ത് എറണാകുളത്ത് താമസിച്ച് പഠിക്കുകയാണ്. സഞ്ചയനം 18 ന് രാവിലെ 7ന്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞു കോൺഗ്രസിന്റെ യുവ നേതാവ്. മണമ്പൂര് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യു.ഡി.എഫിന്റെ കല്ലമ്പലം നബീൽ അട്ടിമറി വിജയം നേടിയത്. ഡിവിഷൻ സ്ഥാപിതമായ കാലം മുതൽ അഥവാ മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിന്റെ കോട്ടയാണ്.
ഉറച്ച സീറ്റ് എന്ന നിലയിലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാൻ മത്സരിക്കാൻ ഇറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായി എൻ.എസ്.യു മുൻ അഖിലേന്ത്യ കോർഡിനേറ്റർ നബീൽ കല്ലമ്പലം മൽസര രംഗത്ത് ഇറങ്ങിയതോടെ മത്സര രംഗം കടുത്തിരുന്നു. 21339 വോട്ട് നേടിയാണ് നബീൽ വിജയിച്ചത്. 17554 വോട്ടിൽ എൽ.ഡി.എഫ് ഒതുങ്ങി. മുൻ തിരഞ്ഞെടുപ്പിൽ 6275 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ഡിവിഷൻ ആണിത്.
ഈ ജില്ലാ ഡിവിഷനുള്ളിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. കോൺഗ്രസിൻറെ സംഘടനാ ദൗബല്യങ്ങൾക്കിടയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ നബീലിന് ഈ മികച്ച വിജയം നേടാൻ ആയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട 100 യാത്രികരിൽ ഒരാളായിരുന്നു. കൊട്ടിക്കലാശ ദിവസം നബീലിന്റെ പ്രചരണ വാഹനം തടയപ്പെടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ആണ് അട്ടിമറി വിജയം നേടിയത്.



by Midhun HP News | Dec 15, 2025 | Latest News, ദേശീയ വാർത്ത
കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.
തസ്തികയുടെ പേര് & ആകെ ഒഴിവുകൾ
പ്രിൻസിപ്പൽ – 157
വൈസ് പ്രിൻസിപ്പൽ – 125
പി.ജി.ടി (ഹിന്ദി) – 67
പി.ജി.ടി (ഇംഗ്ലീഷ്) – 94
പി.ജി.ടി (ഫിസിക്സ്) – 138
പി.ജി.ടി (കെമിസ്ട്രി) – 128
പി.ജി.ടി (മാത്‍സ്) – 49
പി.ജി.ടി (ബയോളജി) – 74
പി.ജി.ടി (ഹിസ്റ്ററി) – 39
പി.ജി.ടി (ഇക്കണോമിക്സ്) – 80
പി.ജി.ടി (ജിയോഗ്രഫി) – 38
ടി.ജി.ടി (ഇംഗ്ലീഷ്) – 258
ടി.ജി.ടി (ഹിന്ദി) – 79
ടി.ജി.ടി (സയൻസ്) – 143
ടി.ജി.ടി (മാത്‍സ്) – 307
ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253
ഹെഡ്മാസ്റ്റർ – 124
ഫിനാൻസ് ഓഫീസർ – 05
സെക്ഷൻ ഓഫീസർ – 06
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49
ആകെ ഒഴിവുകൾ: 2,499
ടി.ജി.ടി (ഇംഗ്ലീഷ്) – 258
ടി.ജി.ടി (ഹിന്ദി) – 79
ടി.ജി.ടി (സയൻസ്) – 143
ടി.ജി.ടി (മാത്‍സ്) – 307
ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253
ഹെഡ്മാസ്റ്റർ – 124
ഫിനാൻസ് ഓഫീസർ – 05
സെക്ഷൻ ഓഫീസർ – 06
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49
ആകെ ഒഴിവുകൾ: 2,499
ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.
by Midhun HP News | Dec 15, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഗോട്ട് ടൂറിന്റെ ഭാഗമായി അർജന്റീന ഇതിഹാസ താരം ലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത പുകയുള്ളതിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിലാണ് ആദ്യം എത്തുക. ഹോട്ടലിലെ ഒരു നില മുഴുവന്‍ മെസിക്കും സംഘത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്.
മെസിയേയും സംഘത്തേയും ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താമസിപ്പിക്കുക. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ലീല പാലസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുടെ നിരക്ക്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പങ്കിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് റോഡ് മാര്‍ഗം 30 മിനിറ്റിന്‍റെ ദൂരമാണുള്ളത്. മെസി വരുന്നതിനാല്‍ ലീല പാലസ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ലീല പാലസ് ഹോട്ടലിൽ മെസിയെ നേരിൽ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം കോർപറേറ്റ്, വിഐപി അതിഥികൾക്കാണ്. മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ അടച്ചിട്ട മുറിയിലാണ് പരിപാടി. മെസിയെ കണ്ട് കൈ കൊടുക്കാനായി വിഐപികൾ ഒരു കോടി രൂപ വരെ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗോട്ട് ടൂറെന്നു പേരിട്ടിരിക്കുന്ന മെസിയുടെ സന്ദർശനത്തിന്റെ അവസാന പരിപാടികളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ഹ്രസ്വ സന്ദര്‍ശനവേളയില്‍ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സാമാജികർ, ക്രിക്കറ്റ് താരങ്ങള്‍, ഒളിംപിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘത്തെയും കാണും.



Recent Comments