തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനുള്ള നീക്കമോ?, രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനുള്ള നീക്കമോ?, രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് കരുതിയുള്ള നടപടി എന്ന സംശയമാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിനെ പറ്റി ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച 9 ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്‍ക്കും നീതി വേണം, നമ്പി നാരായണന്‍ നിരവധി പേര്‍ കള്ളക്കേസില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്‍പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് കണ്ഠരര് രാജീവര് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമല സ്വർണക്കൊള്ള : ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി; കള്ളപ്പണം തടയൽ നിയമപ്രകാരം കേസ്

ശബരിമല സ്വർണക്കൊള്ള : ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി; കള്ളപ്പണം തടയൽ നിയമപ്രകാരം കേസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമതിയോടെ ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തിട്ടുള്ളത്.

എസ്‌ഐടി അന്വേഷണത്തിൽ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുള്ളവർ തന്നെയാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലും പ്രതികളായിട്ടുള്ളത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK-35 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RK 525735 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RF 516633 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RM 602810 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

RA 525735

RB 525735

RC 525735

RD 525735

RE 525735

RF 525735

RG 525735

RH 525735

RJ 525735

RL 525735

RM 525735

ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് ‘തവിടുപൊടി’യായി; ഒഴിവായത് വന്‍ അപകടം

ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് ‘തവിടുപൊടി’യായി; ഒഴിവായത് വന്‍ അപകടം

തൊടുപുഴ: നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു ആയിരുന്നു സംഭവം.

കൊടും വളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. വീട്ട് ഉപകരണങ്ങളും നശിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വലിയ വാഹനം കടന്ന് പോകാത്ത പാതയിലൂടെ ലോഡുമായി വാഹനം എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി.

ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെന്റ് ഓഫ് സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസേർവഷൻ (DSSSC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. നാഷണൽ സോയിൽ മാപ്പിങ് പ്രോഗ്രാമിന് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ആകും നിയമനം ലഭിക്കുക.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) പുറത്തിറക്കി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 22, വൈകുന്നേരം 05.00 മണി.

തസ്തികയും ഒഴിവുകളും
ഫീൽഡ് ഓഫീസസ്
സോയിൽ സർവേ ഓഫീസർ

ഒഴിവുകൾ: 12

യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ

പരിചയം: 6 മാസത്തെ പ്രവൃത്തിപരിചയം (അഭിലഷണീയം)

പരമാവധി പ്രായം: 36 വയസ്

വേതനം: ₹46,230 /- പ്രതിമാസം

ഫീൽഡ് അസിസ്റ്റന്റ്

ഒഴിവുകൾ: 19

യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ) പാസ്

പരമാവധി പ്രായം: 36 വയസ്

വേതനം: ₹21,070 /- പ്രതിമാസം

ലസ്‌കർ

ഒഴിവുകൾ: 16

യോഗ്യത: എസ്.എസ്.എൽ.സി പാസ്

പരമാവധി പ്രായം: 36 വയസ്

വേതനം: ₹19,310 /- പ്രതിമാസം

സോയിൽ ടെസ്റ്റിങ് ലബോറട്ടറികൾ
റിസർച്ച് അസിസ്റ്റന്റ്

ഒഴിവുകൾ: 12

യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ

പരിചയം: 6 മാസത്തെ ലാബ് പരിചയം (അഭിലഷണീയം)

പരമാവധി പ്രായം: 36 വയസ്

വേതനം: ₹46,230 /- പ്രതിമാസം

ലാബ് അസിസ്റ്റന്റ്

ഒഴിവുകൾ: 07

യോഗ്യത: ബി.എസ്.സി ലൈഫ് സയൻസസ് (കെമിസ്ട്രിക്ക് മുൻഗണന)

പരമാവധി പ്രായം: 36 വയസ്

വേതനം: ₹21,070 /- പ്രതിമാസം

ലാബ് അറ്റൻഡർ

ഒഴിവുകൾ: 07

യോഗ്യത: എസ്.എസ്.എൽ.സി പാസ്

പരമാവധി പ്രായം: 36 വയസ്

വേതനം: ₹19,310 /- പ്രതിമാസം

ഫീൽഡ് അസിസ്റ്റന്റ്

ഒഴിവുകൾ: 07

യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ) പാസ്

പരമാവധി പ്രായം: 36 വയസ്

വേതനം: ₹21,070 /- പ്രതിമാസം

ലസ്‌കർ

ഒഴിവുകൾ: 12

യോഗ്യത: എസ്.എസ്.എൽ.സി പാസ്

പരമാവധി പ്രായം: 36 വയസ്

വേതനം: ₹19,310 /- പ്രതിമാസം

ജിഐഎസ് എക്സ്പെർട്ട്

ഒഴിവുകൾ: 20

യോഗ്യത: ജിയോ ഇൻഫർമാറ്റിക്സിൽ പിജി

പരമാവധി പ്രായം: 36 വയസ്

വേതനം: ₹32,550 /- പ്രതിമാസം

പ്രോജക്റ്റ് കൺസൾട്ടന്റ്

ഒഴിവുകൾ: 02

യോഗ്യത/പരിചയം: സോയിൽ സർവേ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം

വേതനം: ₹50,000 /- പ്രതിമാസം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ഒഴിവുകൾ: 07

യോഗ്യത: പ്ലസ് ടു + ഡി.സി.എ

പരിചയം: 1 വർഷം

പരമാവധി പ്രായം: 36 വയസ്

വേതനം: ₹22,240 /- പ്രതിമാസം

കൂടുതൽ വിവരങ്ങൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക

https://cmd.kerala.gov.in/wp-content/uploads/2026/01/DSSSC-Notification-Final-Draft.pdf

സ്വർണക്കൊള്ള: ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

സ്വർണക്കൊള്ള: ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു.

ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.

എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്‌ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.