എയിംസിൽ ജൂനിയർ റെസിഡന്റ് നിയമനം: 220 തസ്തികകളിലേക്ക് അപേക്ഷിക്കാം

എയിംസിൽ ജൂനിയർ റെസിഡന്റ് നിയമനം: 220 തസ്തികകളിലേക്ക് അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 220 ജൂനിയർ റെസിഡന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ബിഡിഎസ്, എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 19 ( 19-12-2025) ആണ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്തികയുടെ പേര് : ജൂനിയർ റെസിഡന്റ്

ഒഴിവുകളുടെ എണ്ണം: 220

ശമ്പളം പ്രതിമാസം: 56,100 രൂപയും അലവൻസുകളും

യോഗ്യത: ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ എംബിബിഎസ്/ബിഡിഎസ്

അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 19(19-12-2025)

ഡിപ്പാർട്ട്മെന്റും ഒഴിവുകളും
ബ്ലഡ് ബാങ്ക് (മെയിൻ) : 04

ബ്ലഡ് ബാങ്ക് (ട്രോമ സെന്റർ): 02

ബ്ലഡ് ബാങ്ക് (സിഎൻസി) : 05

ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി : 08

ബ്ലഡ് ബാങ്ക് എൻസിഐ(നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഝജ്ജാർ) : 02

കാർഡിയാക് റേഡിയോളജി: 01

കാർഡിയോളജി: 01

കമ്മ്യൂണിറ്റി മെഡിസിൻ :04

സിഡിഇആർ : 08

സിടിവിഎസ് : 01

ഡെർമറ്റോളജി & വെനീറോളജി :01

ഇഎച്ച്എസ് : 03

എമർജൻസി മെഡിസിൻ: 76

എമർജൻസി മെഡിസിൻ (ട്രോമ സെന്റർ): 12

ലാബ്. മെഡിസിൻ: 02

നെഫ്രോളജി: 03

ന്യൂറോളജി: 01

ന്യൂറോസർജറി (ട്രോമ സെന്റർ): 05

ന്യൂറോറേഡിയോളജി : 02

ഓർത്തോപീഡിക്സ് (ട്രോമ സെന്റർ): 05

പീഡിയാട്രിക്സ് (കാഷ്വാലിറ്റി): 05

സൈക്യാട്രി : 06

പാത്തോളജി: 02

റേഡിയോതെറാപ്പി: 06

റുമാറ്റോളജി: 02

സർജറി (ട്രോമ സെന്റർ): 31

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (എൻസിഐ-ഝജ്ജാർ) :03

പാത്തോളജി (എൻസിഐ-ഝജ്ജാർ) :03

ജെറിയാട്രിക് മെഡിസിൻ (എൻസിഎ) :10

ഓർത്തോപീഡിക്സ് (എൻസിഎ): 03

സർജറി (എൻസിഎ) :03

ആകെ :220

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 19 (19-12-2025 )വൈകുന്നേരം അഞ്ച് മണി വരെ

ജൂനിയർ റെസിഡൻസി സെഷൻ കാലയളവ്: 2026 ജനുവരി ഒന്ന് മുതൽ 2026 ജൂൺ 30 വരെ ( 01-01-2026 മുതൽ 30-06-2026 വരെ)

പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. വിദേശയാത്രയ്ക്ക് ശേഷം ദിലീപ് പാസ്പോർട്ട് വീണ്ടും കോടതിയിൽ സറണ്ടർ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ​ഗൂ‌ഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതിയായിരുന്ന ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്.

ഇഎസ്ഐ കേരളയിൽ ഒഴിവുകൾ, 45 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

ഇഎസ്ഐ കേരളയിൽ ഒഴിവുകൾ, 45 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി കേരള) സീനിയർ റസിഡന്റ്, സ്പെഷ്യലിസ്റ്റ്, തുടങ്ങിയ 19 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡിഎൻബി, എംഎസ്/എംഡി, ഡിഎം (DNB, MS/MD, DM) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് നിയമനം.

ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്, പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്, ഫുൾ ടൈം സ്പെഷ്യലിസ്റ്റ്, പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. ആകെ 19 ഒഴിവുകളാണുള്ളത്.

യോഗ്യതയുള്ളവർക്ക് ഡിസംബർ 18 (18-12-2025)ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. 45 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. 60,000 രൂപ മുതൽ 2,62,000 രൂപ വരെ ശമ്പളം ലഭിക്കും,

കമ്പനിയുടെ പേര് : എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)

ആശുപത്രിയുടെ പേര് : ESIC ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം

യോഗ്യത : എം ബി ബിഎസ്, അതത് സ്പെഷ്യാലിറ്റികളിൽ എംഡി./ഡിഎം./ഡിഎൻബിഎസ്.

പ്രായപരിധി (അഭിമുഖ തീയതി പ്രകാരം – 18.12.2025)

ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ പ്രകാരം ഇളവ്)

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത്

ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 80 വയസ്സ് കവിയരുത്

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 69 വയസ്സ് കവിയരുത്

സീനിയർ റസിഡന്റ്: 45 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ പ്രകാരം ഇളവ്)

ശമ്പളം

മുഴുവൻ സമയ സൂപ്പർ സ്പെഷ്യലിസ്റ്റ്

എൻട്രി ലെവൽ: പ്രതിമാസം 2,00,000 രൂപ

സീനിയർ ലെവൽ: പ്രതിമാസം 2,62,000 രൂപ

പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്

എൻട്രി ലെവൽ: പ്രതിമാസം 1,50,000 രൂപ

സീനിയർ ലെവൽ: പ്രതിമാസം 2,00,000 രൂപ

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്

പ്രതിമാസം 60,000 രൂപ

ഫുൾ ടൈം സ്പെഷ്യലിസ്റ്റ്

എൻട്രി ലെവൽ (ആർആർ അനുസരിച്ച് പിജിക്ക് ശേഷം മൂന്ന് വർഷത്തെ പരിചയം): 1,53,275 രൂപ (പിജി ബിരുദധാരികൾക്ക് ഏകീകൃതം)

സീനിയർ ലെവൽ (ഡെമോബ് ഓഫീസറും അതിനു മുകളിലും): 1,76,542 രൂപ (ഏകീകൃതം)

സീനിയർ റസിഡന്റ്

ആകെ ശമ്പളം: 1,53,275 രൂപ (പിജി ബിരുദധാരികൾക്ക് സമാഹൃതം)

ആകെ ശമ്പളം: 1,51,325 രൂപ (പിജി ഡിപ്ലോമക്കാർക്കുള്ള സമാഹൃതം)

ആകെ ശമ്പളം: 1,76,542 രൂപ (എം.ബി.ബി.എസ് ഉള്ളവരും അതത് വകുപ്പിൽ രണ്ട് വർഷത്തെ പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സമാഹൃതം)

വാക്ക്-ഇൻ ഇന്റർവ്യൂ തീയതി ഡിസംബർ 18 (18.12.2025 )രാവിലെ 09:00 ന്

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വൈകിട്ട് 3.30 ന്; അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വൈകിട്ട് 3.30 ന്; അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍.

പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ശിക്ഷാവിധിയില്‍ വാദം നീണ്ടപ്പോള്‍ കോടതി ഇടപെട്ടിരുന്നു. കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണ്. അതിൽ ഇനി വാദം വേണ്ട. ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്ന് ജഡ്ജി പറഞ്ഞു. അഭിപ്രായം പറയാൻ വരുന്നവർ പറഞ്ഞോളൂ. പക്ഷേ, വിധിന്യായം പൂർണമായും വായിച്ചിട്ടുവേണം അതു പറയാനെന്നും കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷയിന്മേൽ അഭിപ്രായം തേടിയപ്പോൾ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് പ്രായമായ അമ്മയുണ്ടെന്നാണ് പൾസർ സുനി പറഞ്ഞത്. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിച്ചു.

രാഹുലിനെതിരായ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന്; അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്

രാഹുലിനെതിരായ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന്; അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ വന്നാല്‍ ഒരു സംഘം തന്നെ അന്വേഷണം ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് നീക്കം.

നിലവില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതല നേരത്തെ തന്നെ എസ്പി പൂങ്കുഴലിക്കായിരുന്നു. ഈ കേസിലും രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം രാഹുല്‍ പാലക്കാടെത്തി വോട്ടുചെയ്തിരുന്നു.

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്’; ജഡ്ജിയുടെ മുന്നറിയിപ്പ്

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്’; ജഡ്ജിയുടെ മുന്നറിയിപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി എന്തായിരിക്കുമെന്നും എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതെങ്ങനെയെന്നുമുള്ള ആകാംക്ഷയിലാണ് പൊതുസമൂഹം. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് അഭിഭാഷകരോടും മാധ്യമപ്രവര്‍ത്തകര്‍ക്കും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.

കോടതിയില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ ജഡ്ജി തുടങ്ങിയത് ഇങ്ങനെയാണ്, ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവൃത്തികള്‍ ഉണ്ടാകരുത് . തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും”, ജഡ്ജി പറഞ്ഞു. എട്ടാം പ്രതിയെ വെറുതെവിട്ടതില്‍ പലരും കോടതിയെ വിമര്‍ശിച്ചിരുന്നു. ചിലര്‍ കോടതിയലക്ഷ്യമാകുന്ന രീതിയില്‍ തന്നെ പ്രതികരണവും നടത്തിയിരുന്നു.

ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷാ വിധിയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമാണ് ഈ കേസിലുള്ളതെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.