by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 (10-03-2026)ആണ്.
പന്ത്രണ്ടാം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 10വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. സി എസ് സി (CSC) ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ വെബ്സൈറ്റ്ആയ csc.gov.in വഴി ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.
കേരളത്തിലെ ഒഴിവുകൾ
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ കേരളത്തിലെ 11 ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട്, കൊല്ലം,കാസർഗോഡ്,കണ്ണൂർ,ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഈ തസ്തികകളിൽ ഒഴിവുകളുള്ളത്. നിലവിൽ കേരളത്തിൽ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത
പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.
ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
മറ്റ് ആവശ്യകതകൾ:
അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ
നല്ല ആശയവിനിമയ ശേഷി
അതത് ജില്ലയിലെ തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും
പ്രായപരിധി : 18 വയസ്സോ അതിൽ കൂടുതലോ
വേതനം
സെമി-സ്കിൽഡ് മാൻപവർ തസ്തികയിലേക്ക് അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥനമാക്കിയായിരിക്കും
നിയമന രീതി: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 10 (10-03-2026)
by Midhun HP News | Feb 14, 2026 | Latest News, ദേശീയ വാർത്ത
നോയിഡ: പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല. 26 വയസുകാരിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.
സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാറിനുള്ളില്‍ നിന്ന് സുമിത് എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. താനും രേഖയുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. എന്നാല്‍ മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.


by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേര്‍ താമസം മാറിയവരും 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര്‍ എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.


by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്‍റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്. പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്‍റെ പ്രവർത്തനം തകരാറിൽ ആരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു.

ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്. ഈ അവയവ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കുടുംബത്തിനു നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ഈ ദൗത്യത്തിൽ മികച്ച പിന്തുണയും ഏകപനവും നൽകിയ കേരള സർക്കാരിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും, സിവിൽ-പോലീസ് അധികാരികൾക്കും, കൊച്ചി അമൃത ആശുപത്രിക്കും, കിംസ്ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സംഘത്തിനും, മാധ്യമങ്ങൾക്കും കിംസ്ഹെൽത്ത് നന്ദി അറിയിച്ചു.
സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമായി. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ സജന്റെയും സൗമ്യയുടെയും മകനായ വൈഷ്ണവിനെയാണ് (11) കാണാതായത്. വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ് സ്കൂളിൽ നിന്നും വീട്ടിലെത്തിയശേഷം സ്കൂൾ ബാഗിൽ കുട്ടിയുടെ ഡ്രസ്സുകൾ എടുത്ത് ബാഗിനുള്ളിൽ വച്ചതിനുശേഷം കുട്ടിയുടെ അമ്മൂമ്മയുടെ പേഴ്സിൽനിന്നും 100 രൂപയും എടുത്ത് മൂന്നര മണിയോട് കൂടി വീട്ടിനു മുന്നിലുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ എത്തുകയും ബസ് ഇറങ്ങിയതിനു ശേഷം മടത്തറ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചിരുന്നു.

മാതാപിതാക്കൾ അയിരൂർ പോലീസ് സ്റ്റേഷനിലും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നു. എന്നാൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും മാതാപിതാക്കൾക്ക് യാതൊരുവിധ സഹായവും ലഭിച്ചില്ല എന്ന് കുടുംബം ആരോപിക്കുന്നു.
അയിരൂർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സജീവും സംഘവും കുട്ടിക്കായി തിരച്ചിൽ ഊർജിതപ്പെടുത്തി. എന്നാൽ കുടുംബം കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി മടത്തറ ബസ്സിൽ കയറിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് പാരിപ്പള്ളി മടത്തറ അഞ്ചൽ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിലെ ജീവനക്കാരുമായി കുടുംബം ബന്ധപ്പെടുകയും ഇവരുടെ സഹായത്തെ തുടർന്ന് കുട്ടിയെ മടത്തറ ബസ്റ്റാൻഡിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. കുട്ടിയെ മടത്തറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി ബന്ധുക്കൾക്ക് കൈമാറി.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
കർണാടകയിലെ ഹോസ്‌കോട്ടിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ, വർക്കല ചെറുന്നിയൂർ സ്വദേശിയായ പതിനേഴുകാരൻ അശ്വിൻ എ. നായർ വിടവാങ്ങി എന്ന വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അശ്വിനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ച ആ ആറ് കൂട്ടുകാരെയും മരണം ഒരേ നിമിഷം കവർന്നെടുത്തു എന്നത് നൊമ്പരമുണർത്തുന്ന യാഥാർത്ഥ്യമാണ്.
ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്റെയും സ്മിത നായരുടെയും മകനാണ് അശ്വിൻ. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തിന്റെയാകെ താളം തെറ്റിച്ചിരിക്കുകയാണ്.

Recent Comments