by Midhun HP News | Aug 11, 2026 | Latest News, ജില്ലാ വാർത്ത
കുപ്രസിദ്ധ ഗുണ്ട വാള ബിജു കല്ലമ്പലം പോലീസിന്റെ പിടിയിലായി. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് നട്ടെല്ല് തകർന്ന കല്ലമ്പലം ചിറ്റായിക്കോട് സ്വദേശിയായ അനിൽകുമാർ( 50 ) നെ വീട്ടിൽ കയറി അതിക്രൂരമായി മർദ്ദിച്ചതിനാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അനിൽകുമാറുമായി കഴിഞ്ഞദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം ആണ് വീട്ടിൽ അതിക്രമിച്ച് കയറിയാണ് മർദ്ധിച്ചത്. വധശ്രമം, ബോംബെറ്, പിടിച്ചുപറി എന്നീ കേസുകളിൽ പ്രതിയാണ് ബിജു. കേസിന്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.


by Midhun HP News | Aug 11, 2026 | Latest News, ജില്ലാ വാർത്ത
വർക്കല നഗരസഭയിലെ ഭിന്നശേഷി ജീവനക്കാരനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ദളവാപുരം സുന്ദരവിലാസത്തിൽ വീട്ടിൽ ഷിബു (51) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ഒറ്റക്കായിരുന്നു. ഒരു മാസത്തോളം ജോലിയിൽ നിന്ന് ലീവ് എടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ക്ലർക്ക് ആയിട്ട് ആണ് പ്രവർത്തിച്ചു വന്നത്.
ദിവസങ്ങൾക്ക് മുൻപ് (ജൂലായ് 29ന്) കടക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചു ഷിബുവിന് മർദ്ദനം ഏറ്റതായി നാട്ടുകാർ പറയുന്നുണ്ട്.
സംഭവത്തിൽ കടയ്ക്കാവൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. മർദ്ദനത്തിൽ തോളിനും കഴുത്തിനും കൈ കാലുകൾക്കും പരിക്കേറ്റ ഷിബു വീട്ടിൽനിന്ന് പുറത്ത് പോയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തിൽ കേസ് എടുത്തിട്ടുണ്ട് എന്ന് പൊലീസ് പറയുമ്പോഴും മറ്റ് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട് എന്ന് പറയുമ്പോഴും കേസിന്റെ കൃത്യമായ വിവരങ്ങൾ പൊലീസിൽ നിന്നും ലഭിക്കുന്നില്ല.


by Midhun HP News | Aug 11, 2026 | Latest News, കേരളം
കൊച്ചി: വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തുള്ള സ്ഥാപനത്തില്‍ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാത്തതോടെ അന്വേഷിച്ചെത്തിയ മകനാണ് മെഷീനില്‍ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന നിലയില്‍ റെജിയെ കണ്ടെത്തിയത്. തൊട്ടടുത്തെ സ്ഥാപനത്തില്‍ നിന്ന് ആളെ കൂട്ടി ഉടന്‍ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. പരേതനായ ജെസ്റ്റിനാണ് ഭര്‍ത്താവ്.


by Midhun HP News | Aug 11, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ചു ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റി വെക്കണമെന്നുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.


by Midhun HP News | Aug 11, 2026 | Accidents, Latest News, മരണം
കല്ലമ്പലം: ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാത്തൻപാറ സ്വദേശിയായ ഗോവിന്ദ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വീടിന് സമീപമുള്ള റോഡിലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഗോവിന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.


by Midhun HP News | Aug 11, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി സുജാ വിഹാറിൽ പി.കേശവൻ നായർ (84) (റിട്ട. അണ്ടർ സെക്രട്ടറി, ഗവ: സെക്രട്ടറിയേറ്റ്) അന്തരിച്ചു.
ഭാര്യ: കുമാരി ലതിക [റിട്ട. ഡെപ്യൂട്ടി തഹസിൽദാർ]
മക്കൾ: സുജ [പ്രസിഡണ്ട് AMCO സൊസൈറ്റി അവനവഞ്ചേരി], സിമി (HSST എം.എം എച്ച് എസ് എസ് നിലമേൽ) മരുമക്കൾ: അഡ്വ.കെ.അനിരുദ്ധൻ, സജി.എസ്. (റിട്ട. ഹെഡ്മാസ്റ്റർ സെൻറ് അഗസ്റ്റ്യൻസ് എച്ച്.എസ് മുരുക്കുംപുഴ)
സഞ്ചയനം: ശനി രാവിലെ 8 മണി
Recent Comments