by Midhun HP News | Mar 5, 2026 | Latest News
ആറ്റിങ്ങൽ:അതുല്യ നടൻ കലാഭവൻ മണിയുടെ പത്താം ചരമവാർഷിക ദിനമായ മാർച്ച് 6 ന് കലാഭവൻ മണി സേവന സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ സമ്മേളനം നടത്തുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ പൂജാ ടെക്സ്റ്റയിൽ അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അറിയിച്ചു .ആറ്റിങ്ങൽ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറും.
by Midhun HP News | Mar 5, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
by Midhun HP News | Mar 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവന്‍ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി കണക്കാക്കി മുന്‍കാല പ്രാബല്യം നല്‍കിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.


by Midhun HP News | Mar 5, 2026 | Latest News, ജില്ലാ വാർത്ത
വക്കം: ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീഷൻ ഉദ്ഘാടനം ചെയ്യ്തു. വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സാബു, മടവൂർ സന്തോഷ്, മണ്ഡലം പ്രസിഡൻ്റ് സ്വരാജ്, അനിൽ വക്കം, പുത്തൻ നട അംബി, ഭദ്രൻ, പാട്ടിക്കവിള ഷാജി, തങ്കരാജ്, ഗിരിജ മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.


by Midhun HP News | Mar 5, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PJ 855885 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PD 580743 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PL 595642 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
onsolation Prize ₹5,000/-Lottery
(Remaining all series)
PA 855885
PB 855885
PC 855885
PD 855885
PE 855885
PF 855885
PG 855885
PH 855885
PK 855885
PL 855885
PM 855885
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Mar 5, 2026 | Latest News, ജില്ലാ വാർത്ത
നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ കൂടി അറസ്റ്റിലായി. രണ്ടാംപ്രതിയും നഗരൂർ സ്വദേശിയുമായ ഫൈസലാണ് അറസ്റ്റിൽ ആയത്. ഇയാളെ ആറ്റിങ്ങൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.


Recent Comments