by Midhun HP News | Nov 17, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയതു.
വി ലൈജു അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു, ഏരിയാ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ ജെറാൾഡ് എന്നിവർ സംസാരിച്ചു.
രാജേന്ദ്രൻ (ചെയർമാൻ)വി ലൈജു (കൺവീനർ)എന്നിവർ ഭാരവാഹികളായി കമ്മറ്റിയെ തെരഞ്ഞെടുത്തു.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
1)കായിക്കര ആശാൻ സ്മാരകം – ജയ ശ്രീരാമൻ ( സിപിഐ എം).
2)നെടുങ്ങണ്ട – വിജയ് വിമൽ( സിപിഐ എം).
3)കായിക്കര -പി വിമൽ രാജ്( സിപിഐ എം).
4)കാപാലീശ്വരം – അതുല്യ എസ് മഹേഷ്( സിപിഐ എം).
5)ഇറങ്ങുകടവ് – ഷെർളി ജോബ്( സിപിഐ എം).
6 )മുടിപ്പുര -ലിജ ബോസ്( സിപിഐ എം).
7)കേട്ടുപുര- സോഫിയ ജ്ഞാന ദാസ്( സിപിഐ എം).
8 )പുത്തൻ നട- എസ് പ്രവീൺ ചന്ദ്ര( സിപിഐ എം).
9 )കൊച്ചു മേത്തൻ കടവ്- ഷൈനി ജസ്റ്റിൻ ( സിപിഐ എം).
10)വലിയ പള്ളി – വിനീതസജീവ്( സിപിഐ എം).
11 )അഞ്ചുതെങ്ങ് കോട്ട – ജി സെബാസ്റ്റ്യൻ (ജോയ് )( സിപിഐ എം).
12)അഞ്ചുതെങ്ജംങ്ഷൻ- ഫ്ലോറൻസ് ജോൺസൺ( സിപിഐ എം).
13 )മണ്ണാക്കുളം – ജനോവചാർളി( സിപിഐ).
14 )മാമ്പള്ളി – ഡെൻസൻ സ്റ്റഡിൻ( സിപിഐ എം).
by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 19 സീറ്റിൽ 18 വാർഡുകളിൽ സിപിഐ എമ്മും ഒരു വാർഡിൽ സിപിഐയും മത്സരിക്കും. നിലവിലെ വൈസ് പ്രസിഡൻ്റ് ആർ സരിതയും, മറ്റൊരംഗമായിരുന്ന ആർ അനീഷും ഇക്കുറിയും മത്സര രംഗത്തുണ്ട്.
സ്ഥാനാർത്ഥികളും വാർഡും:
ഗുരുവിഹാർ : ഒ ശോഭ ( സിപിഐ എം),
പഴഞ്ചിറ :ഡി ഷീല ( സിപിഐ എം),
മേൽക്കടയ്ക്കാവൂർ :ആർ സുരേഷ് (പഞ്ചമം)( സിപിഐ എം),
ആൽത്തറമൂട് :വി വിജയകുമാർ( സിപിഐ എം),
ശാർക്കര:വി ജ്യോതിലക്ഷ്മി( സിപിഐ എം),
ചിറയിൻകീഴ്:ഡി രജനി( സിപിഐ എം),
വലിയകട :പി സുനിൽകുമാർ( സിപിഐ എം),
കോട്ടപ്പുറം :ബി സുധീർ( സിപിഐ എം)
കടകം:ആർ അനീഷ്( സിപിഐഎം),
പുളുന്തുരുത്തി:ബിനുപീറ്റർ( സിപിഐ എം),
ഒറ്റപ്പന :സഫീദനജീബ്( സിപിഐ എം),
പെരുമാതുറ :ഷഫീറ( സിപിഐ എം),പൊഴിക്കര :കെ എസ് ദീപ്തി ( സിപിഐ എം),
മുതലപ്പൊഴി:പ്രിൻസ് റിച്ചാർഡ് (സിപിഐ ),
അരയ തുരുത്തി:ആർ സിന്ധു ( സിപിഐ എം),
പുതുക്കരി :എം നിർമ്മല (മിനി)( സിപിഐ എം),
പണ്ടകശാല :എസ് സിന്ധു( സിപിഐ എം),
ആനത്തലവട്ടം :എം ജി വത്സലകുമാർ( സിപിഐ എം),
കലാപോഷിണി :ആർ സരിത( സിപിഐ എം).
by Midhun HP News | Nov 17, 2025 | Latest News
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്. ഷീബയടക്കം 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഓലപടക്കത്തിന് തിരി കെട്ടികൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.
by Midhun HP News | Nov 17, 2025 | Latest News, കായികം
ലിസ്ബണ്‍: ആറാം ലോകകപ്പ് കളിക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയതോടെയാണ് റൊണാള്‍ഡോയ്ക്ക് ആറാം ലോകകപ്പ് മത്സരത്തിന് ഇറങ്ങാനാകുന്നത്. അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ടാല്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസിയും ആറാം ലോകകപ്പ് കളിക്കും. അഞ്ച് തവണ ലോകകപ്പ് കളിച്ച ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയസ് ആണ് നിലവില്‍ കൂടുതല്‍ ലോകകപ്പ് കളിച്ച താരം.
2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി ലോകകപ്പ് കളിച്ചത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്താനുള്ള 39കാരനായ റൊണാള്‍ഡോയുടെ അവസാന അവസരമാകും ഇത്. പെലെ, മറഡോണ, മിറേസ്ലാവ് ക്ലോസ്, മള്‍ഡീനി, തോമസ് മുള്ളര്‍ ഉള്‍പ്പടെ പ്രമുഖതാരങ്ങള്‍ നാല് ലോകകപ്പുകള്‍ മാത്രമാണ് കളിച്ചത്.
ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും അധികം കളിച്ച റെക്കോര്‍ഡ് നിലവില്‍ അര്‍ജന്റീനയുടെ താരം മെസിയുടെ പേരിലാണ്, ഇതിനകം 26 മത്സരങ്ങളാണ് മെസി കളിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 22 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. മത്തേയസ് 25 മത്സരങ്ങളും മിറേസ്ലാവ് ക്ലോസ് 24 മത്സരങ്ങളും മള്‍ഡീനി 23 മത്സരങ്ങളും ഡിഗോ മറഡോണ 21 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.


Recent Comments