by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനും മുന്‍ ആയുര്‍വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര്‍ സി എ രാമന്‍(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഔദ്യോഗിക ജീവിതത്തിനു ശേഷം സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ ചീഫ് ഫിസിഷ്യനായി ആയുര്‍വേദ ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ആയൂര്‍വേദ ഡയറക്ടറും സ്പെഷ്യല്‍ ഓഫീസറും (ഫോര്‍ ഫോള്‍ക് മെഡിസിന്‍ ആന്‍ഡ്‌തെറാപ്പി) നാട്ടുവൈദ്യരംഗത്തും പ്രമുഖനായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍,മന്ത്രിമാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും ചികിത്സകനായിരുന്നു. അനവധി ശിഷ്യ പരമ്പരകള്‍ ഉള്ള അദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ ചൊവര, സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ഭാര്യ പരേതയായ സിക ലളിത, മക്കള്‍ : പരേതനായ എം ആര്‍ സന്തോഷ് കുമാര്‍, എം ആര്‍ ബീനറാണി, ആര്‍ സുഭാഷ്- (കെഎസ്ആര്‍ടിസി). മരുമക്കള്‍ : പ്രമീള സന്തോഷ്, പി ശശിധരന്‍ (റിട്ട.ഗവ. ജീവനക്കാരന്‍), പി ടി ഓമന.
by Midhun HP News | Nov 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാറില്‍ എന്‍ഡിഎ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അരാജകത്വത്തിന്റെ സര്‍ക്കാര്‍ വരരുതെന്ന് ബിഹാറിലെ ജനത തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണ്. ബിഹാറിലെ എന്‍ഡിഎയുടെ വിജയം വികസനത്തിന്റെ വിജയം കൂടിയാണെന്നും ഗിരിരാജ് സിങ് അവകാശപ്പെട്ടു.
അഴിമതിയും, കൊള്ളയും അനിശ്ചിതത്വവും നിറഞ്ഞ ഒരു സര്‍ക്കാരിനെ ബീഹാര്‍ അംഗീകരിക്കില്ല എന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജനങ്ങള്‍ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. ബിഹാര്‍ വിജയിച്ചിരിക്കുന്നു. ഇനി അടുത്ത ഊഴം പശ്ചിമ ബംഗാളാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി വമ്പന്‍ കുതിപ്പാണ് നടത്തിയത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 194 സീറ്റിലാണ് ലീഡ് നേടിയിട്ടുള്ളത്. പ്രതിപക്ഷമായ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ലീഡ് 44 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ്, ജൂനിയർ പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി അസോസിയേറ്റ്,ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത,അപേക്ഷാ തീയതി, മറ്റ് വിവരങ്ങൾ എന്നിവ അറിയാം.
ജൂനിയർ പെനട്രേഷൻ ടെസ്റ്റർ
ജൂനിയർ പെനട്രേഷൻ ടെസ്റ്റർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്
ശമ്പളം – 20,000 – 25,000 രൂപ (സമാഹൃത വേതനം)
പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 40 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
സൈബർ സുരക്ഷയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തി പരിചയം നിർബന്ധമല്ല.
സൈബർ സെക്യൂരിറ്റി അസോസിയേറ്റ്
സൈബർ സെക്യൂരിറ്റി അസോസിയേറ്റ് തസ്തികയിൽ പത്ത് ഒഴിവുകളാണുള്ളത്
ശമ്പളം- 12,000 – 15,000 (സമാഹൃത വേതനം)
പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്
യോഗ്യത
അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
സൈബർ സെക്യൂരിറ്റിയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
സൈബർ സെക്യൂരിറ്റി അസോസിയേറ്റ്
സൈബർ സെക്യൂരിറ്റി അസോസിയേറ്റ് തസ്തികയിൽ പത്ത് ഒഴിവുകളാണുള്ളത്
ശമ്പളം- 12,000 – 15,000 (സമാഹൃത വേതനം)
പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്
യോഗ്യത
അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
സൈബർ സെക്യൂരിറ്റിയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ്
ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
ശമ്പളം-12,000 – 15,000 രൂപ (സമാഹൃത വേതനം)
പ്രായം- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം
നൈപുണ്യ പരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
സോഫ്റ്റ്‌വെയർ എൻജിനീയർ
സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
ശമ്പളം 25,000 – 30,000 രൂപ (സമാഹൃത വേതനം)
പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള യുജി/പിജി/പിജി ഡിപ്ലോമ
പ്രവൃത്തി പരിചയം- സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. കുറഞ്ഞത് ഒരു പ്രോഗ്രാമിങ് ഭാഷയിലെങ്കിലും (ജാവ, പൈത്തൺ, അല്ലെങ്കിൽ PHP) പ്രാവീണ്യം. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും. ഫ്രണ്ട്-എൻഡ് ഫ്രെയിംവർക്കുകളുമായി പരിചയം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും ഇളവ്.
അപേക്ഷകൾ 17.11.2025 ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫോം https://www.duk.ac.in/careers ൽ ലഭ്യമാണ്.
എല്ലാ തസ്തികകളിലും കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ജോലിയിലെ പ്രകടനത്തെ അടിസ്ഥനമാക്കിയായിരിക്കും തുടർ നടപടികൾ.


by Midhun HP News | Nov 14, 2025 | Latest News, കേരളം
മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മര്‍ദനമേറ്റത്.
പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍, തനിക്ക് ശേഷം വന്നവര്‍ക്ക് ഭക്ഷണം കൊടുത്തതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് തട്ടുകടക്കാരനുമായി വാക്കുതര്‍ക്കമുണ്ടാകുകയായിവുന്നു. വാക്കുതര്‍ക്കം പിന്നീട് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.
യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേല്‍പ്പിച്ചു. സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.


by Midhun HP News | Nov 14, 2025 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് രാജേഷ് റാം പറഞ്ഞു.
വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഗുരുതരമായ അപാകതകള്‍ നടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടുകള്‍ മോഷ്ടിക്കാനാണ് അധികൃതര്‍ ശ്രമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടക്കാമെങ്കില്‍, ഇവിടെയും അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ കരുതാനാകും. ?. പ്രതിപക്ഷമോ ജനങ്ങളോ അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. തൊഴിലില്ലായ്മ, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, കുടിയേറ്റ പ്രശ്‌നങ്ങള്‍ ഇവയിലെല്ലാം വോട്ടര്‍മാര്‍ക്ക് ഭരണകൂടത്തോട് കടുത്ത നീരസം ഉണ്ടായിരുന്നുവെന്നും രാജേഷ് റാം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലാവരു പറഞ്ഞു. ഇപ്പോഴത്തേത് പ്രാരംഭ സൂചനകള്‍ മാത്രമാണ്. അന്തിമഫലം വന്നതിനുശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്. എന്നാല്‍ ലീഡില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല.


by Midhun HP News | Nov 14, 2025 | Latest News
കൊച്ചി: നിലവിലുള്ള നിയമപ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസി(നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്)യില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. 1948 നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ട് പ്രകാരം ഇതിന് അര്‍ഹതയില്ല. സ്ത്രീ, പുരുഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ളവര്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌മെന്‍ ആയ ഒരാള്‍ നല്‍കിയ അപേക്ഷ ജസ്റ്റിസ് എന്‍ നാഗരേഷ് തള്ളി.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അവസരം നല്‍കേണ്ടതാണെങ്കിലും അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണ്, കോടതി കൂട്ടിച്ചേര്‍ത്തു.
എന്‍സിസി പരിശീലന പദ്ധതിയില്‍ കേഡറ്റുകള്‍ക്ക് പലപ്പോഴും ടെന്റിലും മറ്റുമായി പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്നു. കടുത്ത പരിശീലനം ആവശ്യമാണ്. വിവിധ തരത്തിലുള്ള ക്യാംപുകള്‍ ആവശ്യമാണ്. സിലബസിലെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത ലിംഗത്തിലുള്ള കേഡറ്റുകളുടെ ക്ഷേമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്ന് കോടതി പറഞ്ഞു.എന്‍സിസിയുടെ 30 (കെ) ബെറ്റാലിയനില്‍ ചേരാന്‍ അനുവദിക്കണമെന്ന 22 വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ എന്‍സിസിയില്‍ ചേരാന്‍ കഴിയില്ലെന്ന് ആദ്യം തന്നെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താന്‍ കഴിയുമോയെന്ന് അറിയാന്‍ വിധിയുടെ പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചു. മറ്റൊരു കേസില്‍ ഒരു ട്രാന്‍സ് വുമണിന് വനിതാ കേഡറ്റായി എന്‍സിസിയില്‍ ചേരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. 2024 മാര്‍ച്ചില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.


Recent Comments