സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക്. ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.

2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി. ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

മേല്‍നോട്ട ചുമതല വഹിക്കുന്നതില്‍ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്. കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു

പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു

കൊല്ലം: പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സം​ഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.

ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും.

സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പര്‍ ഉപയോഗിക്കാം. വാട്‌സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്‌സ്റ്റ് മെസേജായും വിവരങ്ങള്‍ അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180, നമ്പറുകളിലും പൊലീസ് സേവനങ്ങള്‍ ലഭ്യമാകും

അതിനിടെ, സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ ഉറപ്പിക്കുന്നതിനായി റെയില്‍വെ പൊലീസും നടപടികള്‍ ആരംഭിച്ചു. ‘ഓപ്പറേഷന്‍ രക്ഷിത’ എന്നപേരില്‍ വ്യാഴാഴ്ച മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കി. റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്‍ക്കുള്ളിലും ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷഹന്‍ഷാ ഐപിഎസ് അറിയിച്ചു.

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതികൾ അറസ്റ്റിൽ

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതികൾ അറസ്റ്റിൽ

കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം രഹന(42),മംഗലപുരം മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം ജയസൂര്യ (41)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം സ്വദേശികളായ നാലു പേരിൽ നിന്നും പൊലൂഷൻ കൺട്രോൾ ബോർഡിലോ അതല്ലെങ്കിൽ തത്തുല്യമായ മറ്റു സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് യുവതികൾ അറസ്റ്റിലായത്.

ജോലി കിട്ടാതെ ആയപ്പോൾ യു കെ യിൽ ജോലിയ്ക്കായി വിസ നൽകാം എന്നു പറഞ്ഞു യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധേയമായ ആളാണ്.കന്യാകുമാരി മുതൽ കാശ്മീര് വരെ ബൈക്ക് റൈഡിങ് നടത്തിയ ആളാണ് അറസ്റ്റിലായ രഹ്ന.തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റിലായവർക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്നും പ്രതിയായ ജയസൂര്യ ജയിൽവാസം കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.

എഐ സഹായത്തോടെ 19 വർഷത്തിന് ശേഷം മാതാപിതാക്കളായി യുഎസ് ദമ്പതികൾ

എഐ സഹായത്തോടെ 19 വർഷത്തിന് ശേഷം മാതാപിതാക്കളായി യുഎസ് ദമ്പതികൾ

എഐ ആൽ​ഗൊരിതത്തിന്റെ സഹായത്തോടെ, 19 വർഷമായി കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ദമ്പതികൾ മാതാപിതാക്കളായി. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം കുറയുന്ന അസൂസ്പേർമിയ എന്ന രോ​ഗാവസ്ഥ ബാധിച്ചവർക്കും സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നതാണ് ഹൈസ്പീഡ് ട്രാക്കിങ് ആൻഡ് റിക്കവറി (സ്റ്റാർ) എന്നു പേരിട്ടിരിക്കുന്ന പുതിയ രീതി.

കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ. 40 ശതമാനം വന്ധ്യതയ്ക്കും പിന്നിൽ പുരുഷന്മാരിലെ ഇൻഫെർട്ടിലിറ്റിയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഒട്ടും ഇല്ലാതാവുന്ന അസൂസ്പേർമിയ എന്ന അവസ്ഥയും മറ്റു ചിലരിൽ ബീജം അപൂർവമായി മാത്രം കാണുന്ന ക്രിപ്റ്റോസൂസ്പേർമിയ എന്ന അവസ്ഥയും ഉണ്ടാകാം.

ഇത്തരം സാ​ഹചര്യങ്ങളിൽ മൈക്രോസ്കോപ്പിലൂടെ മണിക്കൂറുകളോളം പരിശോധിച്ചാലും ബീജം കാണാൻ കഴിയാത്ത അവസ്ഥയാകും. ഇവരിൽ ചെലവേറിയ ടെസ്റ്റിക്കുലർ സർജറികൾക്കും നിർദേശിച്ചേക്കാം. ഇക്കൂട്ടരിൽ പുതിയ രീതി കൂടുതൽ സഹായകരമായിരിക്കുമെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

‘കെജിഎഫ്’ താരം ഹരീഷ് റായ് അന്തരിച്ചു

‘കെജിഎഫ്’ താരം ഹരീഷ് റായ് അന്തരിച്ചു

ബം​ഗളൂരു: കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടൻ ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ ഭാ​ഗമായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽ നിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സ സഹായമെത്തിച്ചിരുന്നു. ഓം, സമര, ബാം​ഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹദൂർ, സഞ്ജു വെഡ്സ് ​ഗീത, സ്വയംവര, നല്ല, കെജിഎഫ് പാർട്ട് 1, 2 തുടങ്ങി നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.

ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനിൽക്കുന്ന ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇതനുസരിച്ച് ഒരു സൈക്കിളിന് 10.5 ലക്ഷം രൂപ ചിലവാകും. സമാനമായ അവസ്ഥയിലുള്ള രോഗികൾക്ക് 20 കുത്തിവെപ്പുകൾ വരെ വേണ്ടിവരുമെന്നും, അങ്ങനെയെങ്കിൽ ചികിത്സാച്ചെലവ് ഏകദേശം 70 ലക്ഷം രൂപയോളം ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടൻ യഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. “യഷ് എന്നെ മുൻപ് സഹായിച്ചിട്ടുണ്ട്.

എല്ലായിപ്പോഴും എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്ര മാത്രം ചെയ്യാൻ കഴിയും? വിവരമറിഞ്ഞാൽ അദ്ദേഹം തീർച്ചയായും എൻ്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. തൻ്റെ പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ തിരക്കിലാണെങ്കിലും അദ്ദേഹം ഒരു ഫോൺ കോൾ അകലെയാണ്,” യഷിനെക്കുറിച്ച് ഹരീഷ് മുൻപ് പറഞ്ഞതിങ്ങനെ. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിന് പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.