by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൻ്റെ ഈ വർഷത്തെ 69-ാമത് കേരളപ്പിറവി ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ വർഗ്ഗീസ് സാമുവൽ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ഡിസീല സൂസൻ കെ, ഹെഡ്മിസ്ട്രസ് പ്രിയാ വിൽസൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് റീനാ കുര്യൻ, പ്രോഗ്രാം കൺവീനറായ ഷീജ ജി.എസ്, സ്കൂൾ ഹെഡ് ബോയ് ജെഫ്രി റെഹാൻ മാത്യു, ഹെഡ് ഗേൾ ഋതുപർണ ആർ .നായർ എന്നിവർ ദീപം തെളിയിച്ചു.
കേരളപ്പിറവി സന്ദേശം പ്രിൻസിപ്പാളും നന്ദി പ്രകാശനം വൈസ് പ്രിൻസിപ്പാളും നിർവ്വഹിച്ചു. കുട്ടികളുടെ നിറപ്പകിട്ടാർന്ന പരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഓരോ പരിപാടികളും കേരളത്തിൻ്റെയും മലയാള ഭാഷയുടേയും മഹിമ വിളിച്ചോതുന്നതായിരുന്നു. സ്കൂൾ ബാൻഡ് ‘തിളക്കം’ ൻ്റെ നാടൻ പാട്ടുകൾ ശ്രദ്ധേയമായി.


by Midhun HP News | Nov 1, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശശീന്ദ്ര സര്‍വീസ് സഹകരണ ബാങ്കിന് തൊട്ടടുത്തെ മതിലാണ് ഇടിഞ്ഞത്. വീടിന്റെ പണിക്കിടയിലാണ് മതിലിടിഞ്ഞ് ദേഹത്തെക്ക് മറിഞ്ഞത്. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളിയുമാണ് ജോലിക്കുണ്ടായിരുന്നത്. ഒഡീഷ തൊഴിലാളിയുടെ തലയിലേക്കാണ് മതില്‍ വീഞ്ഞത്.
അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ മതിലിന്റെ ഭാഗങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതില്‍ ഉയര്‍ത്തിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു.


by Midhun HP News | Nov 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള പ്രമുഖ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാസിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ‘ഹൃദയഭേദകം’ എന്നാണ് വിശേഷിപ്പിച്ചത്.
‘ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായ ചികിത്സയും നല്‍കാന്‍ ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’- നായിഡു പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


by Midhun HP News | Nov 1, 2025 | Latest News, കേരളം
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കേഴ്സിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.


by Midhun HP News | Nov 1, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: എൻജിനീയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശിയ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE Main 2026) മെയിൻസ് 2026ന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നാം ഘട്ട പരീക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.ac.in വഴി നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം.
രണ്ട് സെഷൻ ആയിട്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷ സംഘടിപ്പിക്കുന്നത്. സെഷൻ ഒന്ന് വിഭാഗത്തിലെ പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടത്തും. സെഷൻ രണ്ട് വിഭാഗത്തിലെ പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെ നടക്കും.
സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ കഴിഞ്ഞ ദിവസം (ഒക്ടോബർ 31) മുതൽ ആരഭിച്ചിട്ടുണ്ട്. രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ 2026 ജനുവരി അവസാന വാരം മുതൽ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ) എന്നിവയിലെ എൻജിനിയറിങ് ബിരുദ (ബിടെക്/ ബിഇ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ നടത്തുന്നത്. ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.
ജെഇഇ (JEE Main) മെയിൻ 2026 പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് jeemain.nta.nic.in.സന്ദർശിക്കുക
ഹോംപേജിൽ, “കാൻഡിഡേറ്റ് ആക്ടിവിറ്റി” എന്നതിന് കീഴിലുള്ള “പുതിയ രജിസ്ട്രേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക
ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുക.
ജെഇഇ മെയിൻ എഴുതുന്നവരുടെ സൗകര്യാർത്ഥം, ഇന്ത്യയിലുടനീളം പരീക്ഷാ നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതി എൻടിഎ പ്രഖ്യാപിച്ചു. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് വർദ്ധിപ്പിക്കുന്നത്.
പിഡബ്ല്യുഡി/പിഡബ്ല്യുബിഡി പരീക്ഷാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ നടപ്പിലാക്കുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Nov 1, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 15 പട്ടയങ്ങൾ ചിറയിൻകീഴ് താലൂക്ക് കോൺഫറൻസ് നടന്ന യോഗത്തിൽ വച്ച് എംഎൽഎ ഒ.എസ്.അംബിക വിതരണം ചെയ്തു. പുളിമാത്ത് വില്ലേജിലെ എട്ടു കുടുംബങ്ങൾക്കും, കിളിമാനൂർ വില്ലേജിലെ മൂന്ന്, വർക്കല താലൂക്കിലെ ചെറുന്നിയൂർ വില്ലേജിലെ മൂന്ന്, ഒറ്റൂർ വില്ലേജിലെ ഒന്ന് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്യത്.
അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആറ്റിങ്ങൽ വില്ലേജിലെ 8 ഗുണഭോക്താക്കളുടെയും വക്കം വില്ലേജിലെ രണ്ടു ഗുണഭോക്താക്കളുടെയും പട്ടയം ഇന്നലെ നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ നൽകിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് തഹസിൽദാർ സജി സ്വാഗതവും വർക്കല ഡെപ്യൂട്ടി തഹസിൽദാർ ആർ എസ് സജി നന്ദിയും അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് എൽ.ആർ തഹസിൽദാർ അജയൻ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.


Recent Comments