പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവാജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.

നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.
സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വിഡിയോയാണ് പങ്കുവെച്ചത്.

ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ആദ്യ ദിനം 140 കോടിയിൽ; പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

ആദ്യ ദിനം 140 കോടിയിൽ; പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

ദളപതി വിജയ്‍‌യുടെ ലിയോയെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്നും 11 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ആ​ഗോള തലത്തിൽ നിന്ന് 140 കോടി കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 10 കോടിക്കു മേലെ കളക്ഷൻ നേടാൻ ലിയോയ്ക്കായി. ഈ റെക്കോർഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ്.

ആദ്യ ദിനം തന്നെ 100 കോടി നേടുന്ന വിജയ് ചിത്രമെന്ന റെക്കോർഡും ലിയോ സ്വന്തമാക്കി. ഇതുവരെ രജനിയുടെ 2.0 യും കബാലിയും മാത്രമാണ് 100 കോടി തൊട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകവ്യാപകമായി മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ.

ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റർ എന്നാണ്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‘ലിയോ’യ്ക്ക് പ്രത്യേക ഷോ ഇല്ല; ആവശ്യം തള്ളി തമിഴ്നാട് സർക്കാർ; രാവിലെ ഏഴു മണിക്കും പ്രദർശനമില്ല

‘ലിയോ’യ്ക്ക് പ്രത്യേക ഷോ ഇല്ല; ആവശ്യം തള്ളി തമിഴ്നാട് സർക്കാർ; രാവിലെ ഏഴു മണിക്കും പ്രദർശനമില്ല

ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. പുലർച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ് സർക്കാർ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിർമ്മാതാക്കൾ ഇളവ് തേടിയത്.

ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. രാവിലെ ഏഴുമണിക്ക് ഷോ നടത്താൻ അനുവാദം നൽകിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശവും അം​ഗീകരിച്ചില്ല. രാവിലെ ഒമ്പതു മണി മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. പുലർ‌ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ തമിഴ്നാട് സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിർമ്മാതാക്കളുമായി ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുയും ചെയ്തു.

ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ

ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ

ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉർവശിയുടെ ഭർത്താവ് ശിവൻ, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്‍വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വീണ നായർ, ബീന ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.

വിദേശത്താണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി പഠിക്കുന്നത്. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ കുഞ്ഞാറ്റ. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.

രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യരും; ‘തലൈവർ 170’ പുതിയ അപ്‌ഡേഷൻ

രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യരും; ‘തലൈവർ 170’ പുതിയ അപ്‌ഡേഷൻ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാ​ഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു.

ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവരും അഭിനയിക്കുന്നതായി റിപ്പോർട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനന്തപുരത്ത് ഉണ്ടാകും. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ താരം രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രജനി അഭിനയിച്ച രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോർക്കുന്നു. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകളുടെ പ്രമേയം പോലെ ഈ സിനിമയും ത്രില്ലടിപ്പിക്കുന്നതാകുമെന്ന സൂചന അനൗൺസ്‌മെന്റ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമാ കരിയറിലെ അവസാന ചിത്രമാകും ഇതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.