ഇതിഹാസ ചലച്ചിത്രകാരൻ കെ.ജി ജോര്‍ജ് (77) അന്തരിച്ചു

ഇതിഹാസ ചലച്ചിത്രകാരൻ കെ.ജി ജോര്‍ജ് (77) അന്തരിച്ചു

കൊച്ചി: ഇതിഹാസ ചലച്ചിത്രകാരൻ കെ.ജി ജോര്‍ജ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. കുറച്ച് കാലമായി ഇവിടെയാണ് താമസിച്ചിരുന്നത്. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനത്തിലൂടെ സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. 19 സിനിമകള്‍ സംവിധാനം ചെയ്‍തു.

ഇടിച്ചു കയറിയത് 80 കോടി ക്ലബ്ബിൽ: ആർഡിഎക്സ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഇടിച്ചു കയറിയത് 80 കോടി ക്ലബ്ബിൽ: ആർഡിഎക്സ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണക്കാലം മലയാളികൾ ആഘോഷമാക്കിയത് ആർഡിഎക്സിനൊപ്പമായിരുന്നു. വമ്പൻമാർക്കൊപ്പം തിയറ്ററിൽ എത്തിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആ​ഗോളതലത്തിൽ ചിത്രം 80 കോടി ക്ലബ്ബിൾ കയറിയിരിക്കുകയാണ്. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയത്.

ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവന്നത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്.

സിനിമാ- നാടക നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

സിനിമാ- നാടക നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: സിനിമാ- നാടക നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗണ്. അഞ്ചുപതിറ്റാണ്ടിലധികമായി പരമേശ്വരൻ നായർ ചെന്നൈയിൽ സ്ഥിരതാമസമാണ്. ഏതാനും വർഷം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐഡിപിഎലിലും ജോലി ചെയ്തു.

വിരമിച്ചശേഷം നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം, രാഷ്ട്രീയപ്രവർത്തനം തുടങ്ങി പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന സിനിമയിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം പരമേശ്വരൻ നായർക്കാണ് ലഭിച്ചത്.

ജയിലർ ബംമ്പർ ഹിറ്റ്, 300 അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കലാനിധി മാരൻ

ജയിലർ ബംമ്പർ ഹിറ്റ്, 300 അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കലാനിധി മാരൻ

ജയിലർ വൻ വിജയമായതോടെ ആഘോഷത്തിലാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം 500 കോടി കടന്നതിനു പിന്നാലെ നായകൻ രജനീകാന്തിനും സംവിധായകൻ നെൽസനും സം​ഗീത സംവിധായകൻ അനിരുദ്ധിനും പണവും കാറും സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ അണിയറ പ്രവർത്തകർക്കും പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കലാനിധി മാരൻ.

ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ നാണയമാണ് കലാനിധി മാരൻ സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്നീ ടൈറ്റില്‍ അടക്കം അടങ്ങുന്നതായിരുന്നു സ്പെഷ്യൽ ​ഗോൾഡ് കൊയിൻ. സൺ പിക്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു സ്വർണ നാണയ വിതരണം. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം; ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ല

ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം; ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ല

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക നയനാ സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക്. നയനയുടെ മരണകാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം പറയുന്നു. എന്നാൽ മരണകാരണത്തെ സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ സാധിക്കുന്നില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാർഡിയൽ ഇൻഫാക്ഷനോ ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം.

അതേസമയം കഴുത്തിലും വയറിലും കാണപ്പെട്ട പരിക്കുകൾ മരണകാരണമല്ല. നേരത്തെ നയനയെ അഞ്ച് പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇൻസുലിന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോയതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ, സംവിധായകൻ മാരിമുത്തു അന്തരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം. സീരിയലുകളിലൂടെ മിനി സ്‌ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ച നടനാണ് മാരിമുത്തു. എതിർ നീച്ചൽ എന്ന തമിഴ് സീരിയലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 2008-ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും ആണ് മാരിമുത്തു സംവിധാനം നിർവഹിച്ച ആദ്യസിനിമ. 2014-ൽ പുറത്തിറങ്ങിയ പുലിവാൽ ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. മമ്മൂട്ടി ചിത്രമായ ഷൈലോക്കിലൂടെ മാരിമുത്തു മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അകിലൻ, ഐശ്വര്യ എന്നിവരാണ് മക്കൾ.