‘വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ

‘വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ ഷെയർ 83 കോടി രൂപയാണ്.

ഇത് ഞെട്ടിക്കുന്ന കണക്കാണ്. ‘കറുപ്പ്’ ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ് സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്”.- രവി പറഞ്ഞു.

വെങ്കി അറ്റ്ലൂരിയാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ സംവിധാനം ചെയ്യുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

സെറ്റിലെ പലക പാളി തകർന്നുവീണു; സംവിധായകൻ എം എ നിഷാദിന് പരിക്ക്

സെറ്റിലെ പലക പാളി തകർന്നുവീണു; സംവിധായകൻ എം എ നിഷാദിന് പരിക്ക്

ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എംഎ നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകരണത്തിനിടയിലാണ് നിഷാദിന് പരിക്കേറ്റത്. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. നിഷാദിന്റെ കയ്യിലും കാലുകളിലും ക്ഷതമേറ്റു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ കുണൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. എം എ നിഷാദ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.

മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനേയും ആയുഷ്മാന്‍ ഖുറാനയേയും വച്ചൊരു സിനിമ താന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്നും പിന്മാറിയെന്നും ജൂഡ് ആന്തണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ രണ്ടാംകിട നടന്‍ എന്ന് വിളിച്ചതായിരുന്നു താന്‍ പിന്മാറാനുള്ള കാരണമായി ജൂഡ് പറഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയെത്തിയിരിക്കുകയാണ് ജൂഡ്.

നടന്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജൂഡിന്റെ പ്രതികരണം. താന്‍ പിന്മാറാന്‍ കാരണക്കാരനായത് ആയുഷ്മാന്‍ അല്ലെന്നാണ് ജൂഡ് പറഞ്ഞത്. ജൂഡിന്റെ പോസ്റ്റിന് മറുപടിയുമായി ആയുഷ്മാന്‍ ഖുറാനയും എത്തിയിട്ടുണ്ട്.

”ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒന്ന് വ്യക്തമാക്കട്ടെ, മോഹന്‍ലാലിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് കാരണം ഒരു നിര്‍മാതാവായിരുന്നു. അതില്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ജൂഡ് പറയുന്നു.

”മോഹന്‍ലാല്‍ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അത് നടക്കാതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും ഇത്രയധികം കഴിവുള്ള നടനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു” എന്നുമായിരുന്നു ജൂഡിന്റെ കുറിപ്പ്.

പിന്നാലെ കമന്റിലൂടെ ആയുഷ്മാന്‍ ഖുറാന പ്രതികരിക്കുകയായിരുന്നു. ” ഞാന്‍ നിങ്ങളുടെ വര്‍ക്കിന്റെ ആരാധകനാണ്. ഉടനെ തന്നെ നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ സാറിനോട് എനിക്ക് അതിയായ ബഹുമാനമാണുള്ളത്. അദ്ദേഹമൊരു ഇതിഹാസമാണ്. ഒരുനാള്‍ അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ യോഗ്യതയുള്ള ആളായി ഞാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ആയുഷ്മാന്റെ കമന്റ്.

‘ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല’; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

‘ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല’; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

വിസ്മയ മോഹന്‍ലാല്‍ തുടക്കം ഗംഭീരമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെയാണ് താരം നന്ദി പറഞ്ഞെത്തിയത്. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മകള്‍ക്ക് ലഭിക്കുന്ന ഈ സ്‌നേഹം അനുഗ്രഹമായി കാണുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്‌ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.

”ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയുടെ തുടക്കത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് തുടക്കം നേടുന്നത്. അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിസ്മയ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ വിസ്മയയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. ആശിഷ് ജോ ആന്റണിയുടെ വില്ലന്‍ വേഷവും പ്രശംസിക്കപ്പെടുന്നുണ്ട്.

വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ സംവിധാനം ജൂഡ് ആന്തണിയാണ്. സായ് കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസിന് വിസ്മയയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയാകെ ഇപ്പോള്‍ വിസ്മയയുടെ തുടക്കമാണ് ചര്‍ച്ചാ വിഷയം.

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോക്ടർ കെ അമ്പാടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ന് റിവീൽ ചെയ്തത്.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : മംഗളം ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല.

AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.