by Midhun HP News | Sep 5, 2023 | Latest News, സിനിമ
തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് കെ എസ് ബൈജു ( ബൈജു പണിക്കർ) അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്രാടം തിരുനാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെയും നിർമ്മാതാവായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎംഎച്ച്എസ്എസ് മാനേജരായ ബൈജു പണിക്കർ കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.
by Midhun HP News | Aug 31, 2023 | Latest News, സിനിമ
തിരുവനന്തപുരം: സിനിമാ ഛായാഗ്രാഹകന്‍ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ വി അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാനായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരവധി ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയുടെ കാമറാമാനായിരുന്നു. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
by Midhun HP News | Aug 24, 2023 | Latest News, സിനിമ
മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. യോദ്ധാവിന്റെ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാലിനെ കാണുന്നത്.
മോഹൻലാൽ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. യുദ്ധഭൂമിയിൽ യോദ്ധാവിനെപ്പോലെ വേഷം ധരിച്ച് കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. മുടി നീട്ടിയ ലുക്കിലാണ്.
എന്തായാലും ആരാധകർക്ക് ആവേശമാവുകയാണ് ചിത്രം. ഒന്നും എവിടേയും അവസാനിച്ചിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള രാജാവിന്റെ രാജകീയ തിരിച്ചു വരവിനായ് വൃഷഭ ഒരുങ്ങുന്നു.- എന്നായിരുന്നു ഒരാളുടെ കമന്റ്.
നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
by Midhun HP News | Aug 24, 2023 | Latest News, മരണം, സിനിമ
മുംബൈ: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.
ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. എണ്‍പതുകളില്‍ ഹിന്ദി, മറാത്തി സിനിമയില്‍ സജീവമായിരുന്നു. എണ്‍പതിലേറെ ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
മൂന്ന വര്‍ഷമായി അല്‍ഷിമേഴ്‌സ് ബാധിതയായിരുന്നു സീമാ ദേവ്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് പൂര്‍ണമായും പൊതുവേദിയില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു അവരെന്ന് മകനും ചലിച്ചിത്ര സംവിധായകനുമായ അഭയ് ദേവ് പറഞ്ഞു.
സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.
by Midhun HP News | Aug 24, 2023 | Latest News, സിനിമ
ഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന. മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ആര്‍ആര്‍ആര്‍, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.

by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത, സിനിമ
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ‘മൺഡേ ടെസ്റ്റും’ പാസായിരിക്കുകയാണ്.
തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ജയിലർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്
Recent Comments