by Midhun HP News | Aug 26, 2024 | Latest News, സിനിമ
താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് നാളെ നടക്കാനിരുന്ന യോഗം മാറ്റിവെച്ചത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജ് അറിയിച്ചു
ലൈംഗിക പീഡന ആരോപണം ഉയർന്നതോടെയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. ആരോപണം ഉയർന്നതിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവെച്ചിരുന്നു
്അതേസമയം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ് എന്നിവർക്കെതിരെയും ലൈംഗിക പീഡന ആരോപണം ഉയർന്നിട്ടുണ്ട്.
by Midhun HP News | Aug 26, 2024 | Latest News, സിനിമ
കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സാമ്പത്തിനെതിരെ പരാതി നൽകി സിദ്ദിഖ്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ട ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു.
രേവതി സമ്പത്തിന്റെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്, ‘പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,’
2019ല്‍ തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതാണെന്ന് രേവതി പറഞ്ഞിരുന്നു. അതിനു പിന്നാലെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയതായും രേവതി പറഞ്ഞിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഉപദ്രവിച്ചതെന്നും സിദ്ദിഖ് പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും രേവതി കൂട്ടിച്ചേർത്തു.
by Midhun HP News | Aug 10, 2024 | Latest News, സിനിമ
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖരൻ പാണ്ഡ്യൻ അറിയിച്ചിരിക്കുന്നത്. നടന് കുറച്ചുദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലെ രണ്ടാമത്തെ ഷെഡ്യൂളിനിടെയാണ് നടന് പരിക്കേറ്റത്.
‘സൂര്യ 44’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ അന്തമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്താണ് പൂർത്തിയായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
by Midhun HP News | Jul 29, 2024 | Latest News, സിനിമ
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയിരിക്കുകയാണ്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
മനോഹരമായ പോസ്റ്ററിനൊപ്പമാണ് എ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററിൽ എ എഴുതിചേർത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു. ത്രില്ലർ ചിത്രമാണ് എന്നാണ് ടീസർ നൽകുന്ന സൂചന. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പ്രേക്ഷകർക്കു സുപരിചിതനാണ് സൈജു ശ്രീധർ. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
by Midhun HP News | Jul 23, 2024 | Latest News, സിനിമ
മഞ്ജു വാര്യരെയും ദിലീപിനേയും പോലെ തന്നെ മലയാളികൾക്ക് ഇഷ്ടമാണ് ഇവരുടെ മകൾ മീനാക്ഷിയെയും. കുട്ടിക്കാലം മുതൽ തന്നെ മീനാക്ഷിയും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരിക്കുകയാണ് മഞ്ജുവും മീനാക്ഷിയും. ദിലീപിനെയും കാവ്യ മാധവനെയും മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞതിന് ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ ജീവിതം. ദിലീപിനൊപ്പം പൊതുവേദികളിലെത്തുന്ന മീനാക്ഷിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി എംബിബിഎസ് ബിരുദം നേടിയ വിവരം ദിലീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. താരപുത്രിയുടെ ഡാൻസ് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരാകുന്നത്. 2014 ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. അതേസമയം തമിഴ്, മലയാളം സിനിമകളുടെ തിരക്കുകളിലാണിപ്പോൾ മഞ്ജു വാര്യർ. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2, ഫൂട്ടേജ് എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.
by Midhun HP News | Jun 29, 2024 | Latest News, സിനിമ
നടി മീര നന്ദൻ വിവാഹിതയായി. ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ നേരുന്നത്.
കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു. മാട്രിമോണി സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ ഹൽദി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
Recent Comments