by Midhun HP News | Feb 14, 2025 | Latest News, കായികം
കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 22 മുതല്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. ഉദ്ഘാടന മത്സരം കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലായിരിക്കും അരങ്ങേറുക. ഫൈനല്‍ പോരാട്ടം മെയ് 25നായിരിക്കും. കലാശപ്പോരിനും ഈഡന് ഗാര്‍ഡന്‍സ് തന്നെ വേദിയാകും.
ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. 23ന് രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- രാജസ്ഥാന് റോയല്‍സുമായി ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദാണ് വേദിയാകുക. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലും അരങ്ങേറും.
അതേസമയം തീയതി, സമയക്രമം സംബന്ധിച്ചു ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ചില നിര്‍ണായക മത്സരങ്ങളുടെ സമയക്രമം ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കൈമാറിയതായി വിവരമുണ്ട്.
by Midhun HP News | Feb 12, 2025 | Latest News, കായികം
സിഡ്നി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ഓസിസ് ടീമില്‍ നിന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറി. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ടീമില്‍ ഇല്ലാത്തതിനാല്‍ സ്റ്റാര്‍ക്കില്‍ ആയിരുന്നു ഓസിസിന്റെ പ്രതീക്ഷ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി.
സ്റ്റാര്‍ക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ പൂര്‍ണ പിന്തുണ അറിയിച്ചു. ‘മിച്ചിന്റെ തീരുമാനത്തെ ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ ഓസിസ് ടീം സെലക്ഷന് ചെയര്മാന് ജോര്‍ജ് ബെയ്ലി പറഞ്ഞു. രാജ്യത്തിനായി മിച്ചി നടത്തിയ പ്രകടനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. മിച്ചി ടീമില്‍ ഇല്ലാത്തത് ഓസിസിസിന് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇത് ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിന് വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
15 അംഗ ടീമില്‍ പേസര്‍മാരായ സ്പെന്‍സര്‍ ജോണ്സണ്, നേഥന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനായെന്ന് ബെയ്ലി പറഞ്ഞു. ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ലെഗ് സ്പിന്നര്‍ തന്‍വീര്‍ സംഘ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ
by Midhun HP News | Feb 7, 2025 | Latest News, കായികം
നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന ബാറ്റിങായിരുന്നു ശ്രേയസ് അയ്യരുടേത്. 30 പന്തില്‍ 50 റണ്‍സടിച്ച് താരം നടത്തിയ വെടിക്കെട്ട് കളിയുടെ ഗതി തിരിക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള മടങ്ങി വരവ് താരം ശരിക്കും ആഘോഷമാക്കി. തലേദിവസം രാത്രിയാണ് താന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട കാര്യം അറിഞ്ഞതെന്നും ആ സമയത്ത് താന്‍ തിയേറ്ററിലിരുന്നു സിനിമ കാണുകയായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.
തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോഴാണ് ക്യാപ്റ്റന്റെ വിളി വന്നത്. സിനിമ പാതി വഴിയില്‍ നിര്‍ത്തി താന്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോയെന്നും ശ്രേയസ് വ്യക്തമാക്കി.
‘ഞാന്‍ കഴിഞ്ഞ ദിവസം രാത്രി സിനിമ കാണുകയായിരുന്നു. രാത്രി അല്‍പ്പം താമസിച്ചു കിടക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ക്യാപ്റ്റന്റെ കോള്‍ വന്നതോടെ സംഭവമെല്ലാം മാറി. വിരാടിന്റെ കാല്‍മുട്ടിനു പരിക്കേറ്റുവെന്നും അതിനാല്‍ നിങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞാന്‍ അപ്പോള്‍ തന്നെ സിനിമ പാതി വഴിയില്‍ നിര്‍ത്തി എന്റെ മുറിയിലേക്ക് ഉറങ്ങാനായി പോയി’- ശ്രേയസ് പറഞ്ഞു.
19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശസ്വി ജയ്സ്വാളിനേയും ഇന്ത്യക്ക് നഷ്ടമായ ഘട്ടത്തിലാണ് ശ്രേയസ് ക്രീസിലെത്തിയത്. അതുവരെ ഇംഗ്ലണ്ടിന്റെ കൈയിലുണ്ടായിരുന്ന മത്സരം അതിവേഗ സ്കോറിങിലൂടെ ശ്രേയസ് അട്ടിമറിച്ചു. താരം വെറും 30 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 36 പന്തില്‍ 59 റണ്‍സുമായി ശ്രേയസ് പുറത്തായെങ്കിലും താരമിട്ട അടിത്തറയില്‍ നിന്നാണ് ശുഭ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും ചേര്‍ന്നു ടീമിനെ മുന്നോട്ടു നയിച്ചത്.
സമീപ കാലത്ത് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടീമിലെ നാലാം നമ്പറില്‍ കുറച്ചുകാലമായി ശ്രേയസ് കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ താരം 70 പന്തില്‍ 105 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും ശ്രേയസ് ആണ്. 113.24 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. അതേസമയം രണ്ടാം ഏകദിനത്തില്‍ കോഹ്ലി തിരിച്ചെത്തുമ്പോള്‍ ടീമില്‍ ആരുടെ സ്ഥാനമാണ് ഇളകുക എന്നു കണ്ടറിയണം.
by Midhun HP News | Feb 6, 2025 | Latest News, കായികം, ജില്ലാ വാർത്ത
2023ലെ ലോകകപ്പ് ഫൈനലിനു ശേഷം രാജ്യത്ത് ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും ആധികളുമേറെ. ചാമ്പ്യൻസ് ട്രോഫിക്ക് കേളികൊട്ടുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് രോഹിതിന്റെ സംഘം ജയം മാത്രം ലക്ഷ്യമിട്ട് നാഗ്പുരിൽ ആദ്യ ഏകദിനം കളിക്കുന്നത്.
ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.
അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്
by Midhun HP News | Feb 4, 2025 | Latest News, കായികം
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ ഹര്‍ഷിത ജയറാമിന് മൂന്നാം സ്വര്‍ണം. നീന്തലില്‍ വനിതാവിഭാഗത്തില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലാണ് കേരളത്തിന് വേണ്ടി ഹര്‍ഷിത സ്വര്‍ണം നേടിയത്. ഇതോടെ എട്ട് സ്വര്‍ണം കേരളം സ്വന്തമാക്കി.
ആദ്യ സ്വര്‍ണം വനിതാവിഭാഗം 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും രണ്ടാമത്തെ സ്വര്‍ണം 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലുമാണ് ഹര്‍ഷിത നേടിയത്. ഇതോടെ 20 മെഡലുകളാണ് കേരളം നേടിയത്. ഏട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി ഏഴാം സ്ഥാനത്താണ് കേരളം.
ഇന്ന് നടന്ന വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ച് കേരളം സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.
ബാസ്കറ്റ് ബോളില്‍ ഇന്ന് കേരളം രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്മാര് പരാജയപ്പെട്ടത്. ബീച്ച് ബോളിയില്‍ പുരുഷന്മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു
by Midhun HP News | Feb 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.
‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-‘ ശ്രീകാന്ത് വ്യക്തമാക്കി.
സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.
Recent Comments