സ്‌കൂള്‍ കായിക മേള; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍, തിരുവനന്തപുരം മുന്നില്‍

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍, തിരുവനന്തപുരം മുന്നില്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം 646 പോയിന്റുമായി തിരുവനന്തപുരം മുന്നില്‍. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങള്‍ നടന്നു.

ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. 14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

ഗില്ലിനു സെഞ്ച്വറി നഷ്ടം; ഇന്ത്യ 263ന് പുറത്ത്, നിര്‍ണായക ലീഡ്

ഗില്ലിനു സെഞ്ച്വറി നഷ്ടം; ഇന്ത്യ 263ന് പുറത്ത്, നിര്‍ണായക ലീഡ്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യക്ക് 28 റണ്‍സ് ലീഡ്.

ഒന്നാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിനു സെഞ്ച്വറി നഷ്ടമായത് നിരാശയായി. 7 ഫോറും 1 സിക്‌സും സഹിതം ഗില്‍ 90 റണ്‍സെടുത്തു.

രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ മികച്ച ബാറ്റിങുമായി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളം വാണു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ പന്തും 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ താരം മടങ്ങി. 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതം പന്ത് 60 റണ്‍സെടുത്തു.

വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ നടത്തിയ ആക്രമണ ബാറ്റിങും നിര്‍ണായകമായി. താരത്തിന്റെ മികവാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചതും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചതും. 36 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം വാഷിങ്ടന്‍ സുന്ദര്‍ 38 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. വില്ല്യം ഓറൂര്‍ക്ക്, മാറ്റ് ഹെന്‍‍റി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.

ഇന്നലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ പതിവു പോലെ വേഗത്തില്‍ നഷ്ടമായിരുന്നു. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ്ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ്ലി എടുത്തത്.

ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ്ടന്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രത്തില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാതം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലന്‍ഡല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി.

സായ് സുദര്‍ശന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മുന്നില്‍ 225 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ എ

സായ് സുദര്‍ശന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മുന്നില്‍ 225 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ എ

സിഡ്‌നി: ഓസ്‌സ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 225 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ എ. ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിനു പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 312 റണ്‍സ് നേടിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195 റണ്‍സിനു പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കല്‍ 88 റണ്‍സും കണ്ടെത്തി. ഇരുവരുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ പ്രതിരോധിക്കാവുന്ന ലക്ഷ്യം മുന്നില്‍ വച്ചത്. ഇഷാന്‍ കിഷന്‍ 32 റണ്‍സ് കണ്ടെത്തി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

ഓസ്‌ട്രേലിയക്കായി ഫെര്‍ഗുസ് ഒ നീല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടോഡ് മര്‍ഫി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങാണ് ഓസീസ് സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ 200 കടത്താതെ നിര്‍ത്തിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡിയും സ്വന്തമാക്കി.

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമിയിലെ സൂര്യകൃഷ്ണ. അവനവൻചേരി ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 462 റണ്‍സില്‍ അവസാനിച്ചു. നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ഋഷഭ് പന്ത് (99), വിരാട് കോഹ്‌ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്‌സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.
ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു.

മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്‍ഫറാസ് 150 റണ്‍സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള്‍ നേരിട്ട് 18 ഫോറും 3 സിക്സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. യശസ്വി ജയ്സ്വാളും (35) മികച്ച രീതിയില്‍ തന്നെ തുടങ്ങി. എന്നാല്‍ ഇന്നിങ്സ് അധികം നീണ്ടില്ല.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

സര്‍ഫറസിന് കന്നി സെഞ്ച്വറി, അര്‍ധ സെഞ്ച്വറിയുമായി പന്ത്, നില ഭദ്രമാക്കുന്നതിനിടെ വില്ലനായി വീണ്ടും മഴ

സര്‍ഫറസിന് കന്നി സെഞ്ച്വറി, അര്‍ധ സെഞ്ച്വറിയുമായി പന്ത്, നില ഭദ്രമാക്കുന്നതിനിടെ വില്ലനായി വീണ്ടും മഴ

ബംഗളൂരു: ന്യൂസിലന്‍ഡിനെതരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ നിലഭദ്രമാക്കി ഇന്ത്യ. നാലാം ദിനമായ ഇന്ന് മത്സരം തുടങ്ങി തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി സര്‍ഫറസ് ഖാന്‍. 154 പന്തില്‍ യാരം 125 റണ്‍സ് നേടിയ സര്‍ഫറസും 56 പന്തില്‍ 53 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് മത്സരം വീണ്ടും തടസപ്പെട്ടപ്പോള്‍ 344 ന് 3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 12 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറസ് ഖാന്‍ സെഞ്ച്വറി തികച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. സര്‍ഫറാസ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി അതിവേഗത്തില്‍ മുന്നേറുകയാണ് പന്ത്. ഇതുവരും ചേര്‍ന്ന് 20 ഓവറില്‍ 100 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോഹ് ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.