by Midhun HP News | Dec 16, 2023 | Latest News, കായികം
മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഇംഗ്ലണ്ടിനു മുന്നില്‍ 479 റണ്‍സിന്റെ ലക്ഷ്യം വച്ച ഇന്ത്യ സന്ദര്‍ശകരുടെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിപ്പിച്ചാണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.
രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനം അതേ സ്‌കോറില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 292 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്.
ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മ തന്നെ രണ്ടാം ഇന്നിങ്‌സിലും ഇഗ്ലണ്ടിന്റെ അടിവേരിളക്കി. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൊത്തം വിക്കറ്റ് നേട്ടം ഒന്‍പതില്‍ എത്തിച്ചാണ് താരം തിളങ്ങിയത്. പൂജ വസ്ത്രാകര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും പോക്കറ്റിലാക്കി.
രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റാണ് ടോപ് സ്‌കോറര്‍. ചാര്‍ലി ഡീന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (44), പൂജ വസ്ത്രാകറുമായിരുന്നു (17) ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ഇന്ത്യ പതറിയിരുന്നു. 133 റണ്‍സിനെ ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഏഴാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും പൂജയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഷെഫാലി വര്‍മ (33), സ്മൃതി മന്ധാന (26) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യസ്തിക ഭാട്ടിയ (9), ജെമിമ റോഡ്രിഗസ് (27), ദീപ്തി ശര്‍മ (20), സ്‌നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫി എക്ലസ്‌റ്റോണിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍.
ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മയുടെ മികവാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 59 റണ്‍സെടുത്ത നാറ്റ് സീവര്‍ മാത്രമാണ് ചെറുത്തു നിന്നത്. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാനായില്ല.
5.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നാലോവറുകള്‍ മെയ്ഡനായിരുന്നു. സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ സതീഷ് ശുഭ (69), ജെമിമ റോഡ്രിഗസ് (68), യസ്തിക ഭാട്ടിയ (66), ദീപ്തി ശര്‍മ (67) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) തിളങ്ങി.[/retweet]
by Midhun HP News | Dec 15, 2023 | Latest News, കായികം
ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് CR7 കുതിച്ചപ്പോൾ ലോകം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഏഴാം നമ്പറിന് ഒരേയൊരു അവകാശി മാത്രമേയുള്ളൂ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി.
ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ് ധോണി ഇന്ത്യയെ നയിച്ചത് അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഇന്ത്യൻ ടീമിനും ക്രിക്കറ്റിനും മഹിയുടെ സംഭാവനകൾ മറക്കാനാവില്ല. ഇനി ഇതുപോലൊരു നായകനെ ടീമിന് ലഭിക്കില്ല എന്ന് തന്നെ പറയാം. അതാണ് ധോണിയുടെ മഹത്വം. ധോണിയും അദ്ദേഹം ധരിച്ച ഏഴാം നമ്പർ ജേഴ്സിയും ഇന്ത്യക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. ഇപ്പോഴിതാ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. കരിയറിൽ ധോണി ധരിച്ച ഏഴാം നമ്പർ ജേഴ്സി ബിസിസിഐ പിൻവലിച്ചു. ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പർ ജേഴ്സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10-ാം നമ്പർ ജേഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ 10-ാം നമ്പർ ജേഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും അവന്റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
by Midhun HP News | Dec 12, 2023 | Uncategorized, കായികം
ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് ഉറപ്പായി. ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്താണ് പന്തിന്റെ തിരിച്ചുവരവ്. ഡിസി മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.
നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നൽകൂ എന്ന് ഫ്രാഞ്ചൈസി അധികൃതർ സൂചിപ്പിച്ചു.
ഇല്ലെങ്കിൽ ബാറ്ററായും ഫീൽഡറായും മാത്രമേ ഗ്രൗണ്ടിലുണ്ടാകൂ. ഇതോടെ 26 കാരനായ താരം ഒരു ഇംപാക്ട് പ്ലെയറായി മാത്രം കളിച്ചേക്കില്ലെന്ന് ഉറപ്പായി. വാഹനാപകടത്തെത്തുടർന്ന് ഋഷഭ് വളരെക്കാലമായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയും പ്രധാന ടൂർണമെന്റുകൾ നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ ശാരീരികക്ഷമതയും ഫോമും വീണ്ടെടുത്താൽ ഇന്ത്യൻ ടീമിലേക്കും പന്ത് തിരികെ എത്തും.
by Midhun HP News | Dec 2, 2023 | Latest News, കായികം
മുംബൈ: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിച്ച് നിരവധി താരങ്ങള്‍. 2024 സീസണിലേക്കുള്ള താര ലേലം ഈ മാസം 19ന് നടക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താര ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയ നിരവധി താരങ്ങളടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഓസീസ് ഓപ്പണര്‍ . അതേസമയം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. 830 ഇന്ത്യന്‍ താരങ്ങള്‍, 336 വിദേശ താരങ്ങള്‍, 45 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 212 ക്യാപ്ഡ് താരങ്ങളും 909 അണ്‍ ക്യാപ്ഡ് താരങ്ങളുമുണ്ട്.
77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം. ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ഹര്‍ഷല്‍ പട്ടേല്‍, വരുണ്‍ ആരോണ്‍, കെഎസ് ഭരത്, സിദ്ധാര്‍ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മവി, ഷഹ്ബാസ് നദീം, കരുണ്‍ നായര്‍, മനിഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിങ്, ബരിന്ദര്‍ സ്രാന്‍, ജയദേവ് ഉനദ്കട്, ഹനുമ വിഹാരി, സന്ദീപ് വാര്യര്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
by Midhun HP News | Dec 2, 2023 | Latest News, കായികം
റായ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ 20 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 175 റൺസ് വിജയലക്ഷ്യത്തിന് ഓസീസിന്റെ മറുപടി ഏഴിന് 154 മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി.
മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ് കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്‍റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ് കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.അഞ്ചാം വിക്കറ്റിലെ റിങ്കു സിംഗ് – ജിതേഷ് ശർമ്മ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 29 പന്തിൽ റിങ്കു സിംഗ് 46 റൺസെടുത്തു. 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതമാണ് ജിതേഷ് ശർമ്മ 35 റൺസെടുത്തത്. ജിതേഷ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചിന് 167ൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വിക്കറ്റിനിടെ ഇന്ത്യയ്ക്ക് ഒമ്പത് റൺസ് മാത്രമാണ് ചേർക്കാനായത്. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിന് 174 റൺസെടുത്തു. ഈ പരമ്പരയിൽ ഇതാദ്യമായാണ് ഇന്ത്യൻ ടോട്ടൽ 200ൽ താഴെ നിൽക്കുന്നത്.മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ് തകർപ്പൻ തുടക്കമാണ് നൽകിയത്. 16 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 31 റൺസ് ഹെഡ് അടിച്ചെടുത്തു. എന്നാൽ പിന്നീട് വന്നവർ നിലയുറപ്പിച്ചപ്പോഴേയ്ക്കും ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചു. പുറത്താകാതെ 36 റൺസ് നേടിയ മാത്യൂ വേഡാണ് ഓസീസ് ടോപ് സ്കോറർ. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തു.
by Midhun HP News | Dec 1, 2023 | Latest News, കായികം
മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20 യും ഏകദിനവും ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20 യിൽ സൂര്യകുമാർ യാദവും ടീമിനെ നയിക്കും.
രോഹിത് ശര്‍മയും വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല.ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം ചികിത്സയിലായതിനാല്‍ കളിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ് എന്നിവര്‍ ടി20 യിലേക്ക് തിരിച്ചുവരും. നിലവില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇവര്‍ ടീമിലില്‍ ഇല്ല. അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏകദിന ടീം: കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.
ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍) യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, , റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
Recent Comments