ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്ലി ടീമിലെത്തി. കോഹ്ലി എത്തുന്നതോടെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയ്ക്ക് അവസരം നഷ്ടമായേക്കും.
അഫ്ഗാനിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), ഇബ്രാഹിം
സാദ്രാന്‍(സി), അസ്മതുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നായിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍-ഉള്‍-ജീബ് ഉര്‍മാന്‍

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ഡുബെ, ജിതേഷ് ശര്‍മ (ഡബ്ല്യു), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഖത്തറാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും.

ഇന്ത്യ മരണ ഗ്രൂപ്പിലാണ്. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ പോരാട്ടത്തിനു കിക്കോഫ് നാളെയാണ്. മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് 5 മണിക്കാണ് മത്സരം.

ഇന്ത്യയെ സംബന്ധിച്ച് ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താനുള്ള സമയമെന്നു ചുരുക്കം. ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് സുനില്‍ ഛേത്രിയും സംഘവും കളിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ കപ്പ് തങ്ങളെ സംബന്ധിച്ച് ലോകകപ്പ് പോരാട്ടം പോലെ അത്രയും വിലപ്പെട്ടതാണെന്നു സ്റ്റിമാച് തന്നെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് എ: ഖത്തര്‍, ചൈന, തജികിസ്ഥാന്‍, ലെബനന്‍

ഗ്രൂപ്പ് ബി: ഇന്ത്യ, ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ

ഗ്രൂപ്പ് സി: ഇറാന്‍, യുഎഇ, ഹോങ്കോങ്, പസ്തീന്‍

ഗ്രൂപ്പ് ഡി: ജപ്പാന്‍, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം

ഗ്രൂപ്പ് ഇ: ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍

ഗ്രൂപ്പ് എഫ്: സൗദി അറേബ്യ, തായ്‌ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍

12 വയസ് മാത്രം, രഞ്ജിയില്‍ അരങ്ങേറി വൈഭവ്; പിന്തള്ളിയത് സച്ചിനേയും യുവരാജിനേയും

12 വയസ് മാത്രം, രഞ്ജിയില്‍ അരങ്ങേറി വൈഭവ്; പിന്തള്ളിയത് സച്ചിനേയും യുവരാജിനേയും

പട്‌ന: രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു പുതിയ ചരിത്രം എഴുതി ബിഹാര്‍ താരം വൈഭവ് സൂര്യവംശി. 12 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 12 വയസും 284 ദിവസവും പിന്നിടുമ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. 1986നു ശേഷം ആദ്യമായാണ് ഇത്ര ചെറു പ്രായത്തില്‍ ഒരു ഇന്ത്യന്‍ താരം ഫസ്റ്റ് ക്ലാസില്‍ അരങ്ങേറുന്നത്.

ഈ നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെയൊക്കെ വൈഭവ് പിന്തള്ളി. അരങ്ങേറ്റത്തില്‍ താരം ഓപ്പണിങ് ഇറങ്ങി. 28 പന്തുകള്‍ പ്രതിരോധിച്ച് 19 റണ്‍സുമായി വൈഭവ് മടങ്ങി. യുവരാജ് സിങ് 15 വയസും 57 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറിയത്. സച്ചിന്‍ 15 വയസും 230 ദിവസവും പിന്നിട്ടപ്പോള്‍. രണ്ട് പേരുടേയും നേട്ടം വൈഭവ് പിന്തള്ളി.

നേരത്തേ ഇന്ത്യ ബി അണ്ടര്‍ 19 ടീമില്‍ താരം കഴിഞ്ഞ വര്‍ഷം കളിച്ചിരുന്നു. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നു 177 റണ്‍സാണ് നേടിയത്.
വിനു മങ്കാദ് ട്രോഫിയിലും താരം നേരത്തെ കളിച്ചിട്ടുണ്ട്. 393 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി.

കളിക്കാരനായും  പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു സാഗല്ലോ.

ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആണ് സാഗല്ലോയുടെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കായികരംഗത്തെ വലിയ ഇതിഹാസങ്ങളിലൊന്നാണ് സാഗല്ലോ. ബ്രസില്‍ ഫുട്‌ബോളിലെ മഹാനായ നായകന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സാഗല്ലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകന്റെ കുപ്പായമണിഞ്ഞതും സാഗല്ലോയായിരുന്നു. 94ല്‍ ബ്രസില്‍ കിരീടം നേടുമ്പോഴും ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. പിന്നീട് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിവര്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവറും ഫ്രാന്‍സിന്റെ ദഷംപ്‌സുമാണ്. ബെക്കന്‍ ബോവര്‍ 1974ലാണ് കളിക്കാരനായി ലോകകപ്പ് നേടിയത്. പിന്നീട് അദ്ദേഹം 1990ല്‍ പരിശീലകനായിരിക്കുമ്പോഴും ജര്‍മന്‍ ടീം ലോകകപ്പ് സ്വന്തമാക്കി.1998ല്‍ ഫ്രാന്‍സിന് കന്നികിരീടം നേടിക്കൊടുത്ത നായകനാണ് ദഷംപ്സ്. 2018 ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് രണ്ടാം കിരീടം ചൂടിയത് ദഷംപ്സിന്റെ പരിശീലന മികവിലാണ്.

സാഗല്ലോയ്ക്ക് ഒപ്പം കളിക്കുകയും അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്ത നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ബ്രസീല്‍ ഫുട്‌ബോള്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സാഗല്ല. 13 ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടനമ്പര്‍. അത് തന്റെ ഭാഗ്യനമ്പറാണെന്നും അദ്ദേഹം വിശ്വസിച്ചു. 13 എന്ന നമ്പറില്‍ താന്‍ ജനിച്ച വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ അടങ്ങിയിരുന്നതും അങ്ങനെ വിശ്വസിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ബ്രസീല്‍ 1958ല്‍ ആദ്യ കിരീടം നേടിയതുമുതല്‍ 2014ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് വരെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ സാഗല്ലോ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബ്രസീല്‍ ടീം അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം ‘അതിവേഗം’; പരമ്പര സമനിലയാക്കി ഇന്ത്യ, താരങ്ങളായി സിറാജും ബുമ്രയും

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം ‘അതിവേഗം’; പരമ്പര സമനിലയാക്കി ഇന്ത്യ, താരങ്ങളായി സിറാജും ബുമ്രയും

കേപ്ടൗണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം സ്കോർ മറികടക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയ്‌സ്വാള്‍ ആക്രമിച്ചാണ് കളിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജയ്‌സ്വാളിന് പിന്തുണ നല്‍കുന്ന റോളാണ് രോഹിത് കൈകാര്യം ചെയ്തത്. 23 പന്തില്‍ 28 റൺസ് നേടിയ ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ പത്തുറൺസുമായി ​ഗില്ലും 12 റൺ‌സുമായി കോഹ് ലിയും കൂടാരം കയറി. എന്നാൽ രോഹിത് ഒരു വശത്ത് വിക്കറ്റ് കാത്ത് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുന്നതാണ് കണ്ടത്. ആറു വിക്കറ്റ് നേട്ടവുമായി ബുമ്ര കൊടുങ്കാറ്റ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 98 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ 79 റണ്‍സ് എന്ന കുറഞ്ഞ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മാര്‍ക്രം മാത്രമാണ് ഒരു വശത്ത് പൊരുതിയത്. മറുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്.103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന്റെ അവസാന ഇന്നിംഗ്സില്‍ സ്വന്തം പേരിലേക്ക് 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ചേര്‍ക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. ആറുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ബുമ്രയുടെ ബൗളിങ്ങിന് മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 55 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 153 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കത്തില്‍ എത്താന്‍ സാധിച്ചത്. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ വീണ് ബൗളര്‍മാരുടെ പറുദീസയായാണ് കേപ്ടൗണ്‍ പിച്ച് മാറിയത്.

തീപ്പൊരി പന്തുമായി ബുമ്ര, രണ്ടാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 176 റൺസിന് പുറത്ത്, ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

തീപ്പൊരി പന്തുമായി ബുമ്ര, രണ്ടാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 176 റൺസിന് പുറത്ത്, ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

കേപ്ടൗണ്‍: പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൈതാനത്തില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ഇതോടെ 78 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്രം സെഞ്ച്വറി അടിച്ചു. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും മാര്‍ക്രത്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്‌സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.

വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന്റെ അവസാന ഇന്നിംഗ്‌സില്‍ സ്വന്തം പേരിലേക്ക് 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് കുറിക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ബുമ്രയുടെ ബൗളിങ്ങിന് മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 153 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കത്തില്‍ എത്താന്‍ സാധിച്ചത്. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ വീണ് ബൗളര്‍മാരുടെ പറുദീസയായാണ് കേപ്ടൗണ്‍ പിച്ച് മാറിയത്.