ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ

ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ

ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാല്‍ ഇനി മറ്റുള്ളവര്‍ക്ക് അറിയാനാകില്ല. ‘ആരെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയില്‍ നിന്ന് ഈ എൻട്രികൾ ഡീലിറ്റാക്കും’ എന്ന് ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അടുത്ത അപ്ഡേഷനില്‍ ഈ സെറ്റിങ്സ് പ്രാബല്യത്തില്‍ വരും. ഫെർട്ടിലിറ്റി സെന്ററുകൾ, ഡീഅഡിക്ഷന്‍ സെന്ററുകള്‍, ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകൾ എന്നിവയും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു.

അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ടെക്‌റ്റോണിക് തീരുമാനം യുഎസ് സുപ്രീം കോടതി എടുത്തത് കഴിഞ്ഞ ആഴ്ചയാണ്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോഴെല്ലാം അത് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ഗൂഗിളിന്‍റെ പുതിയ നീക്കം അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഗുണകരമാകും.

ഗർഭച്ഛിദ്രം നിരോധനം സംബന്ധിച്ചുള്ള മുൻകാല നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ ലക്ഷ്യമിടുന്നത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച 1973-ലെ വിധി, ഹൈക്കോടതി അസാധുവാക്കിയിരുന്നു. മെയിലിലൂടെ സ്ത്രീകൾക്ക് ഗർഭഛിദ്ര ഗുളികകൾ നിയമപരമായി എങ്ങനെ ലഭിക്കുമെന്ന് സംബന്ധിച്ച മെമ്മുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും സമൂഹ മാധ്യമങ്ങളിൽ നിറ‍ഞ്ഞിരുന്നു. ഇപ്പോൾ ഈ നടപടിക്രമം നിരോധിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് കുറിപ്പടി സഹിതം മെയിൽ ചെയ്യാെമന്ന് ചിലർ വാഗ്ദാനം ചെയ്തിരുന്നു. യുഎസിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഗർഭച്ഛിദ്രത്തിനുള്ള അനുമതി സംബന്ധിച്ച വ്യക്തതയ്ക്കായി തിരയുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്.

ഗർഭച്ഛിദ്ര ഗുളികകളെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങളും മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ തുടങ്ങിയ പ്രത്യേക പതിപ്പുകളെ പരാമർശിക്കുന്ന പോസ്റ്റുകളും വെള്ളിയാഴ്ച രാവിലെ ട്വിറ്റർ, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, ടി വി പ്രക്ഷേപണങ്ങളിൽ പെട്ടെന്ന് ഉയർന്നുവെന്ന് മീഡിയ ഇന്റലിജൻസ് സ്ഥാപനമായ സിഗ്നൽ ലാബ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാൻ കോടതി വിധി വന്ന് മിനിറ്റുകൾക്കകം തപാൽ വഴി ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കുമെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് വ്യാപകമായി തുടങ്ങി.കുറച്ചു സമയത്തിനകം ഇൻസ്റ്റഗ്രാം ആ പോസ്റ്റ് റിമൂവ് ചെയ്തു. കൂടാതെ ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ ഗർഭച്ഛിദ്ര ഗുളികകളെക്കുറിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങി.

സർട്ടിഫിക്കേഷനും പരിശീലനവും നേടിയ ഡോക്ടർമാരൽ നിന്നുള്ള ഓൺലൈൻ കൺസൾട്ടേഷന് ശേഷം ഗർഭച്ഛിദ്ര ഗുളികകൾ നിയമപരമായി മെയിൽ വഴി ലഭിക്കുമെന്നും ചില റിപ്പോര്‌ട്ടുകൾ പറയുന്നുണ്ട്. ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നായ മൈഫെപ്രിസ്റ്റോൺ സംസ്ഥാനങ്ങൾ നിരോധിക്കരുതെന്ന് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “മിഫെപ്രിസ്റ്റോണിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള എഫ്ഡിഎയുടെ വിദഗ്ദ്ധ വിധിയോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നിരോധിക്കാനിടയില്ല” എന്നാണ് വിലയിരുത്തൽ. പല റിപ്പബ്ലിക്കൻസും അവരുടെ ഇടയിൽ മെയിലിലൂടെ ഗർഭച്ഛിദ്ര ഗുളികകൾ ലഭിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. വെസ്റ്റ് വിർജീനിയയും ടെന്നസിയും പോലുള്ള ചില സംസ്ഥാനങ്ങൾ ടെലിമെഡിസിൻ കൺസൾട്ടേഷനിലൂടെ മരുന്ന് നിർദ്ദേശിക്കുന്നതിൽ നിന്ന് ദാതാക്കളെ വിലക്കിയിട്ടുണ്ട്.

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്

ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play Beta) വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങൾ.

റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാകും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.

പുനർരൂപകൽപ്പന ചെയ്ത കൺടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് റിപ്പോർട്ടിൽ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് നൽകുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച് ഏകദേശ രൂപം നൽകുന്നതാണ്. സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്ക് ഫോർമാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷൻ വരുന്നതിന് മുമ്പ് ആപ്പിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.

വാട്സാപ്പ് മെസേജുകൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡീലിറ്റ് ചെയ്യാം

വാട്സാപ്പ് മെസേജുകൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡീലിറ്റ് ചെയ്യാം

മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു. കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഈ ഓപ്ഷന്‌‍ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ടെസ്റ്റർമാർക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാൻ കഴിയു. അത് ഉപയോഗിച്ച് കീബോർഡിൽ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇൻസ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാനാകും.

അപ്‌ഡേറ്റ് ചെയ്‌ത വാട്ട്‌സ്ആപ്പ് സവിശേഷത ഇൻസ്റ്റാഗ്രാമിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കുന്നു. വാട്ട്‌സ്ആപ്പിലെ ഒരു ചാറ്റിൽ സ്പർശിച്ചും അമർത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റർമാർക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവർ റിയാക്ഷൻ ട്രേയിൽ ഒരു ‘+’ ഐക്കൺ കാണും. ഐക്കണിൽ ടാപ്പുചെയ്യുന്നത് ആൻഡ്രോയിഡിലെ റിയാക്ഷൻ കീബോർഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ കാര്യത്തിൽ, ഏത് ഇമോജിയും തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു വിഭാഗമുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്പത്തെ പരിധി ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു.

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇൻസ്റ്റദ്രാമിന്റെ പുതിയ സംവിധാനം. ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് മാനദണ്ഡം. പക്ഷേ ജനന തീയ്യതി മാറ്റി നല്‍കി കുട്ടികൾ ഇത് ലംഘിക്കുകയാണ് പതിവ്. യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂർത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ, അവർ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപേഡ്ഷനായി വരിക.

പുതിയ രീതികൾ വരുന്നതോടെ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങൾ ലഭ്യമാക്കാൻ‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻസ്റ്റ​ഗ്രാമിന്റെ മാതൃകാസ്ഥാപനമായ മെറ്റ. നിലവിൽ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. വിമർശനങ്ങളെല്ലാം കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരിലാണ് താനും. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം തെറ്റായ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇക്കാര്യം കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ യുഎസില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ട്. അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരിച്ചെടുക്കാൻ നിലവില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുടെ സഹായത്തോടെയാണ്.

ഇവരുടെ അൽ​ഗോരിതത്തിലൂടെ പ്രായം കണ്ടെത്താൻ കഴിയും. ആറ് മുതല്‍ 12 വയസ് വരെയുള്ളവരില്‍ ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . അഥവാ പിഴവുകളുണ്ടായാലും ചെറിയതാകും അവ. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ഉടനെ നീക്കം ചെയ്യുമെന്ന് ഇരു കമ്പനികളും ഉറപ്പുനല്‍കുന്നു. മ്യൂച്വല്‍ ഫോളോവര്‍മാരായുള്ള പ്രായപൂര്‍ത്തിയായ മൂന്ന് പേർക്ക് ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും.

ക്ലൗഡ്ഫ്ലെയർ പണിമുടക്കി; നിരവധി വെബ്സൈറ്റുകളുടെ സേവനങ്ങൾ നിലച്ചു

ക്ലൗഡ്ഫ്ലെയർ പണിമുടക്കി; നിരവധി വെബ്സൈറ്റുകളുടെ സേവനങ്ങൾ നിലച്ചു

ലണ്ടന്‍: കണ്ടെന്റ് ഡെലിവറി നെറ്റ്‌വർക്ക് (CDN) സേവനമായ ക്ലൗഡ്ഫ്ലെയർ പണിമുടക്കി (Cloudflare Down). ഇതോടെ നിരവധി വെബ്സൈറ്റുകളുടെ സേവനങ്ങളാണ് നിലച്ചത്.’500 ഇന്റേണൽ സെർവർ എറർ’ എന്നാണ് തകരാറിലായ വെബ്സൈറ്റുകൾ കാണിച്ചു തുടങ്ങിയതോടെയാണ് പ്രശ്നം റിപ്പോർട്ട് ചെയതത്.

ഡിസ്കോർഡ്, കാൻവ, നോർഡ്‍‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് പണിമുടക്കിയത്. ഊക്‌ലയുടെ ഡൗൺഡിറ്റക്ടറിൽ നിന്ന് പണിമുടക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതാണ് ഊക്‌ലയുടെ ഡൗൺഡിറ്റക്ടർ. സമൂഹമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ പ്രശ്നത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചതിനു പിന്നാലെയാണ് ക്ലൗഡ്ഫ്ലെയർ രം​ഗത്തെത്തിയത്. പ്രശ്നങ്ങൾ അം​ഗീകരിച്ച ക്ലൗഡ്ഫ്ലെയർ വൈകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 12.04 ന് “critical P0 incident” റിപ്പോർട്ട് ചെയ്തു എന്നാണ് ക്ലൗഡ്ഫ്ലെയറിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. ഇതാണ് ലോകത്താകമാനമുള്ള ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിനെ പണിമുടക്കിലാക്കിയത്. ഈ പ്രശ്നം ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിലെ എല്ലാ ഡേറ്റാ പ്ലെയിൻ സേവനങ്ങളെയും ബാധിച്ചിരുന്നു. ഇതാണ് സിഡിഎൻ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും സേവനങ്ങളിലും 500 എററിന് കാരണമായതെന്ന് ക്ലൗഡ്ഫ്ലെയർ കമ്പനി അറിയിച്ചു.

പ്രശ്നം റിപ്പോർട്ട് ചെയ്ത ദിവസം ഉച്ചയ്ക്ക് 12.50ന് തന്നെ പ്രശ്നം പരിഹരിച്ചു എന്നും ക്ലൗഡ്ഫ്ലെയർ വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിഹാരത്തിന് ശേഷമുണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാനായി ശക്തമായ നിരീക്ഷണമാണ് കമ്പനി നടത്തുന്നത്. ഡിസ്‌കോർഡ്, കാൻവ, നോർഡ്‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള ഭൂരിഭാ​ഗം വരുന്ന സേവനങ്ങളെയും ബാധിച്ച തകരാർ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പ്രശ്നം സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്.

സേവനങ്ങൾ മാത്രമല്ല ഗെയിമുകളുടെ സെർവറുകളും ഈ പ്രശ്നം കാരണം പ്രവർത്തനരഹിതമായിരുന്നു. വെബ്‌സൈറ്റുകളും സേവനങ്ങളും പഴയ പടിയാകാൻ കുറച്ച് സമയമെടുത്തെങ്കിലും അന്നേ ദിവസം തന്നെ സർവീസ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു എന്ന് കന്പനി ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകത്താകമാനമുള്ള ധാരാളം വെബ്‌സൈറ്റുകൾക്കും സേവനങ്ങൾക്കും സർവീസ് നൽകുന്നതാണ് ക്ലൗഡ്ഫ്ലെയർ സിഡിഎൻ. അകാമൈ, ആമസോൺ ക്ലൗഡ്ഫ്രണ്ട് തുടങ്ങിയ എതിരാളികളെ പിന്തള്ളി ആഗോളതലത്തിൽ തന്നെ സിഡിഎൻ വിപണിയിൽ ക്ലൗഡ്ഫ്ലെയറാണ് മുന്നിലെന്നാണ് വെബ് ടെക്‌നോളജി സർവേ സ്ഥാപനമായ ഡബ്ല്യു3ടെക്‌സിന്റെ റിപ്പോർട്ട് പറയുന്നത്.

ഗംഭീര ഫീച്ചറുകളുമായി ടെലഗ്രാം; പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിൽ 4 ജിബി വരെ അപ്ലോഡ് ചെയ്യാം

ഗംഭീര ഫീച്ചറുകളുമായി ടെലഗ്രാം; പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിൽ 4 ജിബി വരെ അപ്ലോഡ് ചെയ്യാം

70 കോടി ഉപഭോക്താക്കളുള്ള ടെലഗ്രാമിന്റെ പ്രീമിയം പതിപ്പും വരുന്നു. പണമടച്ച് സബ്‌സ്‌ക്രിപ്‌ഷനെടുത്താൽ പുതിയ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ ഉപയോഗിക്കാം. ഈ സേവനത്തിന് പ്രതിമാസം 4.99 ഡോളർ ചെലവാകും. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് എത്ര പണം നൽകേണ്ടിവരുമെന്ന് വ്യക്തമല്ല. ഈ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളിൽ 4 ജിബി ഫയൽ അപ്‌ലോഡ്, വേഗമേറിയ ഡൗൺലോഡിങ്, പ്രത്യേക സ്റ്റിക്കറുകളും റിയാക്ഷനുകളും, മെച്ചപ്പെട്ട ചാറ്റ് മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടുന്നു.

∙ 4 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അയയ്ക്കാം

എല്ലാ ടെലഗ്രാം ഉപയോക്താക്കൾക്കും ഇതിനകം 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ടെലഗ്രാം ക്ലൗഡിൽ ഈ ഫയലുകളുടെ പരിധിയില്ലാത്ത സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാനും കഴിയുന്നുണ്ട്. എന്നാൽ ടെലഗ്രാം പ്രീമിയം വരിക്കാർക്ക് 4 ജിബിയുടെ ഫയൽ അപ്‌ലോഡ് ചെയ്യാനും സാധിച്ചേക്കും. ടെലഗ്രാം പ്രീമിയം വരിക്കാരാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ ടെലഗ്രാം ഉപയോക്താക്കൾക്കും ഈ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

∙ അതിവേഗ ഡൗൺലോഡിങ്

ടെലഗ്രാം പ്രീമിയം വരിക്കാർക്ക് ടെലഗ്രാം സെർവറുകളിൽ നിന്ന് സാധ്യമായ ഏറ്റവും മികച്ച ഡൗൺലോഡ് വേഗത്തിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. അൺലിമിറ്റഡ് ക്ലൗഡ് സ്‌റ്റോറേജിലുള്ള എല്ലാ ഫയലുകളും നിങ്ങളുടെ നെറ്റ്‌വർക്കിന് നിലനിർത്താൻ കഴിയുന്നത്ര വേഗത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

∙ എല്ലാ പരിധികളും വർധിച്ചു

സ്റ്റാൻഡേർഡ് അക്കൗണ്ടുകൾക്കുളള എല്ലാ പരിധികളും നിയന്ത്രണങ്ങളും പ്രീമിയം ഉപയോക്താക്കൾക്ക് നീക്കിയേക്കും. ഉദാഹരണത്തിന്, ടെലഗ്രാം പ്രീമിയം വരിക്കാർക്ക് 1,000 ചാനലുകൾ വരെ പിന്തുടരാൻ സാധിക്കും. 200 ചാറ്റുകൾ ഉൾപ്പെടുന്ന 20 ചാറ്റ് ഫോൾഡറുകൾ സൃഷ്ടിക്കാം. ടെലിഗ്രാം ആപ്പിലേക്ക് നാലാമത്തെ അക്കൗണ്ട് ചേർക്കാനും പ്രധാന ലിസ്റ്റിൽ 10 ചാറ്റുകൾ പിൻ ചെയ്യാനും ഇഷ്ടപ്പെട്ട 10 സ്റ്റിക്കറുകൾ വരെ സൂക്ഷിക്കാനും കഴിയും.

പ്രീമിയം ഉപയോക്താക്കൾക്ക് ദൈർഘ്യമേറിയ ബയോ ചേർക്കാനും അതിൽ ഒരു ലിങ്ക് ഉൾപ്പെടുത്താനും കഴിയും. കൂടാതെ, മീഡിയ അടിക്കുറിപ്പുകളിൽ കൂടുതൽ പ്രതീകങ്ങൾ ചേർക്കാൻ പ്രീമിയം ഉപയോക്താക്കളെ അനുവദിക്കും. അവർക്ക് 20 പൊതു ഷോർട്ട് ലിങ്കുകൾ വരെ ഉൾപ്പെടുത്താം.

∙ വോയ്സ് ടു ടെക്സ്റ്റ് ഫീച്ചർ

ടെലഗ്രാം പ്രീമിയം ഉപയോക്താക്കൾക്ക് വോയ്‌സ് നോട്ട് കേൾക്കുന്നതിന് പകരം വായിക്കാൻ താൽപര്യപ്പെടുന്ന സാഹചര്യത്തിൽ വോയ്‌സ് നോട്ടുകൾ ടെക്‌സ്‌റ്റിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും. ഈ ട്രാൻസ്‌ക്രിപ്‌ഷനുകൾ ഉപയോക്താവിന് റേറ്റു ചെയ്യാൻ കഴിയുന്നതിനാൽ അവ കാലക്രമേണ മെച്ചപ്പെടുത്താൻ കഴിയും.

∙ പുതിയ സ്റ്റിക്കറുകളും പ്രതികരണങ്ങളും

പ്രീമിയം ഉപയോക്താക്കൾക്ക് ഏത് ചാറ്റിലും പൂർണ സ്‌ക്രീൻ ആനിമേഷനുകളുള്ള സ്റ്റിക്കറുകൾ അയയ്‌ക്കാൻ കഴിയും. അവ എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകും. പ്രീമിയം സ്റ്റിക്കറുകളുടെ ഈ ശേഖരം പ്രതിമാസം അപ്‌ഡേറ്റ് ചെയ്യും. പ്രീമിയം ഉപയോക്താക്കൾക്ക് മെസേജുകളോട് പ്രതികരിക്കാനുള്ള പത്തിലധികം പുതിയ ഇമോജികൾ ലഭിക്കും.

∙ പ്രീമിയം ഉപയോക്താക്കൾക്കായി പുതിയ ചാറ്റ് മാനേജ്മെന്റ് ഫീച്ചറുകൾ

പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ലിസ്റ്റ് ഓർഗനൈസ് ചെയ്യാനുള്ള പുതിയ ടൂളുകളും നൽകുന്നു, ഡിഫാൾട്ട് ചാറ്റ് ഫോൾഡർ മാറ്റുന്നത് പോലെ, ആപ്പ് എപ്പോഴും ഒരു ഇഷ്‌ടാനുസൃത ഫോൾഡറിൽ തുറക്കാം. അല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കും പകരം വായിക്കാത്ത എല്ലാ സന്ദേശങ്ങളും ഓപ്പൺ ചെയ്യാം.

∙ ആനിമേറ്റഡ് പ്രൊഫൈൽ വിഡിയോകളും പ്രീമിയം ഐക്കണുകളും പ്രീമിയം ബാഡ്ജും

ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും ദൃശ്യമാകുന്ന ആനിമേറ്റഡ് പ്രൊഫൈൽ വിഡിയോകൾ പ്രീമിയം ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകും. എല്ലാ പ്രീമിയം ഉപയോക്താക്കൾക്കും ഒരു പ്രീമിയം ബാഡ്ജ് ലഭിക്കും. അത് ചാറ്റ് ലിസ്റ്റുകളിലും ചാറ്റ് ഹെഡറുകളിലും ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ലിസ്റ്റുകളിലും അവരുടെ പേരിന് അടുത്തായി ദൃശ്യമാകും. കൂടാതെ, പ്രീമിയം ഉപയോക്താക്കൾക്ക് ടെലഗ്രാം ആപ്പിനായി വ്യത്യസ്ത പ്രീമിയം ആപ്പ് ഐക്കണുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

∙ പരസ്യരഹിത അനുഭവം

ചില രാജ്യങ്ങളിൽ ടെലഗ്രാം സ്‌പോൺസർ ചെയ്‌ത സന്ദേശങ്ങൾ വലുതും പൊതുവായതുമായ ഒന്ന് മുതൽ നിരവധി ചാനലുകളിൽ കാണിക്കുന്നുണ്ട്. ഈ പരസ്യങ്ങൾ ഇനി ടെലഗ്രാം പ്രീമിയം വരിക്കാർക്ക് ദൃശ്യമാകില്ല.