by Midhun HP News | Feb 24, 2024 | Uncategorized
ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നി ഈ മാസം 27 നു ആറ്റിങ്ങൽ എത്തിച്ചേരുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരാഗ്നി വിളംബരജാഥ നടത്തി.
ആറ്റിങ്ങൽ റ്റി. ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വഴി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ ബിഷ്ണു വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ് മാർ, കോൺഗ്രസ് ജനപ്രതിനിധികൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ , തുടങ്ങി ഇരുന്നൂറോളം പ്രവർത്തകർ വിളംബര ജാഥയിൽപങ്കെടുത്തു.
by liji HP News | Feb 19, 2024 | Latest News, Uncategorized, കേരളം
ഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വേറിട്ട നിര്‍ദേശവുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍. ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വോഡഫോണ്‍- ഐഡിയ ഫോര്‍ ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചു.
ഫോര്‍ ജി സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം എതിരാളികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യുന്നതായി ബിഎസ്എന്‍എല്‍ യൂണിയന്‍ കത്തില്‍ ആരോപിച്ചു. ഈ രണ്ടു കമ്പനികളും അത്യാധുനിക ഫൈവ് ജി സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
വോഡഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്രസര്‍ക്കാരാണ്. കമ്പനിയില്‍ 33.1% ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഇരു കമ്പനികളും തമ്മില്‍ ഫോര്‍ ജി നെറ്റ്വര്‍ക്ക് പങ്കിടുന്നത് ഇത് എളുപ്പമാക്കുമെന്നും കത്തില്‍ ബിഎസ്എന്‍എല്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, വോഡഫോണ്‍-ഐഡിയ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നെറ്റ്വര്‍ക്കില്‍ കാര്യമായി തിരക്കില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ക്രമീകരണം രണ്ട് കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നു.
ഫോര്‍ ജി നെറ്റ്വര്‍ക്കിന്റെ ഈ പങ്കിടല്‍ ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കും. ബിഎസ്എന്‍എല്ലിന്റെ ഫോര്‍ ജി നെറ്റ്വര്‍ക്ക് ടിസിഎസ് കമ്മീഷന്‍ ചെയ്യുന്നതുവരെ ഇത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.
by Midhun HP News | Feb 16, 2024 | Uncategorized
ചിറയിൻകീഴ്: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27ന് വൈകുന്നേരം മൂന്ന് മണിക്ക് ആറ്റിങ്ങൽ മാമം മൈതാനത്തിലാണ് അഭിസംബോധന ചെയ്യുന്നത്. സമരാഗ്നിയെ വിളംമ്പരം ചെയ്തു കൊണ്ട് ചിറയിൻകീഴ് നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ശാർക്കര ജംഗ്ഷനിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാർ തികച്ചും പരാജയപ്പെട്ടിരിക്കുകയാണെന്ന് എം.പി പറഞ്ഞു.
വർക്കല കഹാർ, സ്വാഗത സംഘം ചെയർമാൻ എം.എസ് നൗഷാദ്, ജനറൽ കൺവീനർ കെ.ആർ അഭയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, എം. ജെ ആനന്ദ്, കെ.എസ് അജിത് കുമാർ, ജെഫേഴ്സൺ, അഡ്വ.കൃഷ്ണകുമാർ, വി.കെ രാജു, കെ. പി രാജശേഖരൻ നായർ, മോനി ശാർക്കര, സുനിൽ പെരുമാതുറ, അബ്ദുൾ ജബ്ബാർ, കിഴുവിലം ബിജു ശരുൺകുമാർ, എസ് .സുജിത്, ജയചന്ദ്രൻ, മൻസൂർ മംഗലപുരം, ഉദയകുമാരി, എച്ച്.പി ഹാരിസൺ, ജൂഡ് ജോർജ്, എ.ആർ നിസാർ, രഘുനാഥൻ, ഓമന, രാജേഷ് ബി.നായർ, ഹരിദാസ് വർക്കല, ജയന്തി കൃഷ്ണ, പുതുക്കരി പ്രസന്നൻ, ശൈലൻ, സുജിത് മോഹൻ എന്നിവർ സംസാരിച്ചു.
by Midhun HP News | Feb 14, 2024 | Uncategorized
വക്കം: പഠനത്തിൽ നൂതന രീതികൾ പ്രയോഗിച്ച് കുട്ടികളുടെ പഠന നിലവാരം പുരോഗതി യിലെത്തിച്ച വിദ്യാലയങ്ങളുടെ മത്സരത്തിൽ വർക്കല സബ്ജില്ലാതലത്തിൽ യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം (ഗണിത പഠനം)കരസ്ഥമാക്കിയ വക്കം പ്രബോധിനി. യു. പി. എസ്. ജില്ലാതലമത്സരത്തിലേക്ക് പ്രവേശിക്കുകയാണ്. ഗണിത പഠനത്തിനായി കൂടുതൽ ലളിതവും കൗതുകം നിറഞ്ഞതും രസകരവുമായ രീതികൾ ഗവേഷണം ചെയ്ത് കുട്ടികളിൽ നടപ്പിലാക്കാൻ മേത്തമറ്റിക്കൽ ഡയഗ്നോസിസ് & റിസേർച്ച് സെന്റർ എന്ന ആശയമാണ്
പ്രാവർത്തികമാക്കിയത്.
by Midhun HP News | Feb 12, 2024 | Uncategorized
അടിസ്ഥാന വികസനസൗകര്യത്തിലും ഉത്പാദന മേഖലയിലും രാജ്യം കുതിച്ചുചാടുകയാണെന്ന്
കേന്ദ്രമന്ത്രി വി. മുരളീധരൻ. പത്ത് വർഷം മുൻപുള്ള ഭാരതം അല്ല ഇന്നുള്ളത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ലോകത്തെ ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്നു ഭാരതം. ലോകത്തിലെ മികച്ച അഞ്ചിലേക്ക് ഇന്നത് കുതിച്ചെത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നടന്ന റോസ്ഗാർ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2047 ആകുമ്പോഴേക്കും രാജ്യത്തെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകുന്നത്.
അതിന് നേതൃത്വം നൽകേണ്ടത് യുവാക്കൾ എന്നും വി. മുരളീധരൻ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലുണ്ടായ കുതിപ്പ് തൊഴിലവസരങ്ങൾ ഇരട്ടിയാക്കി. കളിപ്പാട്ടം, മൊബൈൽ ഫോൺ മുതൽ യുദ്ധവിമാനങ്ങൾ വരെ രാജ്യം തദ്ദേശീയമായി നിർമിച്ച് തുടങ്ങി.
നൈപുണ്യ മാനവ വിഭവശേഷിയിലും പ്രതീക്ഷാവഹമായ മുന്നേറ്റം ആണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവ ഊര്‍ജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവ് മന്ത്രി കൈമാറി.
by Midhun HP News | Feb 6, 2024 | Uncategorized
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്റെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്.
കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്ന് സിബിഐ അറിയിച്ചു.
ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.
Recent Comments