ഡൽഹിയെ നയിക്കാൻ പന്ത്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചു വരവ്

ഡൽഹിയെ നയിക്കാൻ പന്ത്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചു വരവ്

ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് ഉറപ്പായി. ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്താണ് പന്തിന്റെ തിരിച്ചുവരവ്. ഡിസി മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നൽകൂ എന്ന് ഫ്രാഞ്ചൈസി അധികൃതർ സൂചിപ്പിച്ചു.

ഇല്ലെങ്കിൽ ബാറ്ററായും ഫീൽഡറായും മാത്രമേ ഗ്രൗണ്ടിലുണ്ടാകൂ. ഇതോടെ 26 കാരനായ താരം ഒരു ഇംപാക്ട് പ്ലെയറായി മാത്രം കളിച്ചേക്കില്ലെന്ന് ഉറപ്പായി. വാഹനാപകടത്തെത്തുടർന്ന് ഋഷഭ് വളരെക്കാലമായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയും പ്രധാന ടൂർണമെന്റുകൾ നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ ശാരീരികക്ഷമതയും ഫോമും വീണ്ടെടുത്താൽ ഇന്ത്യൻ ടീമിലേക്കും പന്ത് തിരികെ എത്തും.

ഒരു മധുര പ്രതികാരം; ജില്ലാ സ്ക്കൂള്‍ കലോത്സവം ഇംഗ്ലീഷ് പദ്യപാരായണത്തില്‍ എ ഗ്രേഡ് നേടി നാജി ഫിര്‍ദൗസ്

ഒരു മധുര പ്രതികാരം; ജില്ലാ സ്ക്കൂള്‍ കലോത്സവം ഇംഗ്ലീഷ് പദ്യപാരായണത്തില്‍ എ ഗ്രേഡ് നേടി നാജി ഫിര്‍ദൗസ്

തിരുവനന്തപുരം ജില്ലാ സ്ക്കൂള്‍ കലോത്സവം ഇംഗ്ലീഷ് പദ്യപാരായണത്തില്‍ എ ഗ്രേഡോടെ, ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ നാജി ഫിര്‍ദൗസ് ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങല്‍ സബ്ജില്ലാ കലോത്സവത്തില്‍ നാജി ഫിര്‍ദൗസിന് രണ്ടാം സ്ഥാനമായിരുന്നു. ഈ തീരുമാനത്തിനെതിരേ, അപ്പീല്‍ നല്കിയാണ് ജില്ലാ കലോത്സവത്തിലേക്ക് കുട്ടി യോഗ്യത നേടിയത്.

ചുഴലിക്കാറ്റ്: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ അലര്‍ട്ട്

ചുഴലിക്കാറ്റ്: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ ഒന്നാം റണ്ണറപ്പായി ആറ്റിങ്ങൽ സ്വദേശിനി

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ ഒന്നാം റണ്ണറപ്പായി ആറ്റിങ്ങൽ സ്വദേശിനി

കേരളീയത്തിന്റെ ഭാഗമായി മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ അഷിത പി എസ് വിജയിയായി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മലയാളി സുന്ദരികൾ കേരളത്തിന്റെ തനിമയും പാരമ്പര്യവും മാറ്റുരച്ചു.
മലയാളിത്തം നിറഞ്ഞുനിന്ന മത്സരത്തിൽ അഷിത പി എസ് ഒന്നാം റണ്ണറപ്പായി.
യൂണിവേഴ്സിറ്റി സെഷൻ ഓഫീസറായി ജോലി നോക്കുന്ന അഷിത ആറ്റിങ്ങൽ കൊടുമൺ സ്വദേശിനിയാണ്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ  വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍ വോളണ്ടിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ സൈബര്‍ വോളണ്ടിയര്‍ എന്ന വിഭാഗത്തില്‍ രജിസ്ട്രേഷന്‍ അസ് എ വോളണ്ടിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.
തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബര്‍ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.