by Midhun HP News | Aug 21, 2022 | Uncategorized
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ പ്രവേശനങ്ങളിലും, ഉദ്യോഗ നിയമനങ്ങളിലും സംവരണ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നത് തടയിടാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.
‘സദാചാരം, സമൂഹം, പുരോഗമനം’ എന്ന പ്രമേയത്തിലാണ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പുരോഗമന സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ആസൂത്രിതമായി അവഗണിക്കുകയും അർഹതപ്പെട്ടത് നൽകാതിരിക്കുകയും ചെയ്യുക എന്നത് വലിയ അപരാധമാണെന്നും ജനജാഗ്രതാ സദസ്സ് വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള കേശവദാസപുരം അധ്യക്ഷനായി. യു.മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തി. ജാബിർ നന്മണ്ട പ്രമേയം അവതരിപ്പിച്ചു. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് താഹ പാലാംകോണം നന്ദിയും പറഞ്ഞു.
by Midhun HP News | Aug 20, 2022 | Uncategorized
അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കിയത്.
സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്‌വെയെ തകര്‍ത്തിരുന്നു.
by Midhun HP News | Aug 20, 2022 | Uncategorized
ആറ്റിങ്ങൽ: 2022ലെ സ്വാതന്ത്യ്ര ദിനത്തോട് അനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് വർക്കല നെല്ലിക്കോട് സ്വദേശി ചന്ദ്രബാബു.എസ് അർഹനായി. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ എസ്.ഐ ആണ്. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ ഷീജ ജി.എസ്. മക്കൾ ഹരി.സി.എസ് മരുമകൾ ഗൗരി.


by Midhun HP News | Aug 19, 2022 | Uncategorized
കിഴുവിലം ഗ്രാമ പഞ്ചായത്തിന്റേയും സാഹിത്യ കൂട്ടായ്മയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കവിത രചന മത്സരം നടത്തുകയാണ്.
വിഷയം – ഓണം. സൃഷ്ടികൾ 30 വരികളിൽ കൂടാൻ പാടില്ല. പഞ്ചായത്ത് പ്രദേശത്ത്
സ്ഥിരതാമസമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. യു.പി, ഹൈസ്കൂൾ, മുതിർന്ന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൃഷ്ടികൾ അയ്ക്കുമ്പോൾ അവർ ഉൾപ്പെടുന്ന വിഭാഗവും പേരും മേൽവിലാസവും വാർഡും മൊബൈൽ നമ്പരും രേഖപ്പെടുത്തിയിരിക്കണം.
അയയ്‌ക്കേണ്ട അവസാന തീയതി 03-09-2022.
സൃഷ്ടികൾ അയക്കേണ്ട മേൽ വിലാസം:
സെക്രട്ടറി / കൺവീനർ
സാഹിത്യ കൂട്ടായ്മ
കിഴുവിലം ഗ്രാമപഞ്ചായത്ത്
മുടപുരം.പി.ഒ
ചിറയിൻകീഴ്
695304
ഫോൺ നമ്പർ: 9497154562
by Midhun HP News | Aug 18, 2022 | Uncategorized
ആറ്റിങ്ങൽ: തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, ബയോളജി സബ്ജക്റ്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കർഷകദിനാചരണം ജില്ലാ മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം സുജിത്ത്.എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രാജന്‍ നായര്‍ എന്ന കര്‍ഷകനെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, ജാസ്മിന്‍.എച്ച്.എ, ജ്യോതിലാല്‍,ബീന എന്നിവര്‍ സംസാരിച്ചു. രണ്ട് കുട്ടി കര്‍ഷകരേയും ആദരിച്ചു.

by Midhun HP News | Aug 17, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
മൂവാറ്റുപുഴ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും എതിർദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിച്ച് കഴിഞ്ഞ ദിവസം അപകടം നടന്നു.
വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്ത് പോയ ബൈക്ക് യാത്രികൻ വലതുവശത്തേക്കുള്ള ബൈ റോഡിൽ കയറുന്നതിനായി വാഹനം വലത്തോട്ട് തിരിക്കുകയും പെട്ടെന്ന് തന്നെ വാഹനം ഇടത്തേക്ക് തിരിക്കുകയും ചെയ്തു. ഈ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനായി ബസ് വലത്തേക്ക് തിരിക്കുകയായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സിറാജ് പറയുന്നത്.

ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയും ബൈക്ക് പൂർണ്ണമായും തകരുകയും ചെയ്തു. ബൈക്ക് യാത്രികൻ ഹാപ്പിലാൻഡ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കെഎസ്ആർടിസി ബസ് സമീപത്തുള്ള കൊടിമരവും തകർത്ത് കടയുടെ ചുവരിൽ ഇടിച്ചാണ് നിന്നത് കെഎസ്ആർടിസി ഡ്രൈവറും അത്ഭുതകരമായ രക്ഷപ്പെട്ടു. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു. ബസ് യാത്രക്കാർക്ക് പരിക്കില്ല.
Recent Comments