by liji HP News | Jul 1, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേലചന്തയും ഹരിതാമൃതത്തിൻ്റെ നേതൃത്വത്തിൽ നടന്ന വിപണനമേളയും,30/06/2022 രാവിലെ 10.30 ന് കൃഷി ഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാശ്രീരാമൻ പഞ്ചായത്ത് മെമ്പർ സജി കൃഷി അസിസ്റ്റൻറ് ഡയറക്ടർ നൗഷാദ് കൃഷി ഓഫീസർ സീമ അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ ലേജു, നിത്യ, ഹരുതാമൃതം CEO, ഡയറക്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Jul 1, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. താഴെ പറയുന്ന സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.
Facebook :
https://www.facebook.com/PinarayiVijayan
https://www.facebook.com/CMOKerala
Youtube :
https://youtube.com/c/pinarayivijayan
https://youtube.com/c/CMOKerala
by liji HP News | Jul 1, 2022 | Uncategorized
തിരുവനന്തപുരം: സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ (15000 Schools) കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ ‘സ്കൂള്‍വിക്കി’ പോർട്ടലില്‍ മികച്ച താളുകള്‍ ഏർപ്പെടുത്തിയ സ്കൂളുകള്‍ക്കുള്ള സംസ്ഥാന – ജില്ലാതല അവാർഡുകള്‍ ഇന്ന് (വെള്ളി) രണ്ട് മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ച് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000/- രൂപ വീതവും ജില്ലാതലത്തില്‍ 25,000/-, 15,000/-, 10,000/- രൂപ വീതവുമാണ് കാഷ് അവാർഡ്. ഇതിനു പുറമെ വിജയികള്‍ക്ക് ശില്പവും പ്രശംസാപത്രവും നല്‍കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആധ്യക്ഷം വഹിക്കുന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാവും. ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള അവാർഡ്. വിജയികളുടെ പട്ടിക www.schoolwiki.inല്‍ ലഭ്യമാണ്.
by liji HP News | Jun 6, 2022 | Uncategorized
ചവറ: മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ, കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ചവറ പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ആരുഷിന്റെ സഹോദരി ഐശ്വര്യ. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

by Midhun HP News | Jun 4, 2022 | Uncategorized
ലക്‌നൗ: പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവും ഭർതൃസഹോദരിമാരും. യുപിയിലെ മഹോബാ ജില്ലയിലാണ് സംഭവം. യുവതിയെ ഭർതൃസഹോദരിമാർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

യുവതിയുടെ ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് മര്‍ദനത്തിനിടെ ഇടയ്ക്കിടെ ഇവര്‍ പറയുന്നുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയെ അസഭ്യം പറഞ്ഞുകൊണ്ടാണ് മര്‍ദനത്തിന് ഇരയാക്കിയത്. ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വകാര്യഭാഗങ്ങളിലടക്കം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by liji HP News | Jun 3, 2022 | Uncategorized
ബെംഗളൂരു: പരിസ്ഥിതിക്കു കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണൽ 52 കോടി രൂപ പിഴ ചുമത്തി. ഇതിൽ പകുതി പ്ലാന്റിനു ചുറ്റുമുള്ള ശുദ്ധജല വിതരണം. മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണം.

ഇടക്കാല വിധിയെ തുടർന്ന് നേരത്തേ കെട്ടിവച്ച 5 കോടിക്കു പുറമേയുള്ള തുക 3 മാസത്തിനകം അടയ്ക്കണം. 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു. ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 2 പ്ലാന്റുകൾ ഉള്ളത്.
Recent Comments