സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ചെമ്പകമംഗലത്ത് കാറിന് തീപിടിച്ചു.നാട്ടുകാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയെ നിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തി തീനിശേഷമണച്ചു.തീപ്പിടിത്തത്തെത്തുടർന്ന് കാറിലെ ഡ്രൈവർ പെട്ടന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല.

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ-വേണുഗോപാല സ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാമത് പ്രതിഷ്ഠാ വാർഷികവും ചിത്തിര മഹോത്സവവും

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ-വേണുഗോപാല സ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാമത് പ്രതിഷ്ഠാ വാർഷികവും ചിത്തിര മഹോത്സവവും

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ-വേണുഗോപാല സ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാമത് പ്രതിഷ്ഠാ വാർഷികവും ചിത്തിര മഹോത്സവവും. 2022 ജൂലൈ 6, 7, 8 തീയതികളിലാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുന്നത്. ഒന്നാം ഉത്സവ ദിവസമായ ജൂലൈ 6 ന് 12.30 ന് അന്നദാനവും 7.15 ന് നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ഉത്സവ ദിവസമായ ജൂലൈ 7 ന് 12.30 ന് അന്നദാനവും വൈകുന്നേരം 7.15 ന് കലാസന്ധ്യ 2022 ഉം നടക്കും. അവസാന ദിവസമായ ജൂലൈ 8 ന് രാവിലെ 9 മണിക്ക് സമൂഹപൊങ്കാല, 1 ന് സമൂഹസദ്യ, 6.30 ന് ചുറ്റുവിളക്ക് ദീപാരാധന, 7.15 ന് ഭജന.

‘കായികമാണ് ലഹരി’ ക്രിക്കറ്റ് ടൂർണമെന്റ് നാളെ

‘കായികമാണ് ലഹരി’ ക്രിക്കറ്റ് ടൂർണമെന്റ് നാളെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിന്റെയും പോലീസ് സ്റ്റേഷന്റെയും അഭിമുഖ്യത്തിൽ ശ്രീ വിദ്യാധിരാജ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9:30 ന് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്.

കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വൻ നേട്ടവുമായി ആറ്റിങ്ങൽ വലിയകുന്ന് ജില്ലാ സ്‌പോർട്സ് അക്കാദമി

കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വൻ നേട്ടവുമായി ആറ്റിങ്ങൽ വലിയകുന്ന് ജില്ലാ സ്‌പോർട്സ് അക്കാദമി

ആറ്റിങ്ങൽ: കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ, ആറ്റിങ്ങൽ വലിയകുന്ന് ജില്ലാ സ്‌പോർട്സ് അക്കാദമിയിലെ സായി കൃഷ്ണ സ്വർണമെഡൽ നേടി. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സായി കൃഷ്ണ.
കേരളത്തിലെ ബെസ്റ്റ് ബോക്സർ ആയി, ആറ്റിങ്ങൽ സെന്ററിലെ ബോക്സിങ് കോച്ചായ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സിനിമാനടൻ മോഹൻലാലിന്റെ പേഴ്‌സണൽ കോച്ചുകൂടിയാണ് പ്രേംനാഥ്.

കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനു വേണ്ടി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിലെ ജില്ലാ സ്പോർട്സ് അക്കാദമി ആറ്റിങ്ങൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികളാണ് ഈ നേട്ടം കൈവരിച്ചത്. കേരള സ്പോർട്സ് കൗൺസിൽ കോച്ച് ആയ പ്രേംനാഥിന്റെ ശിഷ്യണത്തിൽ ആണ് ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമി ഹോസ്റ്റലിലെ സായി കൃഷ്ണ, പ്രിൻസ്, അബിൻ റാം, ഹജ്റ എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻമാരായത്.

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി. വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.

ഒരുമാസത്തിലധികം നീണ്ടു നിന്ന ഒളിച്ച് കളിക്കും, നാടകങ്ങൾക്കും ഒടുവിൽ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്ത് കടന്ന ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർ‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.