by liji HP News | May 30, 2022 | Uncategorized
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയതിന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കെസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കയ്യിലേന്തി പൊതുനിരത്തില്‍ ഇറങ്ങിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
by liji HP News | May 30, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വക്കം: വക്കം നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ 12മത് വാർഷികാഘോഷം സംഘടിപ്പിച്ചു. ആറ്റിങ്ങൽ കുടുംബകോടതി ജഡ്ജും ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് ചെയർമാനുമായ എസ് സുരേഷ്കുമാർ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. നളന്ദ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയയവരെ അനുമോദിക്കുകയും ചെയ്തു. കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വച്ച് നൽകി.

by Midhun HP News | May 28, 2022 | Latest News, Uncategorized
ഡോ അനൂപ്‌സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ആറ്റിങ്ങൽ ടൗൺ 26മ് വാർഡ് കൗൺസിലറുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (മെയ് 29, ഞായറാഴ്ച)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മാണി വരെയാണ് ക്യാമ്പ്. ആറ്റിങ്ങൽ ടൗൺ യു പി എസിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ അഡ്വ എസ് കുമാരി നിർവഹിക്കും.ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു, വാർഡ് കൗൺസിലർ ബിനു ജി എസ്, ഡോ അശ്വതി,ബിബിൻ , ബൈജു ക്യാമ്പിൽ പങ്കെടുക്കും.

ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.കണ്ണടകൾ ആവശ്യമുള്ളവർ 200 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7736287962
by Midhun HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും നെഹ്‌റു പുരസ്‌കാര വിതരണവും നടത്തി. നേമം ഗവ. യു പി. എസ്സിൽ വച്ച് നടന്ന പരിപാടി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് മൺവിള രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.സലാഹുദീൻ, പനച്ചമൂട് ഷാജഹാൻ, സമീർ സിദ്ദിഖി.പി, അഷ്റഫ് അഹമ്മദ് എന്നിവർക്ക് നെഹ്റു പുരസ്‌കാരം നൽകി.
സദാശിവൻ പൂവത്തൂർ, തളിയൽ രാജശേഖരൻ പിള്ള , പി.പി. ഗോപിനാഥ് , അംബി സരോജം എന്നിവർ കവിത അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയപ്രകാശ്.എൻ.പി. സ്വാഗതവും സംസ്ഥാന കോഡിനേറ്റർ ബിന്ദു പോൾ നന്ദിയും പറഞ്ഞു. ഓൺലൈൻ മൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

by liji HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത, ദേശീയ വാർത്ത
അബുദാബി : അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം പെരുമാതുറ സ്വദേശി എം.യു.ഇർഷാദ് (ചോച്ചോ) തെരഞ്ഞെടുക്കപ്പെട്ടു.
അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം നിലവിൽ ജി.സി.സി.പെരുമാതുറ കൂട്ടായ്മ ചെയർമാൻ, അബുദാബി ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, ആറ്റിങ്ങൽ കെയർ അബുദാബി കോഓർഡിനേറ്റർ, ഗാന്ധി സാഹിത്യവേദി സെക്രട്ടറി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പെരുമാതുറ മാടൻവിള കൊപ്രാപ്പുര വീട്ടിൽ പരേതരായ ഇ.എം.ഉമറിന്റെയും, ഖദീജ ഉമ്മാളുടെയും മകനാണ്. ഭാര്യ നാജിഹ ബീവി.
ഇർഫാന ഇസ്സത്ത്,ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.

by liji HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 30 ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ചാണ് ശില്പശാല നടക്കുന്നത്. നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻപിള്ള അധ്യക്ഷനാകുന്ന ശില്പശാലയുടെ ഉദ്‌ഘാടനം ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിക്കും.ഷീജ എസ്, ഷരത്ത് വി എസ് അവനവഞ്ചേരി രാജു, എ നജാം, രമ്യ സുധീർ , എസ് ഗിരിജ , സുജി എസ്, സുജിത് എസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഇതേതുടർന്ന് വ്യവസായ വി കസന ഓഫിസർ ജയന്തി വിഎം ടെക്നിക്കൽ ക്ലാസും ഒപ്പം കുടുംബശ്രീ എംഇസി മീന കെ കുടുംബശ്രീ പദ്ധതികളെപ്പറ്റിയും ക്ലാസുകൾ നയിക്കും.

Recent Comments